ഇനി കേരളത്തില്‍ വരാന്‍ പോകുന്നത് കാബറെക്കാലം. 2012ല്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട നൈറ്റ് ലൈഫ് സോണ്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വേളി ടൂറിസ്റ്റ് വില്ലേജിനോട് ചേര്‍ന്ന പതിനെട്ട് ഏക്കര്‍ സ്ഥലത്താണ് കാബറെ തീയേറ്റര്‍ ഉള്‍പ്പെടെ നടപ്പിലാക്കാന്‍ ആലോചിച്ചിരുന്നതെങ്കില്‍ പിണറായി തിരുവനന്തപുരം ,കോഴിക്കോട്, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ സമാനമായ രീതിയില്‍ നിശാക്ലബുണ്ടാക്കുന്നു. ആര്‍ ബാലകൃഷ്ണപിള്ളയുടെ മരുമകനും ഇന്‍കെല്‍ എംഡിയുമായ ടി. ബാലകൃഷ്ണനോടാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയ നിശാക്ലബില്‍ കാബറേ തീയേറ്റര്‍,ഡിസ്‌കോ തെക്ക്, മദ്യശാല എന്നിവ ഉണ്ടായിരുന്നെങ്കില്‍ താത്കാലിക വിശ്രമത്തിനായി ഹോട്ടല്‍ സമുച്ചയത്തിന്റെ സാധ്യതകള്‍ കൂടി പരിശോധിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇന്‍കെലാണ് വേളി ടൂറിസ്റ്റ് വില്ലേജിലെ നിശാക്ലബിന് രൂപം നല്‍കിയത്. യുഡിഎഫ് 200 കോടിയുടെ പദ്ധതിയ്ക്കാണ് രൂപം നല്‍കിയതെങ്കില്‍…
Read More