ഏക മകന് കൂട്ടുവേണം. ഈ ലക്ഷ്യത്തോടെയാണ് നാലുകുട്ടികളെ ദത്തെടുക്കാൻ അമേരിക്കയിലെ ബെർക്സ് കൗണ്ടിയിലുള ജേക്ക് യംഗ് – മാക്സിൻ ദന്പതികൾ തീരുമാനിച്ചത്. പലതവണ ഗർഭം അലസിപ്പോയി, ഐവിഎഫ്, ഐയുഐ തുടങ്ങിയ രീതികൾ പരീക്ഷിച്ച് ഒടുവിലാണ് രണ്ടു വർഷം മുന്‍പ് ദന്പതികൾക്ക് ഒരു കുട്ടി ജനിച്ചത്. ഇനിയൊരു ഗർഭധാരണം ഉണ്ടാവില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇരുവരും ചേർന്ന് നാലുകുട്ടികളെ ദത്തെടുക്കാൻ തീരുമാനിച്ചത്. ദത്തെടുക്കൽ നടപടികൾ പൂർത്തികരിച്ച് കഴിഞ്ഞ ഡിസംബറിൽ നാലു മിടുക്കരെ അവർ വീട്ടിൽ കൊണ്ടുവന്നു. നാല്, രണ്ട്, പതിനൊന്ന് മാസവും ഒരു മാസവും പ്രായമുള്ള കുട്ടികളെയാണ് ദത്തെടുത്തത്. കുട്ടികൾ വീട്ടിലെത്തി ഏതാനും ആഴ്ചകൾക്കുള്ളില്‍ മറ്റൊരു അത്ഭുതം നടന്നു. ഇനി ഗർഭം ധരിക്കില്ലന്ന് കരുതിയ മാക്സിൻ വീണ്ടും ഗർഭിണിയായിരിക്കുന്നു! ആശുപത്രിയില്‍ നടത്തിയ പരിശോധന ഫലം കണ്ട് ദന്പതികൾ അന്പരന്നു- മാക്സിന്റെ വയറ്റിൽ വളരുന്നു നാല് കുഞ്ഞുങ്ങളാണ്! സന്തോഷംകൊണ്ട് ഇരുവരും വീർപ്പുമുട്ടി. തങ്ങളുടെ…
Read More