നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നില്‍ കുടുംബപ്രശ്നങ്ങളും കാരണമായെന്നാണ് ഇരുവരുടെയും ആത്മഹത്യാക്കുറിപ്പില്‍ സൂചന. ബാങ്കില്‍ നിന്നുള്ള ഭീഷണികളോ ജപ്തി ഭീഷണിയോ അല്ല യഥാര്‍ത്ഥത്തില്‍ ജീവനവസാനിപ്പിക്കാനുള്ള കാരണമെന്നും മറിച്ച് കുടുംബപ്രശ്നങ്ങളാണെന്നും പോലീസും പ്രാഥമികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്, ഇയാളുടെ അമ്മ കൃഷ്ണമ്മ അമ്മയുടെ സഹോദരി ശാന്ത, അവരുടെ ഭര്‍ത്താവ് കാശി എന്നിവര്‍ കസ്റ്റഡിയിലാണെന്നും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. അവരുടെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയെന്നാണ് പോലീസ് വിലയിരുത്തുന്നത്. പല കാരണങ്ങള്‍ കൊണ്ട് ലേഖയെയും മകളെയും ഇവര്‍ മാനസികമായി പീഡിപ്പിക്കുമായിരുന്നെന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ പോലും നിര്‍ബന്ധിക്കുമായിരുന്നെന്നും ആത്മഹത്യാ കുറിപ്പില്‍ സൂചനയുണ്ട്. ഇതിന് പുറമേ ജപ്തിയുടെ ഘട്ടം എത്തിയിട്ടും കടം വീട്ടാന്‍ ഭര്‍ത്താവും ബന്ധുക്കളും യാതൊരു ശ്രമവും നടത്തിയിരുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തന്നെയും മകളെയും മന്ത്രവാദത്തിന് വിധേയരാക്കിയെന്നും വസ്തു വില്‍ക്കുന്നതിന് അമ്മ…
Read MoreTag: neyyattinkara
ജപ്തി ഭീഷണിയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവം;യൂത്ത് കോൺഗ്രസ് ഉപരോധത്തിൽ സംഘർഷം
തിരുവനന്തപുരം: ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്ന് അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ ഉപരോധം. തിരുവനന്തപുരത്തെ കനറ ബാങ്ക് മേഖലാ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തള്ളിക്കയറുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. പോലീസും പ്രവർത്തകരും തമ്മിലും സംഘർഷമുണ്ടായി. അതേസമയം, ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തിരുവനന്തപുരത്തെ കനറ ബാങ്കിന്റെ മൂന്നു ശാഖകൾ അടയ്ക്കുകയും ചെയ്തു. നെയ്യാറ്റിൻകര, കുന്നത്തുകാൽ, കമുകിൻകോട് ശഖകളാണ് അടച്ചത്
Read Moreവായ്പയെടുത്തത് അഞ്ചു ലക്ഷം, എട്ടു ലക്ഷം തിരിച്ചടച്ചു; നാലുലക്ഷം ഇനിയും അടയ്ക്കണമെന്ന ബാങ്കിന്റെ പണത്തോടുള്ള ആർത്തിയുടെ കണക്കിങ്ങനെ…
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയേത്തുടർന്ന് അമ്മയും മകളും തീ കൊളുത്തിയത് 15 വർഷം മുന്‍പ് എടുത്ത വായ്പയുടെ പേരിൽ. വീട് വയ്ക്കാൻ അഞ്ചു ലക്ഷം രൂപയാണ് ലേഖയുടെ ഭർത്താവ് ചന്ദ്രൻ നെയ്യാറ്റിൻകരയിലെ കാനറാ ബാങ്കിൽനിന്ന് വായ്പ എടുത്തത്. ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 2010-ലാണ് തിരിച്ചടവ് മുടങ്ങിയത്. വീട് വിൽപ്പന നടത്തി കടം വീട്ടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇനിയും നാലു ലക്ഷം രൂപ കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്. തിരിച്ചടക്കേണ്ട കാലാവധി കഴിഞ്ഞതോടെ ബാങ്ക് ജപ്തി നോട്ടീസ് അയയ്ക്കുയായിരുന്നു. ബാങ്ക് തിരുവനന്തപുരം സിജഐം കോടതിയിൽ കേസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ അഭിഭാഷക കമ്മിഷനും പോലീസും കഴിഞ്ഞ ദിവസം ജപ്തി നടപടികൾക്കായി വീട്ടിലെത്തിയിരുന്നു. നാലു ദിവസത്തിനകം 6.80 ലക്ഷം രൂപ നൽകാമെന്നും അല്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ടുപോകാമെന്നും കുടുംബം എഴുതി നൽകുകയും ചെയ്തു. വീടും സ്ഥലവും…
Read Moreമകള്‍ മരിച്ചുകിടക്കുമ്പോഴും അച്ഛന് ബാങ്കിന്റെ കൊലവിളി! ഞങ്ങള്‍ക്കൊന്നും അറിയില്ല, എല്ലാ തീരുമാനവും ഹെഡോഫീസില്‍ നിന്നെന്ന് ബാങ്ക് മാനേജര്‍
പെരുങ്കടവിള: മകൾ മരിക്കുകയും ഭാര്യ ജീവനും മരണത്തിനുമിടയിൽ പിടയുന്പോഴും ബാങ്കിന്റെ ക്രൂരത അവസാനിച്ചിരുന്നില്ലെന്ന് ഭർത്താവ് ചന്ദ്രൻ പറഞ്ഞു. ബാങ്ക് അധികൃതരും ബാങ്ക് നിയോഗിച്ച അഭിഭാഷക കമ്മിഷനിലെ വക്കീലൻമാരും വൈകിട്ട് അഞ്ച് വരെ ഫോണിൽ വിളിച്ച് കൊണ്ടേയിരുന്നു. മകൾ നഷ്ടപെട്ട അച്ഛനോടാണ് നിങ്ങൾ സംസാരിക്കുന്നതെന്ന് പറഞ്ഞിട്ടും വിളി വന്നതായി ചന്ദ്രൻ പറഞ്ഞു. തുടർന്ന് മാധ്യമങ്ങളിൽ വിഷയം വലിയ ചർച്ചയായതോടെയാണ് ഫോണ്‍വിളികൾ നിന്നത്. 2005 ൽ കാനറാ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽ നിന്നെടുത്ത 5 ലക്ഷം രൂപയിൽ 8 ലക്ഷത്തോളം രൂപ ചന്ദ്രൻ തിരിച്ചടച്ചിരുന്നു. പലിശയും മുതലുമായി അടക്കാനുളള 6.72 ലക്ഷത്തിന് വേണ്ടിയാണ് വീടും 7 സെന്റ് സ്ഥലവും കാനറാ ബാങ്ക് ജപ്തി നടപ്പിലാക്കി പിടിച്ചെടുക്കാൻ ഒരുങ്ങിയത്. ഞങ്ങൾക്കൊന്നും അറിയില്ല എല്ലാ തീരുമാനവും ഹെഡോഫീസിൽ നിന്ന്: ബാങ്ക് മാനേജർ രാജശേഖരൻ പെരുങ്കടവിള : ജപ്തിയെക്കുറിച്ചോ എത്ര തുക ബാങ്കിൽ അടച്ചിട്ടുണ്ടെന്നതിനെക്കുറിച്ചോ…
Read More