ലോകാവസാനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും മനുഷ്യന് ഒരേപോലെ കൗതുകവും പേടിയുമാണ് സമ്മാനിക്കുക. ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ഒരു അദൃശ്യ ഗ്രഹം ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിക്കുന്നുവെന്നും, അത് ക്രമേണ ലോകവാസനത്തിലേക്ക് എത്തുമെന്ന വാദവുമായി ചില ശാസ്ത്രജ്ഞന്മാര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്ലാനറ്റ് എക്സ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഈ ഗ്രഹത്തിന്റെ ഔദ്യോഗിക നാമം ”നിബുരു” എന്നാണ്. നിബുരു ഒരു ഗ്രഹമല്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കോണ്‍സ്പിറസി തിയറിസ്റ്റുകള്‍ അത് അംഗീകരിക്കുന്നില്ല. ഇക്കൂട്ടരുടെ ഏറ്റവും പുതിയ പ്രവചനം ഈ വരുന്ന ഏപ്രില്‍ 23ന് നിബുരു ആകാശത്ത് പ്രത്യക്ഷപ്പെടുമെന്നും, അത് ലോകവസാനത്തിന്റെ ആരംഭമാകുമെന്നുമാണ്. നിബിരു ഭൂമിയില്‍ വന്നിടിക്കുമെന്ന പ്രവചനം ഇത് മൂന്നാം തവണയാണ് ആവര്‍ത്തിക്കുന്നത് 2015ഏപ്രിലിലും 2016 ഡിസംബറിലും ആയിരുന്നു ആ ദിവസങ്ങള്‍. നിബിരുവിന്റെ വരവോടെ മൂന്നാം ലോക മഹായുദ്ധത്തിനു തുടക്കമാകുമെന്നാണ് ഡേവിഡ് മിയേഡ് എന്നയാളുടെ പ്രവചനം. 2018 ഏപ്രിലിലായിരിക്കും…
Read More