തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് നെയ്യാര്‍ഡാമിലെത്തിച്ച പുലിയുടെ കാര്യത്തില്‍ പുലിവാലു പിടിച്ച് വനം വകുപ്പ്.കണ്ണൂര്‍ നഗരത്തില്‍ ഭീതിപരത്തിയ പുലിയെ മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവിലാണ് കഴിഞ്ഞ മാസം ആദ്യം മയക്കുവെടിവെച്ച് പിടികൂടിയത്. പുലിയെ പിടികൂടിയ ഉടന്‍ തന്നെ സുഖ ചികിത്സ നല്‍കി കാട്ടിലേക്ക് തുറന്ന് വിടാന്‍ നെയ്യാര്‍ വന്യ ജീവി സങ്കേതത്തിലെ സിംഹ സഫാരി പാര്‍ക്കില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഒന്നരമാസത്തിനു ശേഷവും പുലിയെ കാട്ടിലേക്ക് തുറന്നുവിടാനാവില്ലെന്ന് വനം വകുപ്പ് വെറ്റിനറി ഡോക്ടര്‍ കെ. ജയകുമാര്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവ്ം വിവാദമായത്. പുലി കാട്ടില്‍ വളര്‍ന്നതല്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ തറപ്പിച്ചു പറയുന്നു. പുലിയെ കൊണ്ടു വന്ന നാളുകളില്‍ വെറ്റിനറി ഡോക്ടര്‍ ജയകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം രണ്ട് മുയലുകളെയും ഒരാടിനെയും പുലിക്ക് ഇരയായി നല്‍കി. ആദ്യം കൂട്ടിലേക്ക് ഇട്ട മുയലിനെ പുലി പിടിച്ചു കൊന്നുവെങ്കിലും ഭക്ഷിച്ചില്ല. രണ്ടാമത് കൂട്ടിലേക്ക്…
Read More