കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കാഠ്മണ്ഡുവിലെ നൈറ്റ് ക്ലബില്‍ സന്ദര്‍ശനം നടത്തിയതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ രാഷ്ട്രീയ വിവാദം. വീഡിയോ വൈറല്‍ ആയതിനു പിന്നാലെ വിമര്‍ശനവുമായി ബിജെപിയും പ്രതിരോധിച്ച് കോണ്‍ഗ്രസും രംഗത്തുവന്നു. നേപ്പാളി തലസ്ഥാനത്തെ നിശാക്ലബിലെ പാര്‍ട്ടിയില്‍ രാഹുല്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രാഹുലിനു സമീപമുള്ളവര്‍ മദ്യപിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമല്ല. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ കാഠ്മണ്ഡുവില്‍ എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രാഹുല്‍ കാഠ്മണ്ഡുവില്‍ എത്തിയതായി നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്മറിലെ മുന്‍ നേപ്പാളി അംബാസഡര്‍ ഭീം ഉദാസിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഹുലിന്റെ വീഡിയോ ബിജെപി ഐടി ഇന്‍ ചാര്‍ജ് അമിത് മാളവ്യ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ രാഹുല്‍ നിശാ ക്ലബില്‍ ആയിരുന്നെന്ന് മാളവ്യ പറഞ്ഞു. സ്വന്തം…
Read MoreTag: night club
അടി സക്കെ, വരുന്നൂ കാബറെക്കാലം ! 2012ല്‍ യുഡിഎഫ് സര്‍ക്കാരിനെക്കൊണ്ടു സാധിക്കാഞ്ഞ നൈറ്റ് ലൈഫ് സോണ്‍ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍;ഇനി അറുമാദിക്കാം…
ഇനി കേരളത്തില്‍ വരാന്‍ പോകുന്നത് കാബറെക്കാലം. 2012ല്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട നൈറ്റ് ലൈഫ് സോണ്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വേളി ടൂറിസ്റ്റ് വില്ലേജിനോട് ചേര്‍ന്ന പതിനെട്ട് ഏക്കര്‍ സ്ഥലത്താണ് കാബറെ തീയേറ്റര്‍ ഉള്‍പ്പെടെ നടപ്പിലാക്കാന്‍ ആലോചിച്ചിരുന്നതെങ്കില് പിണറായി തിരുവനന്തപുരം ,കോഴിക്കോട്, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ സമാനമായ രീതിയില്‍ നിശാക്ലബുണ്ടാക്കുന്നു. ആര് ബാലകൃഷ്ണപിള്ളയുടെ മരുമകനും ഇന്‍കെല്‍ എംഡിയുമായ ടി. ബാലകൃഷ്ണനോടാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ രൂപം നല്കിയ നിശാക്ലബില്‍ കാബറേ തീയേറ്റര്‍,ഡിസ്കോ തെക്ക്, മദ്യശാല എന്നിവ ഉണ്ടായിരുന്നെങ്കില്‍ താത്കാലിക വിശ്രമത്തിനായി ഹോട്ടല്‍ സമുച്ചയത്തിന്റെ സാധ്യതകള്‍ കൂടി പരിശോധിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇന്‍കെലാണ് വേളി ടൂറിസ്റ്റ് വില്ലേജിലെ നിശാക്ലബിന് രൂപം നല്‍കിയത്. യുഡിഎഫ് 200 കോടിയുടെ പദ്ധതിയ്ക്കാണ് രൂപം നല്കിയതെങ്കില്…
Read More