തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വന്‍പാരിതോഷികം. 10 ലക്ഷം രൂപയാണ് എന്‍ഐയുടെ പ്രഖ്യാപനം. കേസിലെ ഒന്നാംപ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നല്കുന്നവര്ക്കാണ് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവം നടന്നശേഷം ഇതുവരെ ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. 2010ലാണ് തൊടുപുഴ ന്യൂമന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫ്ന്റെ കൈവെട്ടുന്നത്. പ്രവാചകനിന്ദ ആരോപിച്ചാണ് ആക്രമണം നടത്തിയത്. 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പത്ത് പ്രതികള്‍ക്ക് എട്ടു വര്‍ഷം വീതം കഠിന തടവും മൂന്ന് പ്രതികള്‍ക്ക് രണ്ടു വര്‍ഷം വീതം കഠിന തടവും നേരത്തെ ശിക്ഷ വിധിച്ചിരുന്നു. ജമാല്‍, മുഹമ്മദ് സോബിന്‍, ഷെജീര്‍, കാഫിന്, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന്, ഷാനവാസ്, പരീത്, യൂനസ് അലി, ജാഫര്‍, കെ കെ അലി, റിയാസ്, അബ്ദുള്‍ ലത്തീഫ് എന്നിവരാണ്…
Read MoreTag: NIA
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ് ! പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ
കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. 11 പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ നീക്കം.അറസ്റ്റിലായവര്‍ നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഇവരില്‍ ചിലരെ വിശദമായി ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹിക്ക് കൊണ്ടുപോകുമെന്നാണ് വിവരം. അറസ്റ്റിന് പിന്നാലെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളെ കലൂരിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. ഒരുപ്രത്യേക സമുദായത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ട് പ്രതികള്‍ ഹിറ്റ് ലിസ്റ്റ് തയാറാക്കിയതായി കഴിഞ്ഞ ദിവസം ഹാജരാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പ്രതികളില്‍നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസിലെ രണ്ടാം…
Read Moreകർഷക സമര നേതാവിന് എന്‍ഐഎയുടെ നോട്ടീസ് ! വിളിപ്പിച്ചിരിക്കുന്നത് തീവ്രവാദ ഫണ്ടിംഗ് കേസിൽ സാക്ഷിയായി;സമരം പൊളിക്കാനുള്ള ശ്രമമെന്ന് കർഷകർ…
ജലന്ധർ: കർഷക സമരം തീരുമാനമാകാതെ തുടരുന്നതിനിടെ സമരനേതാവിന് എൻഐഎയുടെ നോട്ടീസ്. സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിംഗ് സിർസയ്ക്കാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി നോട്ടീസ് അയിച്ചിരിക്കുന്നത്. എൻഐഎയുടെ നടപടി കർഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണെന്ന് സിർസ ആരോപിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട മറ്റു പന്ത്രണ്ടുപേർക്കും എൻഐഎ നോട്ടീസയച്ചിട്ടുണ്ട്. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ നിയമോപദേഷ്ടാവ് ഗുർപ്രധ്വന്ത് സിംഗ് പന്നുനും കൂട്ടാളികൾക്കുമെതിരേ രാജ്യദ്രോഹം, കുറ്റകരമായ ഗൂഡാലോചന എന്നിവയ്ക്കടക്കം യുഎപിഎ പ്രകാരം കഴിഞ്ഞമാസം 15ന് രജിസ്റ്റർ ചെയ്ത കേസ് പ്രകാരമാണ് നോട്ടീസ് എന്നാണ് എൻഐഎ അറിയിച്ചിരിക്കുന്നത്. കേസിൽ സാക്ഷികളാക്കി, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദേശം. ഞായറാഴ്ച ഹാജരാകാനാണ് സിർസയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട കേസിൽ സാക്ഷിയായാണ് ഇദ്ദേഹത്തെയും വിളിപ്പിച്ചിരിക്കുന്നത്. സമാനമായി മറ്റു നാലുപേർക്ക് നോട്ടീസയച്ച…
