നൈറ്റി ഇട്ടവരെല്ലാം വേലക്കാരികളാകുമോ…ഒരു നൈറ്റി ഇട്ട് ഒരു പാട്ട് പാടിയെന്ന് കരുതി എന്നെ ഇങ്ങനെ വേലക്കാരിയാക്കുമെന്ന് ആരു കണ്ടു. എന്റെ പൊന്നു മക്കളേ എനിക്ക് വീട്ടു ജോലിയൊന്നുമല്ല പണി. ഞാനൊരു പാവം വീട്ടമ്മ. അതാണ് എന്റെ മേല്‍വിലാസം.’താടിക്കു കൈയ്യും കൊടുത്താണ് എല്‍സമ്മ ഇതു പറയുന്നത്. ഇനി എല്‍സമ്മ ആരെന്നല്ലേ…എല്‍സമ്മ എന്ന് പറഞ്ഞാല്‍ സോഷ്യല്‍ മീഡിയക്ക് മനസിലായെന്ന് വരില്ല. ‘വിവാഹ വേദിയില്‍ കിടിലന്‍ പാട്ടുപാടിയ വേലക്കാരി ചേച്ചി എന്നു പറഞ്ഞാലേ ആളെ പിടികിട്ടൂ’. കൊഞ്ചിക്കരയല്ലേ…മിഴികള്‍ നനയല്ലേ…എന്ന നമ്മുടെ കഥാനായികയുടെ ശബ്ദം ലൈക്കിലേറിയത് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍. കഥയവിടെ തീര്‍ന്നില്ല, എല്‍സമ്മയുടെ പാട്ടിന് പൊടിപ്പും തൊങ്ങലും ചാര്‍ത്തി അവര്‍ക്ക് വേലക്കാരിയായി ‘സ്ഥാനക്കയറ്റം’ നല്‍കിയ സോഷ്യല്‍ മീഡിയക്ക് ഇനിയും ആളേയും ആളിന്റെ പശ്ചാത്തലവും അവിടെ എന്താണ് സംഭവിച്ചതെന്നും മനസിലായിട്ടില്ല. സംഭവം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തകര്‍ത്തോടുമ്പോള്‍ സാക്ഷാല്‍ പാട്ടുകാരി തന്നെ രംഗത്തെത്തുകയാണ്.…
Read More