നൈറ്റി എന്നു പറഞ്ഞാല്‍ നൈറ്റില്‍ ധരിക്കാനുള്ളതാണ് ! പകല്‍ സമയത്ത് സ്ത്രീകള്‍ നൈറ്റി ധരിച്ചാല്‍ 2000 രൂപ പിഴ വിധിച്ച് വിചിത്രഗ്രാമം; നിയമലംഘനം കമ്മിറ്റിയെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികമായി ലഭിക്കുന്നത്…

അമരാവതി: ഡ്രസ്‌കോഡ് എല്ലായിടത്തുമുണ്ടെങ്കിലും ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയിലുളള ഒരു ഗ്രാമത്തിലുള്ള ഡ്രസ്‌കോഡ് അല്‍പ്പം വിചിത്രമാണ്. പകല്‍സമയങ്ങളില്‍ സ്ത്രീകള്‍ നൈറ്റി ഇടുന്നത് ഇവിടെ കുറ്റകരമാണ്. നൈറ്റിയില്‍ സ്ത്രീകളെ കാണുന്നത് ചില പുരുഷന്മാര്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ് വിചിത്രമായ നിയമം ഗ്രാമത്തില്‍ കൊണ്ടു വന്നത്. തോക്കലാപ്പളളി എന്ന മുക്കുവ ഗ്രാമത്തിലാണ് ഈ നിയമം ഉളളത്. ഗ്രാമത്തിലെ മുതിര്‍ന്ന ആളുകള്‍ യോഗം ചേര്‍ന്നാണ് ഇത്തരമൊരു നിയമം ഇവിടെ കൊണ്ടുവന്നത്. ഇത് പ്രകാരം രാവിലെ 6 മുതല്‍ വൈകിട്ട് 7 മണി വരെ സ്ത്രീകള്‍ നൈറ്റി ഉടുത്ത് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ല. നിയമം ലംഘിക്കുന്ന സ്ത്രീകള്‍ ഗ്രാമവികസന കമ്മിറ്റിയില്‍ 2000 രൂപ പിഴയായി അടക്കണം. നിയമലംഘനങ്ങള്‍ കമ്മറ്റിയെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികമായി 1000 രൂപ ലഭിക്കും. ഏഴുമാസം മുമ്പാണ് ഗ്രാമത്തില്‍ ഈ നിയമം നിലവില്‍ വന്നത്. എന്നാല്‍ സംഭവം പുറംലോകം അറിയുന്നതാവട്ടെ കഴിഞ്ഞ വ്യാഴാഴ്ചയും.…

Read More