ബിഗ്ബോസ് മലയാളം സീസണ് 4ലെ ശക്തയായ മത്സരാര്‍ഥികളിലൊരാളാണ് നിമിഷ. ഒരു തവണ പുറത്തേക്ക് പോയി കളി പഠിച്ചിട്ടാണ് നിമിഷ തിരിച്ച് വന്നത്. എന്നാല്‍ അമ്പതാം ദിവസം നടന്ന എവിക്ഷനിലൂടെ താരം പുറത്തേക്ക് പോയി. ഷോയില്‍ വന്നത് മുതല്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് നിമിഷ ധരിച്ചിരുന്നത്. ഇതിന്റെ പേരില്‍ നിരവധി മോശം കമന്റുകളാണ് നിമിഷയ്ക്കെതിരെ വന്നതും. എന്നാല്‍ തന്റെ നിലപാടുകളിലോ വസ്ത്ര ധാരണത്തിലോ യാതൊരു മാറ്റവും വരുത്തില്ലെന്ന് വ്യക്തമാക്കുകയാണ് നിമിഷ. ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷവും കിടിലനൊരു ഫോട്ടോയുമായിട്ടാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്. വളരെ ഇറക്കം കുറഞ്ഞ വേഷമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ നിമിഷ അതിന് കൊടുത്ത ക്യാപ്ഷനാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നതാണ് ബിഗ് ബോസില്‍ പോയതോടെ നിമിഷയ്ക്ക് വിമര്‍ശനമായി കേള്‍ക്കേണ്ടി വന്നത്. മോഡലിങ് രംഗത്ത് സജീവമായിരുന്ന നിമിഷ തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനും…
Read MoreTag: nimisha
തെറിവിളികളുടെ അഭിഷേകമാണ് ! ഒരു പെണ്കുട്ടിയാണെന്നു പരിഗണന പോലും നല്‍കുന്നില്ല; ഫോട്ടോഷൂട്ട് വിവാദത്തില്‍പ്പെട്ട നിമിഷ പറയുന്നത്…
പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറി ഫോട്ടോ ഷൂട്ട് നടത്തി പുലിവാലു പിടിച്ച നടിയും മോഡലുമായ നിമിഷയ്ക്കെതിരേ വ്യാപകമായ ചീത്തവിളിയാണ് നടക്കുന്നത്. താരത്തിനെതിരേ പോലീസ് കേസ് വരെ രജിസ്റ്റര്‍ ചെയ്തു. ചിത്രങ്ങള്‍ ഓണത്തിനു മുമ്പ് പകര്‍ത്തിയതാണെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ചിത്രങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും തനിക്ക് നേരെ തെറിവിളികളും ഭീഷണികള്‍ തുടരുകയാണെന്ന് നിമിഷ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ…ചിത്രങ്ങള്‍ പങ്കുവെച്ചതോടെ പള്ളിയോടത്തില്‍ കയറാന്‍ പാടില്ലെന്നും ഫോട്ടോ ഇടാന്‍ പാടില്ലെന്നും പറഞ്ഞ് പുതുക്കുളങ്ങര സ്വദേശിയായ ഉണ്ണി പുലിയൂര് വിളിച്ചു. അതോടെ ചിത്രം ഡിലീറ്റ് ചെയ്തു. ഇതോടെയാണ് ആക്ഷേപിക്കുന്ന കമന്റുകള്‍ വരാന്‍ തുടങ്ങിയത്. വ്യക്തിപരമായും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഫോണ്‍ വിളികളാണ് വരുന്നത്. കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ്. പുറത്തിറങ്ങിയാല്‍ കൊന്നു കളയും എന്നാണ് ഭീഷണി. ഇന്റര്‍നെറ്റ് നമ്പരില്‍ നിന്നാണ് ഫോണുകള്‍ വരുന്നത്. തിരുവല്ല…
