ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് ജ്യോതി കൃഷ്ണ. 2011ല്‍ പുറത്തിറങ്ങിയബോംബെ മാര്‍ച്ച് പന്ത്രണ്ട് എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഈ തൃശ്ശൂര്‍ സ്വദേശിനി പിന്നീട് ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുക ആയിരുന്നു. അതേ സമയം പിന്നീട് വേഷങ്ങള്‍ കുറഞ്ഞപ്പോള്‍ ജ്യോതി കൃഷ്ണ സിനിമയില്‍ നിന്ന് അവധിയെടുത്തു ദുബായില്‍ ഒരു സ്വകാര്യ എഫ് എമ്മില്‍ ജോലി ചെയ്തിരുന്നു. ആ സമയത്ത് ജ്യോതി കൃഷ്ണ അരുണ്‍ ആനന്ദ രാജുമായി പ്രണയത്തില്‍ ആകുകയും തുടര്‍ന്ന അവര്‍ വിവാഹിതര്‍ ആകുകയും ചെയ്തു. 2017 നവംബര്‍ 19ന് ആയിരുന്നു വിവാഹം. ക്ലാസ്സ്മേറ്റ്സ് സിനിമയിലെ റസിയയായി തകര്‍ത്തഭിനയിച്ച നടി രാധികയുടെ സഹോദരനാണ് അരുണ്‍. ധ്രുവ് ശൗര്യ എന്ന ഒരു മകന് ഈ…
Read MoreTag: newzealand
ന്യൂസിലന്‍ഡ് കോവിഡ് മുക്തമാകുന്നു ! കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് പ്രധാനമന്ത്രി ജെസീന്ത; ഇനി ആളുകള്‍ക്ക് യഥേഷ്ടം കൂട്ടംകൂടാം…
ന്യൂസിലന്‍ഡ് കോവിഡ് മുക്തമാകുന്നു. തങ്ങള്‍ കൊറോണയെ തോല്‍പ്പിച്ചുവെന്ന് പ്രഖ്യാപിച്ചത് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേണ്‍ തന്നെയാണ്. രാജ്യത്തെ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചതായി ജസീന്ത അറിയിക്കുകയും ചെയ്തു. രാജ്യത്ത് കൊവിഡ് നിയന്ത്രണവിധേമായതോടെയാണ് എല്ലാ നിയന്ത്രണങ്ങളും ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 12 ദിവസമായി ഓക്ലന്‍ഡിലും പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈറസ് നിയന്ത്രണങ്ങള്‍ വിധേയമായെന്ന് അറിയിച്ച പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ച ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. വളരെ നീണ്ട് വര്‍ഷങ്ങള്‍ പോലെയാണ് ഈ കാലയളവ് അനുഭവപ്പെട്ടതെന്നും ജസീന്ത പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയ സാഹചര്യത്തില്‍ ആളുകള്‍ക്ക് കൂട്ടം കൂടുന്നതിന് വിലക്കുകളില്ല.
Read Moreലൈംഗികവൃത്തിയും ‘എസ്കോര്‍ട്ടും’ വിദഗ്ധ തൊഴില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ന്യൂസിലന്‍ഡ് സര്‍ക്കാര്‍; പ്രവൃത്തി പരിചയം നിര്‍ബന്ധം…
ന്യൂസീലന്‍ഡ്: വിപ്ലവകരമായ തീരുമാനവുമായി ന്യൂസിലന്‍ഡ് സര്‍ക്കാര്‍. ലൈംഗികവൃത്തി ഒരു തൊഴില്‍ വൈദഗ്ധ്യമായി കണക്കാക്കിയാണ് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ലൈംഗികവൃത്തിയും ‘എസ്കോര്‍ട്ടും’ സ്കില്‍ഡ് വര്‍ക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മാറ്റം. ന്യൂസീലന്‍ഡിലേക്കു കുടിയേറിപ്പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ വീസ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന ‘തൊഴില്‍ വൈദഗ്ധ്യം’ സംബന്ധിച്ച കോളത്തില്‍ ഇനി ലൈംഗികവൃത്തിയും ചേര്‍ക്കാനുള്ള നിയമം പ്രാബല്യത്തില്‍ എത്തിയത്. ലൈംഗികവൃത്തിയും ‘എസ്കോര്‍ട്ടും’ ഉള്‍പ്പെടെയാണ് ‘സ്കില്‍ഡ് വര്‍ക്ക്’ ആയി ചേര്‍ക്കാന്‍ ന്യൂസീലന്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. ഇമിഗ്രേഷന്‍ വിഭാഗം വെബ്സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം.ഓസ്ട്രേലിയന്‍ ആന്‍ഡ് ന്യൂസീലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ് (ആന്‍സ്കോ) പട്ടികയില്‍ അനുശാസിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. ആന്‍സ്കോ അനുശാസിക്കുന്ന സ്കില്‍ ലെവല്‍ 5ല്‍ എത്തിയാല്‍ മാത്രമേ ലൈംഗികവൃത്തിയില്‍ ഉയര്‍ന്ന നിലവാരമുള്ളതായി കണക്കാക്കുകയുള്ളൂ. മണിക്കൂറില്‍ ലഭിക്കുന്ന വേതനത്തെക്കുറിച്ച് ഉള്‍പ്പെടെ ആന്‍സ്കോയുടെ പട്ടികയില്‍ നിര്‍ദേശമുണ്ട്. ഈ…
