പോള്‍ മാത്യുസ്ത്രീ സുരക്ഷയ്ക്കു നിയമങ്ങളുടെ കുറവില്ല. നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പ്രതികളില്‍ അധികവും ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ് ദയനീയം. സ്ത്രീധന സമ്പ്രദായമെന്ന വലിയ സാമൂഹ്യ വിപത്തിന് അറുതിവരുത്താന്‍ 1961ല്‍ ”സ്ത്രീധന നിരോധന നിയമം” നിലവില്‍ വന്നു. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തടയുക എന്ന ഉദ്ദേശത്തോടെയാണ് നിയമങ്ങള്‍ക്കു രൂപം നല്‍കിയത്. 1985ല്‍ കേന്ദ്രസര്‍ക്കാര്‍ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ അനുബന്ധചട്ടങ്ങളും നിര്‍മിച്ചു. 1990 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ”ദേശീയ വനിതാകമ്മീഷന് നിയമം” പാസാക്കി. സ്ത്രീകള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും ആക്രമണങ്ങളും തടഞ്ഞു പരമാവധി നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം പാസാക്കിയത്. ഏറ്റവും ഒടുവിലായി ഗാര്ഹികാതിക്രമങ്ങളില്നിന്നു സ്ത്രീകളെ സംരക്ഷിക്കുന്ന ”ഗാര്‍ഹിക പീഡന നിരോധന നിയമം” 2005ല്‍ പാസാക്കി. ഇതൊന്നും കൂടാതെ വിവിധ ഏജന്‍സികള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനു ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ നടത്തുന്നുമുണ്ട്. എന്നിട്ടും പൂര്‍ണമായ…
Read MoreTag: nilakkatha ninavili
ഓടിമറയുന്ന വീട്ടമ്മമാർ;ഓട്ടത്തിന് വഴികളാകുന്ന വാട്സ് ആപ്പും ഫേസ് ബുക്കും മിസ് കോളും…
പോള്‍ മാത്യുഎറണാകുളത്തെ ഒരു നക്ഷത്ര ഹോട്ടലിലെ മുറിയില്‍നിന്നാണ് ഭര്‍ത്താവും പോലീസും ചേര്‍ന്നു വീട്ടമ്മയെ പിടികൂടിയത്. കാണാതായതിന്റെ മൂന്നാം ദിവസമാണ് വീട്ടമ്മ കുടുങ്ങിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയും രണ്ടു കുട്ടികളുടെ മാതാവുമായ നാല്‍പ്പത്താറുകാരി ചാറ്റിംഗിലൂടെ പരിചയപ്പെട്ട മുപ്പത്തിയാറുകാരനായ യുവാവുമായാണ് ഒളിച്ചോട്ടം നടത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ കോഴിക്കോടുകാരനായ യുവാവിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. രണ്ടു മാസത്തെ ചാറ്റിംഗിലൂടെ നഗ്നചിത്രങ്ങളടക്കം കൈമാറിയിരുന്നു. ഒടുവില്‍ നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ വീട്ടമ്മ എറണാകുളത്തേക്കു ക്ഷണിച്ചു. ജോലിയുടെ ഭാഗമായി ഒരാഴ്ച പ്രത്യേക പരിശീലനം തിരുവനന്തപുരത്തുണ്ടെന്നു ഭര്‍ത്താവിനോടു പറഞ്ഞായിരുന്നു വീട്ടമ്മയുടെ യാത്ര. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യയുടെ ഓഫീസിലെ ജീവനക്കാരനെ കണ്ടു. രണ്ടു ദിവസമായി മാഡത്തിനെ കാണുന്നില്ലല്ലോ, എന്തെങ്കിലും അസുഖമാണോയെന്ന് ജീവനക്കാരന് അന്വേഷിച്ചു. അല്ല, അവള്‍ക്ക് തിരുവനന്തപുരത്തു പരിശീലനം ഉണ്ടെന്നാണല്ലോ പറഞ്ഞതെന്നു ഭര്‍ത്താവ് മറുപടി കൊടുത്തു. പിന്നീട് കൂടുതലൊന്നും സംസാരിക്കാന്‍ നിന്നില്ല. പല ദിവസങ്ങളിലും രാത്രിയില്‍…
Read Moreഭർതൃബലാത്സംഗം! ഭര്‍തൃ ബലാത്സംഗത്തിന് ഇരയായി നീറിക്കഴിയുന്ന സ്ത്രീകള്‍ നിരവധിയെന്നു കണക്കുകള്‍
