രണ്ടു തവണ കിളിപോയി, മൂന്നാമത്തെ ശ്രമത്തിലെങ്കിലും പോയ കിളിയെ പിടികൂടണം ! ആരാധകന് പൃഥ്വിരാജ് നല്‍കിയ മറുപടി ശ്രദ്ധേയമാകുന്നു…

മലയാള സിനിമയില്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന താരമാണ് പൃഥിരാജ്. അതിനായി വ്യത്യസ്ഥമായ കഥാപശ്ചാത്തലത്തില്‍ നിന്നുള്ള സിനിമകള്‍ മികവിന്റെ പാരമ്യതയില്‍ എത്തിക്കാനും പൃഥിയേക്കഴിഞ്ഞേ ആളുള്ളൂ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയുടെ ലക്ഷ്യവും മലയാള സിനിമയെ പുതിയ തലത്തിലേയ്ക്ക് എത്തിക്കുക എന്നതാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമായ ‘9’ ഇതിനുദാഹരണമാണ്. വൃത്യസ്ത പ്രമേയത്തില്‍ പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. കഴിഞ്ഞ ദിവസം ചിത്രം കണ്ട് കിളിപോയി എന്നു പറഞ്ഞ ആരാധകന് പൃഥ്വിരാജ് നല്‍കിയ മറുപടി വൈറലായിരുന്നു. ഒരു പ്രാവശ്യം കൂടി സിനിമ കണ്ടാല്‍ പോയ കിളി തിരിച്ചു വരും എന്നായിരുന്നു പൃഥ്വിയുടെ മറുപടി. എന്നാല്‍ രണ്ടു തവണ കണ്ടിട്ടും പോയ കിളി വന്നില്ലെന്നും മൂന്നാമത്തെ തവണ കിളിയെ പിടിക്കാന്‍ ഇറങ്ങിയിരിക്കുകയുമാണെന്ന് അറിയിച്ചിരിക്കുകയാണ് ഒരു ആരാധകന്‍. പൃഥ്വിരാജിനെ ടാഗ് ചെയ്ത് ജാസിര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് എത്തിയത്.…

Read More