ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്നത് സുരക്ഷ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. ഐഎസിലെ സ്ത്രീകള്‍ക്ക് ചാവേര്‍ ആക്രമണത്തിന് പരിശീലനം ലഭിച്ചതിന് തെളിവുണ്ട്. വിഷയം കോടതിയിലെത്തിയാല്‍ നിയമപരമായി നേരിടാനാണ് സര്‍ക്കാരിന്റെ നീക്കം. ഐഎസില്‍ ചേര്‍ന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതില്‍ കേന്ദ്രത്തിന് താത്പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ നീക്കവും. ഐഎസില്‍ ചേര്‍ന്നവരെ തിരികെ കൊണ്ടുവരണമെന്ന് മുന്‍ അംബാസഡര്‍ കെ പി ഫാബിയന്‍ ആവശ്യപ്പെട്ടിരുന്നു. മടക്കികൊണ്ടുവരാതിരിക്കാന്‍ നിയമപരമായി കാരണമില്ലെന്നും രാജ്യത്ത് കസ്റ്റഡിയിലിരിക്കും എന്നതിനാല്‍ മറ്റ് ആശങ്കകള്‍ക്ക് അടസ്ഥാനമില്ലെന്നുമായിരുന്നു ഫാബിയന്‍ പറഞ്ഞത്. എന്നാല്‍ ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ഏജന്‍സി പറയുന്നു. സോണിയ, മെറിന്‍, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാന്‍ ജയിലിലുള്ളത്. അതേസമയം നിമിഷ മോചിതയാകും എന്ന വിവരമാണ് ഇതുവരെ…
Read MoreTag: nimisha fathima
നിമിഷ ഫാത്തിമയുടെ സ്വരത്തില്‍ രാജ്യസ്‌നേഹം നിറഞ്ഞു നില്‍ക്കുന്നുവെന്ന് അമ്മ ബിന്ദു ! നിമിഷയുടെയും സോണിയയുടെയും തിരിച്ചുവരവ് എളുപ്പമാകില്ല; തിരികെയെത്തിയാല്‍ കാത്തിരിക്കുന്നത്…
ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച മലയാളി ജിഹാദി വിധവകളായ ഫാത്തിമ (നിമിഷ), ആയിഷ (സോണിയ സെബാസ്റ്റിയന്‍) എന്നിവരുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ല. ഇപ്പോള്‍ അഫ്ഗാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇരുവരും അവിടുത്തെയും ഇന്ത്യയിലെയും നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടിവരും. രണ്ടു രാജ്യങ്ങളിലും രാജ്യദ്രോഹക്കുറ്റങ്ങളാണു നേരിടേണ്ടിവരിക. ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ടുള്ള ഇവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇതു വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ വിശദമായി പരിശോധിക്കുകയാണ്. ഇസ്ലാമിക ജീവിതം ആഗ്രഹിച്ചാണ് അഫ്ഗാനിസ്ഥാനിലേക്കു പോന്നതെന്നും കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായില്ലെന്നും ഇവര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. അമ്മയെ കാണാന്‍ ആഗ്രഹമുണ്ടെന്നും ശിക്ഷിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും ജയിലില്‍ അടയ്ക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറയുന്നു. നിമിഷയുടെ ഭര്‍ത്താവ് യാഹിയ (ബെക്സണ്‍) ആയിഷയുടെ ഭര്‍ത്താവ് അബ്ദുള്‍ റഷീദ് അബ്ദുള്ള എന്നിവര്‍ കൊല്ലപ്പെട്ടതായി ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താക്കന്മാര്‍ മരിച്ചതിനു ശേഷമാണ് ഇവര്‍ കീഴടങ്ങിയത്. ഇന്നല്ലെങ്കില്‍ നാളെ അവള്‍ തിരിച്ചുവരുമെന്ന്…
Read Moreതിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും ! ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ച് ഐഎസില്‍ ചേര്‍ന്ന മലയാളി യുവതി…
ഇന്ത്യയിലേക്ക് തിരികെ മടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികള്‍. തിരുവനന്തപുരം സ്വദേശിയായ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനുമാണ് തിരികെ മടങ്ങണമെന്ന ആഗ്രഹവുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജയിലില്‍ അടയ്ക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരാന്‍ ആഗ്രഹമുണ്ടെന്നും ഭര്‍ത്താവ് കൊല്ലപ്പെട്ടെന്നും നിമിഷ പറയുന്നു. സോണിയയുടെയും ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമായി ജീവിക്കാനാണ് അഫ്ഗാനിലെത്തിയതെന്നും എന്നാല്‍ അതിന് കഴിയാത്തതിനാലാണ് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നതെന്നും വീഡിയോയില്‍ ഇവര്‍ പറയുന്നുണ്ട്. നാലു വര്‍ഷത്തിനു ശേഷം മകളുടെ വിഡിയോ കോള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നതായും നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു പറഞ്ഞു. എന്നാല്‍ ഇതിന് കേന്ദ്ര സര്‍ക്കാരിന് കഴിയുമോയെന്നതാണ് സംശയം.