പോള്‍ മാത്യു വൃക്കരോഗം മൂര്‍ഛിച്ചു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയതായിരുന്നു ഉന്നത വിദ്യാഭ്യാസമുള്ള നാല്പതുകാരിയായ വീട്ടമ്മ. ചികിത്സയ്ക്കിടയില്‍ വൃക്ക രോഗം വരാനുള്ള കാരണം ലേഡി ഡോക്ടര്‍ നിരന്തരം ചോദിച്ചപ്പോഴും യഥാര്‍ഥ കാരണം പറയാന്‍ അവര്‍ മടിച്ചു. പിന്നീട് ഡോക്ടറുടെ അടുപ്പക്കാരിയായ സാമൂഹിക പ്രവര്‍ത്തക ഇവരോട് അനുനയത്തില്‍ കാര്യങ്ങള്‍ തിരക്കി. കാര്യമറിഞ്ഞതോടെ സാമൂഹിക പ്രവര്‍ത്തക മാത്രമല്ല, ഡോക്ടറും ഞെട്ടി. വൃക്ക രോഗത്തിന്റെ വേരു ചെന്നെത്തി നില്ക്കുന്നതു ഭര്‍ത്താവിലാണ്.ഉയര്‍ന്ന വരുമാനമുള്ള ബിസിനസ് നടത്തുന്നയാളായിരുന്നു ഭര്‍ത്താവ്. ഭാര്യയുമായും മക്കളുമായും നല്ല ബന്ധം. പക്ഷേ, സ്ഥാപനത്തില്‍നിന്നു രാത്രി വൈകി വരുമ്പോള്‍ മദ്യപിച്ചാണ് വരവ്. സ്നേഹത്തോടെ ഭക്ഷണമൊരുക്കി ദിവസവും കാത്തിരിക്കുമായിരുന്നു. മദ്യപിച്ചു വരുന്ന ഭര്‍ത്താവ് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കും. പുലര്‍ച്ചെയെഴുന്നേറ്റ് ലൈംഗിക ബന്ധത്തിനു ഭാര്യയെ നിര്‍ബന്ധിക്കും. ബന്ധത്തിലേര്‍പ്പെട്ടാല്‍ ശുചിമുറിയില്‍ പോയി ശുദ്ധി വരുത്താന്‍ പോലും സമ്മതിക്കാതെ കൂടെ കിടത്തും. ഇതോടെ മൂത്രനാളിയില്‍ അണുബാധ വരുന്നതു…
Read Moreകാമുകനു വഴങ്ങി, ഒടുവില്‍ മരണം! മധുവിധുവിനു വെറും പതിനഞ്ച് ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ…
പോള്‍ മാത്യു മധുവിധുവിനു വെറും പതിനഞ്ച് ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. നവവധു കുഴഞ്ഞുവീണു മരിച്ചു. ആര്‍ക്കും ഒരു സംശയവും തോന്നിയില്ല. ഭര്‍തൃവീട്ടിലെ ബാത്ത്റൂമിലാണു കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. 2020 ജനുവരി ആറിനു രാത്രി 9.30നായിരുന്നു തൃശൂര്‍ ജില്ലയില്‍ ആ ദുഃഖകരമായ സംഭവം. വീട്ടുകാരും നാട്ടുകാരുമൊക്കെ ഓടിയെത്തി. സ്വാഭാവിക മരണമെന്ന നിലയില്‍ സംസ്കാരവും നടത്തി. മരിക്കുന്നതിനു തൊട്ടുമുമ്പ് വീട്ടില്‍ വന്നു രണ്ടു പേരും ഭക്ഷണവും കഴിച്ചു സന്തോഷമായി മടങ്ങിയ ശേഷം രാത്രി ഒമ്പതരയോടെ കേട്ട വാര്‍ത്ത വധുവിന്റെ വീട്ടുകാർക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല. അതേസമയം, കല്യാണം കഴിഞ്ഞു വെറും രണ്ടാഴ്ച കഴിഞ്ഞതേയുള്ളതിനാൽ ആർക്കും മറ്റു സംശയങ്ങളൊന്നും തോന്നിയിരുന്നുമില്ല. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ശ്രുതിയുടെ മാതാപിതാക്കള്‍ ഞെട്ടി. പ്രണയദുരന്തം പ്രണയം ഉണ്ടായിരുന്നിട്ടും വീട്ടുകാരുടെ ഇഷ്ടം അനുസരിച്ചാണ് തൃശൂര്‍ മുല്ലശേരി സ്വദേശിനിയായ ശ്രുതി മറ്റൊരു വിവാഹത്തിനു സമ്മതം മൂളിയത്.…
Read Moreനിലയ്ക്കാത്ത നിലവിളി; കെട്ടിയോനെ പേടിച്ചു തോക്ക്!
പോള്‍ മാത്യു തോക്കിനു ലൈസൻസ് വേണമെന്ന ആവശ്യവുമായി യുവതിയുടെ അപേക്ഷ കിട്ടിയപ്പോള്‍ പോലീസുകാര്‍ ആദ്യം അമ്പരന്നു. സാധാരണ തോക്ക് ലൈസൻസ് ചോദിച്ചു സ്ത്രീകൾ എത്താറില്ല. എന്നാൽ, കാര്യമെന്തെന്ന് അന്വേഷിച്ചപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥർ ശരിക്കും ഞെട്ടിയത്. മറ്റൊന്നിനുമല്ല, ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് തോക്ക്!. അത്രമേല്‍ ഉപദ്രവം സഹിച്ചു കഴിഞ്ഞത്രേ. കേൾക്കുന്പോൾ വിദേശത്ത് എവിടെയെങ്കിലും നടന്നതായിട്ടു തോന്നും. എന്നാൽ, കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയിലാണ് അടുത്ത കാലത്ത് ഈ സംഭവം. പരസ്പരം ഇഷ്ടപ്പെട്ടായിരുന്നു വിവാഹം. എന്നാൽ, ഇപ്പോൾ ഭര്‍ത്താവിന്റെ ദേഹോപദ്രവം സഹിക്കാനാകുന്നില്ലെന്നാണ് പരാതി. ഇടയ്ക്കു പോലീസിൽ പരാതി നൽകി. എന്നാൽ, ആഴ്ചകൾ കഴിഞ്ഞതോടെ എല്ലാം പഴയപടിയായി. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് രാത്രി വന്നാല്‍ പിന്നെ പാതിരാവരെയും ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കിപ്പറഞ്ഞത് തല്ലും ബഹളവുമാണ്. സംഭവം രൂക്ഷമായതോടെ ഏതു നിമിഷവും താൻ കൊല്ലപ്പെട്ടേക്കും എന്ന ഭീതിയിലാണ് തോക്കു ലൈസൻസിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയത്. പോലീസ് വിരട്ടിയിട്ടും ഇടയ്ക്കു…
Read More