Read Moreഇവളാണോ ചാക്കോച്ചന്റെ നായിക…നായിക നിമിഷ ആണെന്നറിഞ്ഞപ്പോള്‍ പലരും വേണ്ട എന്ന് പറഞ്ഞിരുന്നു;തുറന്നു പറച്ചിലുമായി സംവിധായിക സൗമ്യ…
മലയാള സിനിമയിലെ യുവഅഭിനേത്രികളില്‍ അഭിനയമികവില്‍ മുമ്പില്‍ നില്ക്കുന്ന ഒരാളാണ് നിമിഷ സജയന്. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ താരം കഴിവു തെളിയിക്കാന്‍ താരത്തിനായി. സ്വാഭാവിക അഭിനയം കൊണ്ടും ഏത് വേഷത്തിലേക്കും പെട്ടെന്ന് മാറാന്‍ കഴിയുന്ന പ്രകൃതി കൊണ്ടുമാണ് മലയാളികള്‍ നിമിഷയെ ഇഷ്ടപ്പെടുന്നത്. ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിനു പുറത്ത് ആണെങ്കിലും ആദ്യ സിനിമയായ തൊണ്ടിമുതലും ദൃക്സാക്ഷിയിലും ഒരു നാടന്‍ പെണ്‍കുട്ടിയാണ് താരം അവതരിപ്പിച്ചത്. അതിലൂടെ മികച്ച പ്രേക്ഷക അഭിപ്രായം നേടാനും തരത്തിന് കഴിഞ്ഞു. ഏറ്റവും പുതുതായി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ റോളാണ് താരം മികവുറ്റത്താക്കിയത്. ചിത്രം വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ അഭിപ്രായം നേടി മുന്നേറുകയാണ്. എട്ടാം ക്ലാസ് മുതല്‍ മാര്‍ഷല്‍ ആര്‍ട്സ് തായിക്കൊണ്ട തുടങ്ങിയവയില്‍ ബ്ലാക് ബെല്‍റ്റും സ്വന്തമാക്കിയ താരമാണ്…
Read Moreകുട്ടികളെന്തു പാപം ചെയ്തു ! കേന്ദ്ര നിലപാട് ഞെട്ടിപ്പിക്കുന്നതെന്ന് നിമിഷയുടെ അമ്മ ബിന്ദു…
ഐഎസില്‍ ചേരാന്‍ പോയി അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന നാല് മലയാളി യുവതികളെ രാജ്യത്തേക്ക് മടക്കിക്കൊണ്ടു വരേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.. ഈ വിഷയത്തില്‍ പ്രതികരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് യുവതികളിലൊരാളായ നിമിഷയുടെ അമ്മ ബിന്ദു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഞെട്ടിക്കുന്നതാണെന്നായിരുന്നു ഇവരുടെ പ്രതികരണം. അഫ്ഗാനിസ്ഥാന് സര്‍ക്കാര്‍ പെണ്‍കുട്ടികളെ മടക്കികൊണ്ടുപോകാന്‍ അനുവാദം നല്‍കിയിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അമേരിക്കന്‍ സേന ഉടനെ അഫ്ഗാനിസ്ഥാന് വിടുമെന്നതിനാല്‍ മകളുടെ ജീവന് അപകടത്തിലാണ്. യുവതികളോടൊപ്പം ജയിലില്‍ കഴിയുന്ന അവരുടെ ചെറിയ കുട്ടികള്‍ എന്തു പാപം ചെയ്തെന്നും അവര്‍ക്കുപോലും രാജ്യത്തേക്കുവരാന്‍ അനുവാദം കൊടുക്കാത്തത് എന്തു കൊണ്ടാണെന്നും ബിന്ദു ചോദിച്ചു. കനത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും മകള്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തിരിച്ചു കൊണ്ടുവന്ന് നിയമപ്രകാരം നടപടിയെടുക്കണമെന്നും ബിന്ദു പറയുന്നു. അവര്‍ അഫ്ഗാനില്‍ തെറ്റു ചെയ്തിട്ടില്ലാത്തതിനാല്‍ അഫ്ഗാന് സര്‍ക്കാര്‍ അവരെ തിരികെ അയയ്ക്ക്ാന്‍ തയ്യാറാണെങ്കില്‍ ഇന്ത്യന്‍…
