കോട്ടയം: സ്ത്രീകളുടെ രാത്രി നടത്തത്തിൽ പങ്കെടുത്ത സ്ത്രീകളെ കമന്റടിച്ചതായി പരാതി. ഇന്നലെ രാത്രി 11.30ന് ഗാന്ധിസ്ക്വയറിൽ നിന്നും കെകെ റോഡുവഴി നടന്ന സ്ത്രീകളെയാണ് അതുവഴിയെത്തിയ ഓട്ടോ ഡ്രൈവർ കമന്റടിച്ചത്. ഉടൻതന്നെ സ്ത്രീകൾ പ്രതികരിക്കാൻ തയാറായി. ഇതോടെ ഡ്രൈവർ അതിവേഗം ഓട്ടോ ഓടിച്ചു കടന്നുകളഞ്ഞു. ഓട്ടോയുടെ നന്പർ കുറിച്ചെടുക്കാൻ ഇവർക്കായില്ല. കോട്ടയം നഗരസഭയിലെ വനിതാ കൗണ്സിലറോടും മറ്റൊരു വഴിയിൽ ഓട്ടോഡ്രൈവർ മോശമായി പെരുമാറിയെന്ന് പരാതിയുണ്ട്.കോട്ടയത്തെ രാത്രി നടത്ത വീഥികളിൽ പലയിടത്തും മദ്യപസംഘത്തിന്റെ ശല്യമുണ്ടായതായും പരാതിയുണ്ട്. ബൈക്കിലെത്തിയവരും മറ്റും സ്ത്രീകൾക്കു നേരേ മോശം കമന്റുകൾ നടത്തിയതായും പരാതിയുണ്ട്. പോലീസിന്റെയും വാളണ്ടിയർ സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു രാത്രി നടത്തം. കുമരകത്ത് സ്ത്രീകൾ പുതുവർഷ നടത്തത്തിന് ഇറങ്ങും കോട്ടയം: പൊതു ഇടം എന്റേതും എന്ന പേരിൽ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സ്്ത്രീകളുടെ രാത്രി നടത്തത്തിന്റെ തുടർച്ചയായി നാളെ കുമരകം പഞ്ചായത്തിൽ സ്ത്രീകൾ രാത്രിയിൽ…
Read MoreTag: night walking
പൊതുഇടം ഞങ്ങളുടേതും’; രാത്രി നടത്തം വേറിട്ടൊരു അനുഭവമായി; ‘ഇനിയും നടക്കാനിറങ്ങും; ചിത്രങ്ങൾ കാണാം
കോട്ടയം: തെരുവുവിളക്കിന്റെ വെളിച്ചത്തിൽ വർത്തമാനവും തമാശകളും പറഞ്ഞ്, തട്ടുകടയിൽ കയറി കടുംകാപ്പിയും കുടിച്ച് , കടലയും കൊറിച്ച് നഗരത്തിന്റെ വിവിധ റോഡുകളിലൂടെ സധൈ ര്യം അവർ നടന്നു. ഒരുമിച്ചുനടന്ന് പൊതുഇടങ്ങൾ തങ്ങൾക്കു കൂടി അവകാശപ്പെട്ടതാണെന്ന് സ്ത്രീകൾ തെളിയിച്ചു. സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടങ്ങൾ തിരിച്ചുപിടിക്കുന്നതിനായി ‘പൊതു ഇടം എന്റേതും’ എന്ന പേരിൽ ഇന്നലെ ജില്ലയിലെ ആറു നഗരകേന്ദ്രങ്ങളിൽ രാത്രി നടത്തം നടന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സധൈര്യം മുന്നോട്ട് എന്ന പേരിൽ വനിതാ ശിശു വികസന വകുപ്പ് നിർഭയ ദിനമായ ഇന്നലെ രാത്രി 11 മുതൽ ഇന്നു പുലർച്ചെ ഒന്നു വരെ സ്ത്രീകൾക്കായി നിർഭയം നടക്കാൻ അവസ രമൊരുക്കിയത്. കോട്ടയം, ചങ്ങനാശേരി, പാലാ, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, വൈക്കം എന്നീ ആറു മുനിസിപ്പാലിറ്റികളിലെ നഗരമധ്യത്തിൽ നിന്നും 28 കേന്ദ്രത്തിലേക്കാണ് വനിതകൾ നടന്നത്. നടത്തം…
Read More