Read Moreഎണ്ണവും തൂക്കവും തമ്മില്‍ ഒത്തുവരുന്നില്ലല്ലോ സാറേ… നയതന്ത്ര ബാഗേജ് വഴി എത്തിച്ച മതഗ്രന്ഥത്തിനൊപ്പം സ്വര്‍ണവും കടത്തിയിട്ടുണ്ടെന്ന സംശയം മാറുന്നില്ല; നിര്‍ണായക നീക്കത്തിനൊരുങ്ങി എന്‍ഐഎ
കോഴിക്കോട്: നയതന്ത്രബാഗേജ് വഴി എത്തിച്ച മതഗ്രന്ഥത്തിനൊപ്പം സ്വര്‍ണവും കടത്തിയിട്ടുണ്ടെന്ന സംശയത്തില്‍ ഉറച്ച് എന്‍ഐഎ.മതഗ്രന്ഥങ്ങളുടെ എണ്ണവും അതിന്റെ തൂക്കവും തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ സ്വര്‍ണം കടത്തിയതായി സംശയിക്കുന്നത്. അതേസമയം, തൂക്കത്തിലെ 20 കിലോയോളം വരുന്ന വ്യത്യാസം പായ്ക്കിംഗ്കേയ്സ് ഒഴിവാക്കിയതിനാലാണെന്നു വിവിധ മേഖലകളില്‍നിന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. എങ്കിലും ഇക്കാര്യം വിശദമായി എന്‍ഐഎ പരിശോധിക്കും. തൂക്കത്തിലെ വ്യത്യാസം നേരത്തെതന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് എന്‍ഐഎയെയും എന്‍ഫോഴ്സ്മെന്റ് അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്തത്. സാഹചര്യങ്ങള്‍ വച്ചു മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം എത്തിച്ചതായുള്ള സംശയമാണ് ഇപ്പോഴുള്ളത്. സ്വര്‍ണം കടത്തിയെന്നതിനു കൃത്യമായ തെളിവ് ഇതുവരെ എന്‍ഐഎയ്ക്കു ലഭിച്ചിട്ടില്ല. ഇതില്‍ വ്യക്തത വരുത്താനാണ് അന്വേഷണം അടുത്ത ഘട്ടത്തിലേക്കു നീങ്ങിയിരിക്കുന്നത്. നയതന്ത്ര പാഴ്സല്‍ വഴി എത്തിച്ച മുഴുവന്‍ ഖുര്‍ആന്‍ കോപ്പികളും എടപ്പാളിലും ആലത്തിയൂരിലും മതസ്ഥാപനങ്ങളിലുണ്ടെന്നാണ് പറയുന്നത്. ഇവിടെയെത്തി ഇതു വീണ്ടും പരിശോധിക്കും.…
Read Moreഎന്‍ഐഎ അന്വേഷണം മുറുകുമ്പോള്‍ ഭീതിപൂണ്ട് സ്വര്‍ണക്കടത്തിലെ കണ്ണികളായ യുവാക്കള്‍; എന്‍ഐഎയെ പേടിച്ച് കസ്റ്റംസിനു മുമ്പില്‍ സ്വയം കീഴടങ്ങാന്‍ എത്തുന്നത് നിരവധി ആളുകള്‍…
സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ അന്വേഷണം മുറുകുമ്പോള്‍ വിളറിപിടിച്ച് സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളികളായ യുവാക്കള്‍. എന്‍ഫോഴ്സ്മെന്റും കസ്റ്റംസും എന്‍ഐഎയും കേസ് അന്വേഷിക്കുന്നുണ്ട്. സ്വര്ണക്കടത്തിലുപരി തീവ്രവാദ ബന്ധം കൂടി അന്വേഷണ വിധേയമാക്കിയതോടെ ചെറുകിട സ്വര്‍ണക്കടത്തുകാരുടെ സഹിതം ചങ്കിടിക്കുകയാണ്. സാധാരണ കസ്റ്റംസും അതിനപ്പുറം ഇ.ഡി.യും മാത്രം അന്വേഷിച്ചിരുന്ന സ്വര്‍ണക്കടത്ത് കേസിലേക്ക് എന്‍ഐഎ കൂടി വന്നതാണ് ചെറുകിട സ്വര്‍ണ്ണക്കടത്തു സംഘങ്ങളെ ഭയപ്പെടുത്തുന്നത്. നയതന്ത്ര ബാഗിന് മറവില്‍ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണിവര്‍. എന്‍ഐഎയുടെ അന്വേഷണവഴിയില്‍പ്പെടാതിരിക്കാനാണ് ഈ നീക്കം. രാജ്യത്ത് ആദ്യമായാണ് സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കുന്നത്. യു.എ.പി.എ. സെക്ഷന്‍ 15 പ്രകാരം രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കുന്ന ഏതൊരു പ്രവൃത്തിയും തീവ്രവാദപ്രവര്‍ത്തനമായാണ് കാണുന്നത്. കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്തിരിക്കുന്ന എല്ലാവരുടെയുംപേരില്‍ യു.എ.പി.എ. പ്രകാരമാണ് കേസെടുത്തത്. അറസ്റ്റിലായ സംജുവിന്റെ ബന്ധു ഷംസുദ്ദീന് ഉള്‍പ്പെടെ സ്വര്‍ണക്കടത്തുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള നിരവധി ആളുകളാണ് മുന്‍കൂര്‍ ജാമ്യം തേടി…
