വ്യാജ ഡിഗ്രിക്കേസില്‍ പിടിയിലായ കായംകുളത്തെ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന് എംകോം പ്രവേശനത്തിനായി ഛത്തിസ്ഗഡിലെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയ എറണാകുളത്തെ എജന്‍സി നടത്തിപ്പുകാരന് പിടിയില്‍. കൊച്ചിയിലെ ഓറിയോണ്‍ എഡ്യുവിങ് സ്ഥാപന നടത്തിപ്പുകാരന് സജു എസ്. ശശിധരനാണ് അറസ്റ്റിലായത്. ഈ എജന്‍സി വഴിയാണ് സുഹൃത്തും മുന്‍ എസ്എഫ്ഐ നേതാവുമായ അബിന്‍ സി.രാജ് നിഖിലിനു വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അതേസമയം ഒന്നാം പ്രതി നിഖില്‍ തോമസിന്റെ ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. രണ്ടാം പ്രതി അബിന്‍ സി. രാജിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയ കംപ്യൂട്ടര്‍ അടക്കമുള്ളവയും കണ്ടെത്തേണ്ടതുണ്ട്. രണ്ടു ലക്ഷം രൂപയാണ് സര്‍ട്ടിഫിക്കറ്റിനും മറ്റ് രേഖകള്‍ക്കുമായി നിഖില്‍ തോമസ്, അബിന്‍ സി.രാജിനു നല്‍കിയത്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ടിസി, മൈഗ്രേഷന്‍, പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ്…
Read MoreTag: nikhil
യഥാര്‍ഥ ജീവിതത്തിലും ഒന്നിക്കുമോയെന്ന് ചോദ്യം ! വ്യത്യസ്ഥമായ മറുപടിയുമായി നിഖിലും ശ്രീതുവും
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന സീരിയലിന് നിരവധി ആരാധകരാണുള്ളത്. സൂപ്പര്‍ഹിറ്റായ ഈ പരമ്പരയിലെ കഥാപാത്രങ്ങളെയും മലയാളി പ്രേക്ഷകര്‍ അവരുടെ ഹൃദയത്തിലാണ് കൊണ്ടു നടക്കുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിഖിലും ശ്രീതുവും ആണ്. അലീന എന്ന കഥാപാത്രമായി ശ്രീതുവും അമ്പാടി എന്ന കഥാപാത്രമായി നിഖിലും ആണ് പരമ്പരയില്‍ എത്തുന്നത്. സീരിയലില്‍ പ്രണയ ജോഡികളാണ് അമ്പാടിയും അലീനയും. അലീനയും അമ്പാടിയും യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും ഒന്നിക്കണം എന്നാണ് ആരാധകരുടെ ആഗ്രഹം. ഇരുവരുടെയും പുതിയ ഫോട്ടോകള്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ സംശയങ്ങളും ഉണ്ടാവാറുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ റീല്‍സുമായി എത്താറുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ ശ്രീതുവും നിഖിലും. വിവാഹം ഒട്ടും പ്രതീക്ഷിക്കാതെ നടക്കുമെന്ന് പറഞ്ഞ ശ്രീതു താനും നിഖിലും തമ്മില്‍ പ്രണയത്തിലല്ലെന്നും റിയല്‍ ലൈഫില്‍ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ്…
Read More