ഫലപ്രദമായ മുന്‍കരുതലുകള്‍ എടുത്തതു കൊണ്ടാണ് നിപ്പയുടെ രണ്ടാം വരവില്‍ കേരളത്തില്‍ ജീവാപായമുണ്ടാകാഞ്ഞത്. എന്നാല്‍ നിപ്പ വൈറസുകളുടെ വ്യാപനത്തിന് കാരണമായ പഴംതീനി വവ്വാലുകളെക്കുറിച്ച് ഒരു കൂട്ടം ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ലോകത്തെ ഞെട്ടിക്കുകയാണ്.ഇവിടുത്തെ പഴംതീനി വവ്വാലുകള്‍ക്കിടയിലെ വിചിത്ര രീതിയെ കുറിച്ചാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പഴം തീനി വവ്വാലുകള്‍ ഇണചേരാനായി ആഹാരം പങ്കുവെയ്ക്കുന്നുവെന്നാണ് കണ്ടെത്തിയത്. വവ്വാലുകള്‍ കൂട്ടമായി കഴിയുന്ന മൂന്നിടങ്ങളില്‍ ഒരു വര്‍ഷത്തോളം നടത്തിയ പഠനത്തില്‍, ആണ്‍പഴംതീനി വവ്വാലുകള്‍ തങ്ങള്‍ ശേഖരിച്ച ഭക്ഷണം സ്വന്തം വായില്‍ നിന്നും പെണ്‍വവ്വാലുകള്‍ക്ക് എടുക്കാന്‍ അനുവദിക്കുന്നതായാണ് കണ്ടെത്തിയത്. ആണ് വവ്വാലുകളുടെ വായില്‍ നിന്നും ആഹാരം സ്വീകരിക്കുന്നവരില്‍ ഭൂരിഭാഗവും പെണ്‍വവ്വാലുകളാണ്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്കിയ പ്രൊഫസര്‍ യോസ്സി യൊവല്‍ പറഞ്ഞു. കറന്റ് ബയോളജിയില്‍ ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ” വവ്വാലുകള്‍ ഇണചേരുന്ന കാലത്തിന്…
Read MoreTag: nipah
നിപ്പയിൽ ഭീതി ഒഴിയുന്നു; നിരീക്ഷണത്തിൽ കഴിയുന്നവരുടെ സാമ്പിൾ ഫലം ഇന്ന് അറിയാം; നിപ്പയല്ലെന്ന് പ്രാഥമിക നിഗമനം
കൊച്ചി: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട ഭീതി ഒഴിയുന്നു. നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ഭീതിവേണ്ടെന്നും ഉന്നതതല യോഗം വിലയിരുത്തി. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് കൊച്ചിയിൽ അവലോകന യോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്നിനാണു യോഗം. ഇതിനിടെ, ഒരാളെക്കൂടി എറണാകുളം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് രോഗിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇതോടെ ഐസൊലേഷൻ വാർഡിൽ കഴിയുന്നവരുടെ എണ്ണം ഏഴായി. ഇതിൽ ആറുപേരുടെയും സ്രവ സാന്പിൾ ഫലം ഇന്ന് ലഭിച്ചേക്കും. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഫലമാണു ലഭിക്കുക. ഇതിൽ നാലുപേരുടെ സാന്പിൾ നേരത്തേ അയച്ചിരുന്നു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്ക് നിപ്പയല്ലെന്നാണ് വിലയിരുത്തൽ. ഇന്നലെ രാത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ സാന്പിൾ പരിശോധനകൾക്കായി ഇന്ന് അയക്കും. അതേസമയം, രോഗം സ്ഥിരീകരിച്ച ്കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ…
Read Moreനിപ സ്ഥിരീകരിച്ചു; ജാഗ്രത വേണമെന്ന് നിര്‍ദേശം!