Read Moreതെറാപ്പിസ്റ്റ് ‘റേപ്പിസ്റ്റ്’ ആയപ്പോള്‍ ! നസ്യം ചെയ്യാന്‍ തല മാത്രം നോക്കിയാല്‍ മതിയെന്നിരിക്കേ തെറാപ്പിസ്റ്റിന്റെ കൈ ചെന്നത് പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലേക്ക്; ന്യൂസിലന്‍ഡില്‍ നിന്നെത്തിയ 13കാരിക്ക് നേരിടേണ്ടി വന്നത്…
അടിമാലി: ന്യൂസിലന്‍ഡില്‍ നിന്നുള്ള 13വയസുകാരിയുടെ നസ്യം ചെയ്യാനാണ് റിസോര്‍ട്ടിലെ റൂമിലെത്തിയത്. കഴുത്തിന് മുകളില്‍ മാത്രം സ്പര്‍ശിച്ചാല്‍ മതിയെന്നിരിക്കെ തെറാപ്പിസ്റ്റിന്റെ കൈപ്രയോഗം നീണ്ടത് മാറിടത്തിലേക്ക്. മകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിദേശ ദമ്പതികള്‍ നല്കിയ പരാതിയില്‍ യുവാവ് പൊലീസ് പിടിയില്‍. കഴിഞ്ഞ ദിവസം വൈകിട്ട് ചിത്തിരപുരം പവര്‍ഹൗസിനടുത്തുള്ള ബ്രോഡ്ബിന്‍ റിസോര്‍ട്ടിലാണ് വിദേശ ബാലികയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. കാലടി മഞ്ഞപ്ര തെക്കന്‍ വീട്ടില്‍ വിമലിനെ(24)യാണ് സംഭവവുമായി ബന്ധപ്പെട്ട് വെള്ളത്തൂവല്‍ പൊലീസ് ഇന്നലെ അറസ്റ്റുചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ന്യൂസിലന്‍ഡില്‍ നിന്നെത്തിയ മാതാപിതാക്കളും നാലുമക്കളുമടങ്ങുന്ന കുടുംബത്തിലെ പതിമൂന്നുകാരിയാണ് അപമാനത്തിനിരയായത്. ഇയാളുടെ പ്രവര്‍ത്തിയില്‍ പന്തികേട് തോന്നിയ പെണ്‍കുട്ടി മുറിയില്‍ നിന്നും ഇറങ്ങി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. കല്‍ക്കട്ടയില്‍ സ്ഥിരതാമസക്കാരിയും മലയാളം നന്നായി കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന ഒപ്പമുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡ് റോസി റാവുവിനെ ദമ്പതികള്‍ വിവരം ധരിപ്പിച്ചു. ഇവര്‍ വിവരമറിയിച്ചത് പ്രകാരം…
Read Moreകാട്ടുപന്നിയിറച്ചി കഴിച്ച മലയാളി കുടുംബം അതീവ ഗുരുതരാവസ്ഥയില്‍; ദുര്‍വിധിയുണ്ടായത് അഞ്ച് വര്‍ഷം മുമ്പ് ന്യൂസിലന്‍ഡിലേക്ക് കുടിയേറിയ കൊച്ചുമ്മനും കുടുംബത്തിനും
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ കാട്ടുപന്നിയുടെ മാംസം കഴിച്ച് മലയാളി കുടുംബത്തിലെ മൂന്നുപേര്‍ അബോധാവസ്ഥയില്‍. കൊട്ടാരക്കര അഞ്ചലിനു സമീപമുള്ള അണ്ടൂര്‍ സ്വദേശി ഷിബു കൊച്ചുമ്മന്‍ ഭാര്യ സുബി ബാബു മാതാവ് ഏലിക്കുട്ടി ഡാനിയേല്‍, എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇറച്ചിയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മൂവരും അബോധാവസ്ഥയിലാകാന്‍ കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ദമ്പതികളുടെ ഏഴും ഒന്നും വയസ് പ്രായമായ കുട്ടികള്‍ ഇറച്ചി ഭക്ഷിക്കാതിരുന്നതിനാല്‍ വിഷബാധയേറ്റില്ല. അഞ്ചു വര്‍ഷം മുമ്പാണ് കൊച്ചുമ്മനും കുടുബവും ന്യൂസിലന്‍ഡിലേക്ക് കുടിയേറിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരം വീട്ടില്‍ തയാറാക്കിയ ഭക്ഷണത്തിനൊപ്പമാണ് മൂവരും കാട്ടുപന്നിയുടെ മാസം കഴിച്ചത്. പ്രദേശത്ത് നിന്നും വേട്ടയാടി പിടിച്ച പന്നിയിറച്ചിയാണ് വീട്ടില്‍ പാകം ചെയ്തത്. ഇത് കഴിച്ച ശേഷം മൂവര്‍ക്കും കടുത്ത ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് അയല്‍വാസിയും ഷിബുവിന്റെ സുഹൃത്തുമായ ജോജി വര്‍ഗീസ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഞ്ചു ദിവസം കഴിഞ്ഞിട്ടും…
Read More