നിമിഷ പ്രിയ കൊലയ്ക്കു ശേഷം നടത്തിയത് പൊറുക്കാനാവാത്ത കുറ്റമെന്ന് തലാലിന്റെ കുടുംബം ! മലയാളി നഴ്‌സിന്റെ മോചനത്തില്‍ വീണ്ടും ആശങ്ക…

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും ആശങ്കയുയരുന്നു. നിമിഷയുടെ ശിക്ഷാ നടപടികള്‍ വേഗത്തിലാക്കുന്ന നീക്കവുമായി യെമന്‍ അധികൃതര്‍ മുമ്പോട്ടു പോവുകയാണെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ആശങ്കവേണ്ടെന്ന് ഇന്ത്യന്‍ അധികൃതര്‍ നിമിഷപ്രിയയുടെ കുടുംബത്തോടു പറഞ്ഞിരുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിമിഷപ്രിയയുടെ ശിക്ഷ നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവിയാണു നിര്‍ദ്ദേശം നല്‍കിയത്. ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ ഇനിയും ഫലം കണ്ടിട്ടില്ല. കോടതിവിധി, ദയാധനം, അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ സുപ്രീം കോടതിയില്‍ നല്‍കണമെന്നാണ് നിയമം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്കു കാരണമായിട്ടുള്ളത്. അതേസമയം ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിന്റെ കുടുംബത്തിലെ രണ്ടംഗങ്ങള്‍ ഒഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിട്ടുണ്ട്. ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് കൊല്ലപ്പെട്ട…

Read More