എറണാകുളത്തു പനി ബാധിച്ച യുവാവിന് നിപയെന്നു സ്ഥിരീകരണം വന്നതിനു പിന്നാലെ നിപയെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
Read Moreവൈറസിനേക്കാള്‍ ദ്രോഹം! നിപ്പ പ്രതിരോധിക്കാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും കഠിനപ്രയത്നത്തില്‍; വിവാദ വീഡിയോയുമായി വീണ്ടും ‘ഡോക്ടര്‍’ വടക്കുംചേരി
കൊച്ചി: നിപ്പ എന്ന ഒരു രോഗമില്ലെന്നും കൊച്ചിയിൽ വന്നത് നിപ്പയല്ലെന്നുമുള്ള വിവാദ വീഡിയോയുമായി ജേക്കബ് വടക്കഞ്ചേരി പറഞ്ഞു. നിപ്പ മരുന്ന് ലോബിയുടെ തട്ടിപ്പാണ്. പനി വന്നാൽ അലോപതി മരുന്ന് കഴിക്കാൻ ആശുപത്രിയിൽ പോവരുത്. പനിയ്ക്ക് മരുന്ന് കഴിക്കരുത്. പനിയ്ക്ക് മരുന്ന് കഴിക്കാത്തവർ ആരും മരിച്ചിട്ടില്ല. പനിയ്ക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂവെന്നും വീഡിയോയിൽ വടക്കഞ്ചേരി പറയുന്നു. കൊച്ചിയിലുളളത് നിപ്പയല്ലെന്നും ആരും പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പനിവന്നാൽ അലോപ്പതി ആശുപത്രിയിൽ പോകരുത്. പനിക്ക് ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നത് അപകടമാണ്. പാരസെറ്റമോൾ കഴിച്ചാൽ അത് കരളിനെ നശിപ്പിക്കും. നിലവിലെ രോഗത്തിനെക്കാൾ വലിയ കുഴപ്പത്തിൽ വീഴും. ധാരാളം പച്ചവെള്ളം കുടിച്ച് വിശ്രമിച്ചാൽ മാത്രം മതി പനി മാറുമെന്നും അദ്ദേഹം പറയുന്നു.നിങ്ങൾ ചെയ്യേണ്ടത് തൊട്ടടുത്ത പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ പോയി എനിമ എടുത്താൽ മാത്രം മതിയെന്നും വടക്കഞ്ചേരി പറയുന്നു. ശരീരത്തിന്റെ രോഗപ്രതിരോധം കൂട്ടുന്നതാണ് പനി.…
Read Moreനിപയുടെ ഉറവിടം കോഴിയോ ? ചിക്കന്‍ കഴിക്കരുതെന്ന് പ്രചരണം; പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ ഇങ്ങനെ…
കേരളത്തില്‍ നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രതയാണ് സംസ്ഥാനം പുലര്‍ത്തുന്നത്. എന്നാല്‍ ഇതിനിടയില്‍ ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനെന്ന വണ്ണം വ്യാജ പ്രചരണങ്ങളും അഴിച്ചു വിടുകയാണ്. ഇതിനിടയിലാണ് കോഴികളില്‍ക്കൂടി നിപ്പ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസറുടേതെന്ന വ്യാജേന ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കിയ വ്യാജസന്ദേശത്തിനെതിരെ കര്‍ശനമുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നു അധികൃതര്‍ പറഞ്ഞു. ‘നിപ്പ വൈറസ് ബാധ കോഴികളിലൂടെ പകരുന്നു എന്ന വാര്‍ത്ത ലാബ് പരീക്ഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നു. തമിഴ്നാട്ടില്‍ നിന്നും വരുന്ന 60 ശതമാനം കോഴികളിലും നിപ്പ വൈറസ് ബാധയുള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കോഴി കഴിക്കുന്നത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു’ ഇതായിരുന്നു ലെറ്റര്‍ഹെഡിലെ വാചകങ്ങള്‍. എന്നാല്‍ കോഴിയും നിപ്പയുമായി…
Read Moreനിപ സ്ഥിരീകരിക്കണമെങ്കില്‍ ഇപ്പോഴും രക്ത സാമ്പിളുകള്‍ പൂനയ്ക്ക് അയയ്ക്കണം ! കോഴിക്കോട്ട് വൈറോളജി ലാബ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 3.8 കോടി രൂപ വിനിയോഗിച്ചില്ല;എന്താണ് തടസ്സമെന്ന് ആര്‍ക്കും അറിയില്ല…
കേരളത്തില്‍ വീണ്ടും നിപയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനു പിന്നാലെ ചര്‍ച്ചയാകുന്നത് രക്തസാമ്പിളുകള്‍ പൂനയ്ക്ക് അയച്ച് രോഗം സ്ഥിരീകരിക്കുന്നതില്‍ വരുന്ന കാലതാമസമാണ്. നിപ കണ്ടെത്തിയതിനു മൂന്നുവര്‍ഷം മുമ്പേ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. 2015-ല്‍ പദ്ധതിക്ക് അനുമതിയും ഫണ്ടും ലഭ്യമായെങ്കിലും ലാബ് സ്ഥാപിക്കാനായില്ല. കഴിഞ്ഞ മേയ്-ജൂണില്‍ നിപ മരണം വിതച്ചപ്പോഴാണു കോഴിക്കോട്ട് ഒരുവര്‍ഷത്തിനകം അത്യാധുനിക വൈറോളജി ലാബ് സുസജ്ജമാകുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒരുവര്‍ഷത്തിനിപ്പുറം നിപ ലക്ഷണങ്ങള്‍ വീണ്ടും കൊച്ചിയില്‍ കണ്ടെത്തി. ഇവിടെനിന്നു രക്ത സാമ്പിളുകള്‍ അയച്ചിരിക്കുന്നതും പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ച 3.8 കോടി രൂപ വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്താണു തടസമെന്നോ ആരാണ് ഉത്തരവാദിയെന്നോ വ്യക്തമല്ല. നിപ പരിശോധന അധികം വൈകാതെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സാധ്യമാകുമെന്നാണ്…
