കൊച്ചുകുട്ടികള്‍ വീടുവിട്ടിറങ്ങുന്നതും ട്രെയിനിലും മറ്റും സഞ്ചരിച്ച് ദൂരെയെത്തുന്നതുമായ സംഭവങ്ങള്‍ അനവധിയുണ്ടായിട്ടുണ്ട്. എന്നാല്‍ വിമാനത്തില്‍ ഇത്തരത്തില്‍ ഒരു കുട്ടി എത്തപ്പെടുന്നത് അപൂര്‍വമായിരിക്കും. ഒന്‍പതു വയസ്സുള്ള ബ്രസീലിയന്‍ കുട്ടി ടിക്കറ്റില്ലാതെ വിമാനത്തില്‍ കയറി തന്റെ വീട്ടില്‍ നിന്ന് ഏകദേശം 3,000 കിലോമീറ്റര്‍ ഒറ്റയ്ക്ക് യാത്ര ചെയ്തതായുള്ള വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ശനിയാഴ്ച രാവിലെ വടക്കുപടിഞ്ഞാറന്‍ ബ്രസീലിലെ മനാസിലെ വീട്ടില്‍ നിന്ന് ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര എന്ന ആണ്‍കുട്ടിയെ കാണാതായി. അവന്റെ അമ്മ ഡാനിയേല്‍ മാര്‍ക്വെസ് പറയുന്നതനുസരിച്ച്, അമ്മ അതിരാവിലെ ഉണര്‍ന്നപ്പോള്‍ ഇമ്മാനുവലിനെ അവന്റെ കിടക്കയില്‍ കണ്ടതായി അവര്‍ ഓര്‍ക്കുന്നു. എന്നിരുന്നാലും, രണ്ട് മണിക്കൂറിന് ശേഷം മകന് വീട്ടിലില്ല എന്ന് അമ്മ കണ്ടെത്തുന്ന നേരം ഇമ്മാനുവല്‍ വിമാനത്താവളത്തിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ”ഞാന്‍ രാവിലെ 5:30 ന് ഉണര്‍ന്നു, അവന്റെ മുറിയിലേക്ക് പോയി, അവന് സാധാരണയായി…
Read More