ആരുടെയും മുമ്പില്‍ ചങ്കൂറ്റത്തോടെ നേരെ നിന്ന് മറുപടി പറയുക എല്ലാവരെയും കൊണ്ട് സാധിക്കുന്ന കാര്യമല്ല. എന്നാല്‍ ഇത്തരക്കാരനായ ഒരു ബാലനാണ് ഇപ്പോള്‍ തെലങ്കാന ഐടി,വ്യവസായിമന്ത്രി കെ.ടി രാമറാവുവിനെ അമ്പരപ്പിച്ചിരിക്കുന്നത്. വെറും പന്ത്രണ്ട് വയസാണ് അവന്റെ പ്രായം. സൈക്കിളില്‍ പത്രവിതരണം നടത്തി ജീവിതത്തിനുള്ള പണം കണ്ടെത്തുകയാണ് ഈ മിടുക്കന്. ഈ പ്രായത്തിലുള്ള ഒരു കുട്ടി ജോലി ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്ത ഒരു യുവാവിന് അവന് നല്കിയ മറുപടി കെടിആറിനെ വല്ലാതെ ആകര്‍ഷിച്ചു. അദ്ദേഹം ബാലനെ പ്രശംസിച്ച് വിഡിയോ ട്വീറ്റ് ചെയ്തു. ‘നീ എന്തിനാണ് ഈ പണി ചെയ്യുന്നത് എന്ന് ഒരു യുവാവ് ബാലനോട് ചോദിച്ചു. ഒരു ഭാവമാറ്റവുമില്ലാതെ അവന് തിരികെ ചോദിച്ചു. എന്താ ഇങ്ങനെ ചെയ്യാന്‍ പാടില്ലേ. ഇതോടെ ചോദ്യം ചോദിച്ചയാള്‍ കുറച്ച് കൂടി സ്നേഹത്തോടെ കാര്യം തിരക്കി. കഷ്ടപാടുകള്‍ കൊണ്ടാണോ നീ ജോലി ചെയ്യുന്നത് എന്ന്…
Read More