Read Moreമലയാളി ജിഹാദിവധുക്കളെ ഇന്ത്യയില്‍ തിരികെയെത്തിച്ചേക്കില്ല ! ഇവരുമായി അഭിമുഖം നടത്തിയ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡല്‍ഹി: ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല. ജയിലില്‍ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യന്‍, മെറിന് ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവര്‍. 2016-18 കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്ത്താക്കന്മാര്ക്കൊപ്പം എത്തിയവരാണ് ഇവര്‍ നാലുപേരും. അഫ്ഗാനിസ്ഥാനിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ ഇവരുടെ ഭര്ത്താക്കന്മാര് കൊല്ലപ്പെടുകയായിരുന്നു. 2019 ഡിസംബറിലാണ് യുവതികള്‍ അഫ്ഗാന് പോലീസിന് കീഴടങ്ങുന്നത്. തുടര്‍ന്ന് ഇവരെ കാബൂളിലെ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു. കുട്ടികള്‍ക്കൊപ്പം അഫ്ഗാന് ജയിലുകളിലുള്ള വിദേശ ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാന്‍ അഫ്ഗാന് ശ്രമിക്കുന്നുണ്ട്. ലോകത്തെ 13 രാജ്യങ്ങളില്‍ നിന്നായി 408 പേരാണ് അഫ്ഗാനില്‍ ഐഎസ് ഭീകരരായി ജയിലിലുള്ളത്. ഇതില്‍ ഏഴ് പേര് ഇന്ത്യക്കാരാണ്. അതേസമയം, ഐഎസില്‍ ചേര്‍ന്ന നാലു വനിതകളെയും തിരികെ കൊണ്ടുവരുന്നതില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും അവരെ…
Read Moreപ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്… മനസ്സില്‍ മായാതെ ബാബുക്ക; അനശ്വരനായ എംഎസ് ബാബുരാജിന്റെ പാട്ടുകളുമായി കൊച്ചുമകള്‍ നിമിഷ…
വിടപറഞ്ഞിട്ട് 42 വര്‍ഷമായെങ്കിലും എംഎസ് ബാബുരാജ് മലയാളികളുടെ മനസ്സില്‍ ഇന്നും ഒളിമങ്ങാതെ നില്ക്കുന്നു. മലയാളികളുടെ സ്വന്തം ബാബുക്കയുടെ ചരമവാര്‍ഷികദിനമാണ് ഒക്ടോബര്‍ ഏഴ്. ഈ അവസരത്തില്‍ അനശ്വര സംഗീത സംവിധായകനെ ഓര്‍മിക്കുകയാണ് കൊച്ചുമകള്‍ നിമിഷ സലിം. ബാബുക്ക ഈണം നല്കിയ അവിസ്മരണീയ ഗാനങ്ങള്‍ പാടിയാണ് കൊച്ചുമകള്‍ ആ മഹാപ്രതിഭയ്ക്ക് ഗാനാര്‍ച്ചന നടത്തുന്നത്. അറുപതുകളിലും എഴുപതുകളിലും ഒരു ജനതയെത്തന്നെ തന്റെ സംഗീത മാസ്മരികത കൊണ്ട് വിസ്മയിപ്പിച്ച യുഗപുരുഷനായിരുന്നു എം.എസ് ബാബുരാജ്. ചുരുങ്ങിയ കാലം കൊണ്ട് മലയാളിക്കു സമ്മാനിച്ചത് കാലാതിവര്‍ത്തിയായ എത്രയോ ഗാനങ്ങളാണ്. മുത്തശ്ശിമാരും മാതാപിതാക്കളും പറഞ്ഞു കൊടുത്ത കഥകളിലൂടെ ബാബുക്കയെ അടുത്തറിഞ്ഞ നിമിഷയുടെ പാട്ടുകള്‍ നമ്മുടെ മനസ്സിനെ ദശാബ്ദങ്ങള്‍ക്കു പിന്നിലേക്ക് പായിക്കുകയാണ്.
Read More