Read Moreഎന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ ശിവശങ്കറിനെ ‘ക്ഷ’ വരപ്പിച്ചത് ആന്ധ്രാക്കാരി വന്ദന; അമേരിക്കയില്‍ നിന്ന് തീവ്രവാദ വിരുദ്ധ പരിശീലനം നേടിയ ഐപിഎസുകാരിയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ വിയര്‍ത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി…
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ എന്‍എഎ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് ആന്ധ്രാക്കാരി കെ ബി വന്ദന എന്ന 41 കാരി. സ്വര്‍ണ്ണക്കടത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തെരയുന്ന എന്‍ഐഎ സംഘത്തിലെ 2004 ബാച്ച് ഐപിഎസുകാരിയാണ് വന്ദന ശിവശങ്കറിനെ ചോദ്യം ചോദിച്ച് വശംകെടുത്തി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഈ വനിതാ ഓഫീസര്‍ രണ്ടു ദിവസവും ശിവശങ്കറിനെ ചോദ്യം ചെയ്തു. എന്‍ഐഎ ദക്ഷിണേന്ത്യന്‍ ടീമിന്റെ തലപ്പത്തുള്ള ഈ വനിതാ ഡിഐജി ഹൈദരാബാദിലെ ഓഫീസിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കടത്ത് ജ്യൂവല്ലറികള്‍ക്ക് വേണ്ടിയല്ലെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായുമുള്ള കണ്ടെത്തലോടെ കേസിന്റെ ഗൗരവം പരിഗണിച്ചാണ് എന്‍ഐഎ യുടെ ദക്ഷിണേന്ത്യന്‍ മേധാവി തന്നെ ചോദ്യം ചെയ്യാനെത്തിയത്. കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയത്. 2012 ല്‍ അമേരിക്കയില്‍ നിന്നും…
Read Moreതാന്‍ തെറ്റു ചെയ്തിട്ടില്ലെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് ജയഘോഷ്; യുഎഇ അറ്റാഷെയുടെ ഗണ്‍മാന്റെ മൊഴിയെടുക്കാന്‍ കസ്റ്റംസും എന്‍ഐഎയും എത്തും; ചെറുമീനുകളെ കുടുക്കി വന്‍സ്രാവുകളെ രക്ഷിച്ചെടുക്കാന്‍ ശ്രമമോ…
യുഎഇ അറ്റാഷെയുടെ ഗണ്മാന് ജയഘോഷിനെ ആത്മഹത്യയ്ക്കു ശ്രമിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തോടെ സ്വര്‍ണക്കടത്തു കേസ് കൂടുതല്‍ സങ്കീര്‍ണമാവുന്നു. തുമ്പയിലെ വീടിന് 200 മീറ്റര്‍ അകലെ റോഡില്‍ കൈയില്‍ മുറിവേറ്റ നിലയിലാണ് ജയഘോഷിനെ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. യുഎഇ കോണ്‍സലേറ്റിന്റെ താത്കാലിക ചുമതലയുള്ള അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയയുടെ ഗണ്‍മാനും എആര്‍ ക്യാമ്പിലെ പോലീസുകാരനുമായ ജയഘോഷിനെ വ്യാഴാഴ്ച രാത്രിയാണ് കാണാതായത്. ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ തുമ്പ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുമ്പയിലെ വീട്ടില്‍നിന്നാണ് ഇയാളെ കാണാതായത്. വ്യാഴാഴ്ച ഇയാളുടെ തോക്ക് പോലീസ് തിരിച്ചെടുത്തിരുന്നു. വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകിട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയനായ അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയ രണ്ടു ദിവസം മുമ്പ് രഹസ്യമായി…
Read Moreശിവശങ്കറിന്റെ പണി തെറിച്ചേക്കും ! ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തില്ലെങ്കില്‍ കേന്ദ്രം ഇടപെടും; മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥനും കൂടി നിരീക്ഷണത്തില്‍…
