മുംബൈ: ബ്രസീൽ സൂപ്പർ ഫുട്ബോളർ നെയ്മർ മുംബൈയിൽ ക്ലബ് ഫുട്ബോൾ പോരാട്ടത്തിന് എത്താനുള്ള സാഹചര്യം ഒരുങ്ങി. കഴിഞ്ഞ മാസം വരെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് സ്വപ്നം കാണാൻ സാധിക്കാത്ത കാര്യമാണ് യാഥാർഥ്യമാകാൻ പോകുന്നത്. എഎഫ്സി ചാന്പ്യൻസ് ലീഗ് 2023-24 സീസണ് ഗ്രൂപ്പ് ഘട്ടത്തിൽ നെയ്മറിന്റെ സൗദി ക്ലബ്ബായ അൽ ഹിലാൽ എഫ്സിയും ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയും ഒന്നിച്ച് എത്തിയതോടെയാണ് നെയ്മർ ഇന്ത്യയിലേക്ക് എത്താനുള്ള വഴി തെളിഞ്ഞത്. ഗ്രൂപ്പ് ഘട്ട എവേ പോരാട്ടത്തിനായി അൽ ഹിലാൽ എഫ്സിക്ക് മുംബൈയിൽ എത്തേണ്ടതുണ്ട്. നവംബർ ഏഴിനാണ് അൽ ഹിലാലിന് എതിരായ മുംബൈ സിറ്റിയുടെ ഹോം മത്സരം. ഗ്രൂപ്പ് ചാന്പ്യന്മാർ നേരിട്ട് പ്രീക്വാർട്ടറിലേക്ക് മുന്നേറും. മികച്ച ആറ് രണ്ടാം സ്ഥാനക്കാർക്കും പ്രീക്വാർട്ടർ ടിക്കറ്റ് ലഭിക്കും. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിവിട്ട് ഈമാസം 15നാണ് നെയ്മർ അൽ ഹിലാൽ എത്തിയത്. നെയ്മറിനൊപ്പം അൽ…
Read MoreTag: neymar
നെയ്മറും സൗദിയിലേക്ക്; ട്രാന്‍സ്ഫര്‍ തുക 160 ദശലക്ഷം യൂറോ
പാരിസ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. പിഎസ്ജിമായുള്ള ആറ് വര്‍ഷത്തെ ബന്ധം അവസാനിച്ചാണ് നെയ്മര്‍ അല്‍ ഹിലാലില്‍ എത്തുന്നത്. 2017ല്‍ 243 മില്യണ്‍ ഡോളര്‍ റിക്കാര്‍ഡ് തുകയ്ക്കാണ് ബാഴ്സലോണയില്‍ നിന്നും സൂപ്പര്‍ താരം പിഎസ്ജിയിലേക്ക് എത്തിയത്. നെയ്മര്‍ പിഎസ്ജി വിടാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നിരുന്നത്. യുവേഫ ചാംപ്യന്‍സ് ലീഗ് മുന്‍ ജേതാക്കളായ ചെല്‍സിയും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബുകളും താരത്തിനായി രംഗത്തുണ്ടായിരുന്നു. അതിനിടെ പഴയ തട്ടകമായ എഫ്സി ബാഴ്സലോണയിലേക്ക് തിരികെ പോകാനാണ് നെയ്മര്‍ ആഗ്രഹിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടു കൂടിയാണ് സൗദി ക്ലബുകളിലേക്ക് താരങ്ങള്‍ എത്തിത്തുടങ്ങിയത്. ജനുവരിയില്‍ ആണ് റൊണാള്‍ഡോയെ റിക്കാര്‍ഡ്…
Read Moreനെയ്മർ ഇതിഹാസതുല്യൻ; ഗോൾനേട്ടത്തിൽ നെയ്മർ ബ്രസീൽ ഇതിഹാസതാരം പെലെയ്ക്കൊപ്പം.
ദോഹ: ഗോൾനേട്ടത്തിൽ നെയ്മർ ബ്രസീൽ ഇതിഹാസതാരം പെലെയ്ക്കൊപ്പം. ക്രൊയേഷ്യക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിനായി ഗോൾ നേടിയതോടെയാണു നെയ്മർ ഫിഫയുടെ ചരിത്രത്തിൽ ഇടംപിടിച്ചത്. 77 ഗോളാണ് ഇരുവരുടെയും പേരിൽ. 92 മത്സരങ്ങളിൽനിന്നാണു പെലെ ഇത്രയും ഗോൾ നേടിയതെങ്കിൽ നെയ്മർക്ക് 124 മത്സരങ്ങൾ വേണ്ടിവന്നു നേട്ടത്തിലെത്താൻ. 62 ഗോൾ നേടിയ റൊണാൾഡോയാണു ബ്രസീലിന്റെ ഗോൾ സ്കോറർമാരിൽ മൂന്നാമൻ. അതേസമയം, ബ്രസീൽ ഫുട്ബോൾ കോണ്‍ഫെഡറേഷന്റെ കണക്കുപ്രകാരം പെലെ 95 രാജ്യാന്തര ഗോളുകൾ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നെയ്മറുടെ റിക്കാർഡ് അംഗീകരിക്കുന്നില്ല. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ളത്.
Read Moreനെയ്മറിന്റെ 52കാരി മാതാവ് 22കാരനുമായി ഡേറ്റിംഗില്‍ ! ആശംസകളറിയിച്ച് നെയ്മറും അച്ഛനും; പുതിയ കാമുകനുമൊന്നിച്ച് പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ വൈറലാകുന്നു…
ബ്രസീലിയന്‍ സൂപ്പര്‍ ഫുട്ബോളര് നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസ് സാന്തോസ് തന്റെ മകനേക്കാള്‍ ആറു വയസ്സിന് ഇളയ യുവാവുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നര്‍ റിബെയ്റോയുമായി 2016 മുതല്‍ പിരിഞ്ഞുതാമസിക്കുന്ന 52കാരിയായ നദീനെ ഗോണ്‍സാല്‍വസിന്റെ പുതിയ കാമുകന് വെറും 22 വയസ്സ് മാത്രമാണ് പ്രായം. ഇക്കാര്യം വ്യക്തമാക്കുന്ന പോസ്റ്റ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. കംപ്യൂട്ടര്‍ ഗെയിമറും മോഡലുമായ തിയാഗോ റാമോസാണ് നെയ്മറിന്റെ അമ്മയുടെ പുതിയ പങ്കാളി! ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറിന്റെ മാതാവ് പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വാഗ്നര്‍ റിബെയ്റോയുമായി കാല്‍നൂറ്റാണ്ട് പിന്നിട്ട വിവാഹ ബന്ധമാണ് 2016ല്‍ നദീനെ ഗോണ്‍സാല്‍വസ് വേര്‍പ്പെടുത്തിയത്. പുതിയ ബന്ധത്തിന്റെ കാര്യം വെളിപ്പെടുത്തി നദീനെ ഗോണ്‍സാല്‍വസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു ചുവട്ടില്‍ കമന്റായി…
Read More