ഏതൊരു നടിയും കൊതിക്കുന്ന ജീവിതം നയിക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഭര്‍ത്താവും പോപ്സ്റ്റാറുമായ നിക് ജോനാസും പ്രിയങ്കയും തമ്മിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്. പഴയ മിസ് വേള്‍ഡില്‍ നിന്നും പ്രിയങ്കയുടെ വളര്‍ച്ച അസൂയാവഹമായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ പ്രിയങ്ക മുംബൈയില്‍ ഒരു ഫ്ളാറ്റ് വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഹോളിവുഡിലേക്ക് ചേക്കേറിയപ്പോള്‍ ആ ഫ്ളാറ്റ് ആളില്ലാതെ ഒഴിഞ്ഞു കിടന്നു. മുംബൈയും ന്യൂയോര്‍ക്കും ഇന്ന് പ്രിയങ്കയ്ക്ക് ഇന്ന് ഒരുപോലെയാണ്. താരം അക്ഷരാര്‍ഥത്തില്‍ രണ്ടു രാജ്യങ്ങളില്‍ പറന്നു നടക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് പ്രിയങ്ക ന്യൂയോര്‍ക്കില്‍ ഒരു ഫ്ളാറ്റ് സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക് നഗരത്തിന്റെ മനോഹരമായ വ്യൂ ലഭിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്നിലാണ് പ്രിയങ്കയുടെ ഫ്ളാറ്റ്. തന്റെ വളര്‍ത്തുനായ ഡയാനയുടെ കൂടെ ന്യൂയോര്‍ക്കിലെ വീട്ടില്‍ ചെലവിടുന്ന ചിത്രങ്ങള്‍ പ്രിയങ്ക പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വിവാഹശേഷം പ്രിയങ്ക നിക്കിന്റെ വീട്ടിലേക്ക് മാറുകയായിരുന്നു. ഇരുവരും…
Read More