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനു മേലുള്ള കുരുക്ക് മുറുകുന്നു. ശിവശങ്കറിനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തേക്കുമെന്നാണ് സൂചന. തന്റെ ഓഫീസ് ചുമതലയുണ്ടായിരിക്കേ ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി ഇന്റലിജന്‍സിനു നിര്‍ദേശം നല്കിയെന്നു സൂചന. ശിവശങ്കര്‍ ഇടപെട്ട് നടത്തിയ നിയമനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും നിരീക്ഷണത്തിലാണ്. ശിവശങ്കറിനെ ചോദ്യംചെയ്താല്‍ അന്വേഷണം അഡീ. പ്രൈവറ്റ് സെക്രട്ടറിയിലേക്കും നീളും. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐ.ടി. വകുപ്പിനു കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നേടിയതിന്റെ പേരിലും ശിവശങ്കറിനെതിരേ ആരോപണമുണ്ട്. സീനിയര്‍ എഎഎസുകാരനായ ശിവശങ്കറിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേന്ദ്ര പഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ (ഡി.ഒ.പി.ടി) ഇടപെടലുണ്ടാകും. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്പോള്‍…
Read Moreസ്വപ്നയും സന്ദീപും പിടിയിലായതു നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ; കെണിയായത് സ്വപ്നയുടെ മകളുടെ ഫോണ്‍വിളി…
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായതു നാഗാലാന്‍ഡിലേക്കു കടക്കാനുള്ള നീക്കത്തിനിടെയെന്നു സൂചന. ബംഗളുരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ സ്വപ്നയുടെ മകളുടെ ഫോണ്‍ പിന്തുടര്ന്ന് എന്‍ഐഎ ഇവരെ പിടികൂടുകയായിരുന്നു. പ്രതികളില്‍നിന്നു പാസ്പോര്‍ട്ടും രണ്ടു ലക്ഷം രൂപയും എന്‍ഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴോടെ പിടിയിലായ ഇരുവരെയും ഞായറാഴ്ച പുലര്‍ച്ചെ വരെ ചോദ്യംചെയ്തു. ഇതിനുശേഷം പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ബംഗളുരുവിലെത്തിയ സ്വ്പയും സംഘവും ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തില്‍ കഴിഞ്ഞദിവസം കോറമംഗലയിലെ ഹോട്ടലിലേക്ക് മാറുകയായിരുന്നു. ഇവിടെനിന്നാണ് എന്‍ഐഎ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. മകളുടെ ഫോണ്‍ കേന്ദ്രീകരിച്ച അന്വേഷണങ്ങളാണ് സ്വപ്നയെ കുരുക്കിയത്. ശനിയാഴ്ച ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയതില്‍നിന്നും…
Read Moreമാവോയിസ്റ്റ് കേസ് ; അന്വേഷണം തുടരുമെന്ന് എന്‍ഐഎ; മൂന്നാമനെ കണ്ടെത്താന്‍ അന്വേഷണം; നഗര മാവോയിസ്റ്റുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും എന്‍ഐഎ
കോഴിക്കോട് : സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ അന്വേഷണം തുടരുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) .കേസ് ഏറ്റെടുത്ത ശേഷം നടത്തിയ അന്വേഷണത്തില്‍ അലന് മുഹമ്മദിനും താഹാഫസലിനും പുറമേ കൂടുതല്‍ പേര് നഗരമാവോയിസ്റ്റുകളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എന്‍ഐഎയ്ക്ക് ലഭിച്ച വിവരം. നഗര മാവോയിസ്റ്റുകള്‍ ആരെല്ലാമാണെന്നതിനെ കുറിച്ചും അലനും താഹയ്ക്കും സഹായികളായി പ്രവര്ത്തിച്ചവരാരെന്നും അന്വേഷിച്ചു വരികയാണെന്നും എന്‍ഐഎ അന്വേഷണസംഘാംഗങ്ങള്‍ “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. അലനും താഹയ്ക്കുമൊപ്പമുണ്ടായിരുന്ന മാവോയിസ്റ്റ് നേതാവ് പാണ്ടിക്കാട് ഉസ്മാനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ മാത്രം ഗൗരവമുള്ളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണം സംസ്ഥാന പോലീസിനെ തന്നെ ഏല്‍പ്പിക്കണമെന്നാണ് ആഭ്യന്തരമന്ത്രിക്കയച്ച കത്തില്‍ പറയുന്നത്. എന്നാല്‍ കത്തയച്ചതിന്റെ പേരില്‍ അന്വേഷണം നിര്‍ത്തില്ലെന്നും ഔദ്യോഗിക ഉത്തരവ് ലഭിച്ചാല്‍ മാത്രമേ അന്വേഷണം അവസാനിപ്പിക്കുകയുള്ളൂവെന്നും എന്‍ഐഎ അറിയിച്ചു.…
Read More