കോവിഡ് ലോകത്തെ കീഴടക്കിയതോടെ നിരവധി ആളുകളാണ് ജോലി വീട്ടിലിരുന്നാക്കിയത്. നിരവധി സ്ത്രീകളും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറി. ഇക്കൂട്ടത്തില്‍ പ്രൊഫഷണലുകള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെയുണ്ട്. വര്‍ക്ക് ഫ്രം ഹോമില്‍ വീടും കരിയറും ഒരുമിച്ചു കൊണ്ടു പോവാന്‍ പറ്റില്ലേ…പിന്നെ എന്താണ് കുഴപ്പമെന്ന് പലരും ചോദിക്കുന്നുണ്ടെങ്കിലും കാര്യം അത്ര എളുപ്പമല്ലെന്നതാണ് യാഥാര്‍ഥ്യം. ഇക്കാര്യത്തില്‍ സാധാരണ സ്ത്രീകളെന്നോ ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നവരെന്നോ വ്യത്യാസമില്ല. പലപ്പോഴും വീട്ടിലെ സ്ഥിതിഗതികളും കുട്ടികളും പ്രവര്‍ത്തനങ്ങള്‍ക്ക് അലോസരം സൃഷ്ടിക്കാറുമുണ്ട്. അതു തെളിയിക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നൊരു വീഡിയോ. ന്യൂസിലന്‍ഡില്‍ നിന്നുള്ള മന്ത്രിയും മകനുമാണ് വീഡിയോയിലുള്ളത്. ടെലിവിഷന്‍ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു സാമൂഹിക വികസന മന്ത്രിയായ കാര്‍മെല്‍ സെപുലോനി. സൂം ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ മകന് വീഡിയോയില്‍ കടന്നു കയറുകയായിരുന്നു. ഒരു കാരറ്റും കയ്യിലേന്തി വന്ന മകന് അത് സ്ക്രീനിന് മുന്നില്‍ ഉയര്‍ത്തിക്കാണിക്കുന്നതും മകനില്‍ നിന്നും അതു വാങ്ങിയെടുക്കാന്‍ കാര്‍മെല്‍…
Read More