ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ കുത്തിയിരുന്ന് മടുത്ത ആളുകള്‍ ഇല്ലാത്ത കാരണം പറഞ്ഞ് റോഡിലിറങ്ങുന്ന പ്രവണത കൂടിക്കൂടി വരികയാണ്. ലോക്ഡൗണ്‍ സ്‌പെഷ്യല്‍ വീഡിയോയെടുത്ത് ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പോസ്റ്റ് ചെയ്യുന്നതും പലരുടെയും ലക്ഷ്യമാണ്. ഈയടുത്ത് ഏറ്റവും വൈറലായ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയിരുന്നു ‘ഓഹ് നോ.. ഓഹ് നോ’ എന്നുള്ളത്. എന്തെങ്കിലും കാര്യമായ കാര്യം ചെയ്യുമ്പോള്‍ അമളി വന്നുപെടുന്ന വീഡിയോകളാണ് ‘ഓഹ് നോ’ ബാഗ്രൗണ്ട് മ്യൂസിക്കൊടു കൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുള്ളത്. അബദ്ധത്തില്‍ പെട്ട ആള്‍ക്കാര്‍ തന്നെ ഇത്തരത്തിലുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാറുണ്ട്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ഇത്തരത്തിലുള്ള ധാരാളം ഓഹ് നോ വീഡിയോകള്‍ കാണാന്‍ സാധിക്കും. ഇത്തരത്തില്‍ പെട്ടുപോയ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുകയാണ് പ്രശസ്ത മോഡലും യൂട്യൂബറും കൂടിയായ നിഹ റിയാസ്. ഒരു മോഡല്‍ ഫോട്ടോഷൂട്ട് ചെയ്യുന്ന സമയത്ത് പോലീസ് കയ്യോടെ പിടികൂടിയ വീഡിയോ ഈ ബാഗ്രൗണ്ട് മ്യൂസിക്കോട് കൂടിയാണ് താരം…
Read More