ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ വധശിക്ഷ കാത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിനോ മാത്യുവിന് അവിടെ ലഭിച്ചത് മേസ്തിരിപ്പണി. അവിഹിത ബന്ധത്തിലേര്‍പ്പെടാനായി കാമുകിയുടെ വീട്ടിലെത്തിയപ്പോള്‍ തടസമായി നിന്ന അമ്മായിയമ്മയെയും കാമുകിയുടെ മൂന്നര വയസുകാരി മകളെയും നിനോ മാത്യു വെട്ടി നുറുക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. ജയിലിലെത്തി ഏതാനും ആഴ്ചകള്‍ കരച്ചിലും പിഴിച്ചിലുമായി കഴിഞ്ഞ നിനോ പിന്നീട് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. തനിക്ക് പറ്റിയ തെറ്റില്‍ തരംകിട്ടുമ്പോഴൊക്കെ പശ്ചാതപിക്കുന്നുണ്ട്. നിനോ മാത്യുവിന്റെ വിദ്യാഭ്യാസവും കാര്യപ്രാപ്തിയും കണ്ടറിഞ്ഞാണ് തുടക്കത്തില്‍ ജയിലില്‍ ജോലികള്‍ നല്‍കിയിരുന്നത്. ആദ്യമൊക്കെ കിടന്നിരുന്ന ബ്‌ളോക്കിന്റെ ചുമതല മാത്രമായിരുന്നു നിനോയ്ക്ക് നല്‍കിയിരുന്നത്. ബ്‌ളോക്കില്‍ തടവുകാരുമായി നല്ല ബന്ധത്തിലായ നിനോ ജയിലുദ്യോഗസ്ഥര്‍ക്ക് സെല്ലിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സഹായമായതോടെ സ്റ്റോറിന്റെ ചുമതലകൂടി നല്‍കി. സ്റ്റോറിലെ സാധനങ്ങളുടെ സ്റ്റോക്കും വിതരണവും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതായിരുന്നു ആദ്യമൊക്കെ പണി. പിന്നീട് കമ്പ്യൂട്ടറിനും ജയിലുദ്യോഗസ്ഥരുടെ മൊബൈല്‍…
Read More