Read Moreമതംമാറി ഇസ്ലാമിലെത്തിയ ബെക്‌സനെ വിവാഹം കഴിച്ചത് വറും നാലു ദിവസത്തെ പരിചയത്തിന്റെ പുറത്ത്; ഐഎസില്‍ നിന്ന് മടങ്ങാനാഗ്രഹിച്ച് നിമിഷയും കുടുംബവും…
അഫ്ഗാന്‍ സേനയ്ക്കു മുമ്പില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം. ആറ്റുകാല്‍ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. കീഴടങ്ങിയവരുടെ കൂട്ടത്തില്‍ മകളുണ്ടെന്ന് ബിന്ദു അറിയിച്ചു. വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ചിത്രം വഴിയാണ് തിരിച്ചറിഞ്ഞത്. 2016 ജൂലായിലാണ് നിമിഷയെ കാണാതായത്. കാസര്‍കോട്ടുനിന്നു ഐ.എസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. നിമിഷയ്ക്കൊപ്പം ഭര്‍ത്താവ് ഈസ(ബെക്‌സന്‍),മകള്‍ മൂന്നുവയസ്സുകാരി ഉമ്മുക്കുല്‍സു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു. ശ്രീലങ്ക വഴിയാണ് നിമിഷയും കുടുംബവും അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ബിന്ദുവും. വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ഒരു ചിത്രത്തില്‍ നിന്ന് മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞെന്നും മുഖം മറച്ചിരിക്കുന്നതിനാല്‍ മകളെ തിരിച്ചറിയാനായില്ലെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മകളുടെ ഭര്‍ത്താവ് ഈസയും സംസാരിച്ചിരുന്നുവെന്നും ബിന്ദു പറഞ്ഞു. കാസര്‍കോട്…
Read Moreഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന പാലക്കാട് സ്വദേശി യഹിയ മരിച്ചിട്ടില്ല ? ടെലിഗ്രാം മെസഞ്ചര്‍ വഴി ലഭിച്ച സന്ദേശം കണ്ട് വീട്ടുകാര്‍ ഞെട്ടി; സന്ദേശം വന്നത് കേരളാ നമ്പറില്‍ നിന്ന്
പാലക്കാട്: പാലക്കാട് സ്വദേശി യഹിയ ജീവിച്ചിരിപ്പുണ്ടെന്ന അറിയിച്ചുള്ള സന്ദേശം ഇയാളുടെ ഫോണില്‍ നിന്നു യാക്കരയിലെ വീട്ടിലെത്തി.’അയാം അലൈവ്’ എന്ന ഒറ്റവരി സന്ദേശമാണ് ടെലിഗ്രാം മെസഞ്ചര്‍ വഴി ലഭിച്ചത്. നേരത്തേ ഇയാള്‍ മരിച്ചെന്ന് സന്ദേശം ലഭിച്ചിരുന്നു. മൂന്നാഴ്ച മുമ്പാണ് സന്ദേശം ലഭിച്ചത്. യഹിയ നേരത്തേ ഉപയോഗിച്ചിരുന്ന കേരള നമ്പറില്‍ നിന്നാണ് സന്ദേശം. കഴിഞ്ഞ ഏപ്രിലില്‍ യഹിയ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന സന്ദേശം ലഭിച്ചിരുന്നു. ഇതിനു ശേഷവും ഈ നമ്പര്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. ആദ്യമൊക്കെ ശബ്ദ സന്ദേശങ്ങളാണ് അയച്ചിരുന്നതെങ്കില്‍ മരിച്ചുവെന്ന അറിയിപ്പിന് ശേഷം ടൈപ്പ് ചെയ്ത സന്ദേശമാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സന്ദേശം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. പാലക്കാട് യാക്കര തലവാലപറമ്പില്‍ വിന്‍സെന്റിന്റെ മൂത്തമകന്‍ ബെക്‌സന്‍ വിന്‍സെന്റ് എന്ന ഈസ, ഭാര്യ നിമിഷയെന്ന ഫാത്തിമ, രണ്ടാമത്തെ മകന്‍ ബെസ്റ്റിന്‍ വിന്‍സെന്റ് എന്ന യഹിയ, ഭാര്യ മെറിന്‍ ജേക്കബ് എന്ന…
Read More