Read Moreകൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ്പ സ്ഥിരീകരിച്ചു; ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും ഊർജിതമാക്കിയതായി മന്ത്രി
കൊച്ചി: കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ്പ വൈറസ് ബാധയാണെന്ന് പൂനെ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വടക്കൻപറവൂർ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും ഊർജിതമാക്കിയതായും മന്ത്രി അറിയിച്ചു. ഓസ്ട്രേലിയയിൽ നിന്നും കൊണ്ടുവന്ന മരുന്നുകൾ സ്റ്റോക്കുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയും തന്നെ വിളിച്ചിരുന്നതായും കൂടുതൽ മരുന്നുകൾ നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എയിംസിൽനിന്നുള്ള ആറംഗസംഘം കൊച്ചിയിൽ എത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു. ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ നിപ്പ കേസിന്റെ ഉറവിടം ഇടുക്കിയാണെന്ന് പറയാനാകില്ലെന്നും ഉന്നത…
Read Moreപരിഭ്രാന്തരാകേണ്ട, ജാഗ്രത മതി; നിപ്പ ബാധിച്ചെന്ന സംശയം; മുൻകരുതൽ നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന് സംശയം പ്രകടിപ്പിക്കപ്പെട്ട സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സാഹചര്യങ്ങളെ സർക്കാർ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. ഏതു സാഹചര്യവും നേരിടാൻ ആരോഗ്യവകുപ്പ് തയാറാണ്. ആരും ഭയപ്പെടേണ്ടെന്നും ജാഗ്രതവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreരണ്ടാഴ്ചയ്ക്കുള്ളില്‍ രോഗിക്കു തുമ്മലും ചുമയും കടുക്കും ! രക്തത്തിലേക്കു പുതിയ നിപകള്‍ എത്തി വൈറീമിയ എന്ന അവസ്ഥയ്ക്കു തുടക്കമിടും;നിപ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്ന വഴികള്‍ ഇങ്ങനെ…
കേരളം വീണ്ടും നിപാ ഭീതിയിലാഴ്ന്നിരിക്കുകയാണ്. കടുത്ത പനിയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയ്ക്കാണ് നിപ ബാധ ഉണ്ടെന്നു സംശയിക്കപ്പെടുന്നത്. ഇന്ന് ഉച്ചയോടെ പരിശോധനാ ഫലം പുറത്തു വരും ഇതിനു ശേഷം മാത്രമേ ഇയാള്‍ക്ക് നിപ ആണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും നിപ സ്ഥിരീകരിച്ചാല്‍ പ്രതിരോധത്തിനു സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. വവ്വാലിന്റെ ഉമിനീരിലും വിസര്‍ജ്യവസ്തുക്കളിലും നിപ വൈറസ് സാന്നിധ്യമുണ്ട്. വവ്വാല് കടിച്ച പഴത്തില്‍ നിപ വേഗമെത്തും. ഇതിലെ പഞ്ചസാരയും പുളിയും നല്കുന്ന കുറഞ്ഞ പിഎച്ച് കാരണം മൂന്നു ദിവസംവരെ ജീവനോടെ ഇരിക്കാനും അനുകൂല സാഹചര്യമൊരുങ്ങും. ഈ പഴം ഒരാള്‍ കഴിച്ചെന്നിരിക്കട്ടെ, അയാളുടെ ശ്വാസനാളത്തിലേക്കുള്ള വഴിയാണ് നിപയ്ക്കു തുറന്നുകിട്ടുക. അവിടെ എത്തിയതിനുശേഷം, ശ്വാസകോശത്തിലെ രക്തക്കുഴലില്‍ കാണുന്ന എഫ്രിന് ബി-ടുവില്‍ പറ്റിപ്പിടിച്ച് ഉള്ളില്‍ കടക്കുകയും പെരുകുകയും ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗിക്കു തുമ്മലും ചുമയും കടുക്കും. രക്തത്തിലേക്കു പുതിയ…
Read Moreഒഴിഞ്ഞു പോയ മാരണം വീണ്ടും വരുന്നു ! രാജ്യം വീണ്ടും നിപ്പ ഭീതിയില്‍; ഇതിനോടകം 19 ശതമാനം വവ്വാലുകളില്‍ നിപ്പ ബാധിച്ചുവെന്ന് കണ്ടെത്തല്‍; മുന്നറിയിപ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ…
രാജ്യത്തെ ഭീതിയിലാഴ്ത്താന്‍ വീണ്ടും നിപ്പ എത്തുന്നു. ഇതിനോടനുബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചു കഴിഞ്ഞു. 19 ശതമാനത്തോളം വവ്വാലുകളില്‍ നിപ പരത്തുന്ന വൈറസ് ബാധിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് ജാഗ്രത പാലിക്കാന്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പക്ഷികള്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഖര-ദ്രാവക രൂപത്തിലുള്ള പ്രസരണവും മനുഷ്യരില്‍ നിന്നും മസുഷ്യരിലേക്ക് പടരുന്നതും ഉയര്‍ന്ന മരണനിരക്കും ഫലപ്രദമായ പ്രതിരോധ മരുന്നുകളുടെ അപര്യാപ്തതയും വൈറസ് വേഗത്തില്‍ പരക്കാന്‍ സാഹചര്യമൊരുക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 250 ദശലക്ഷം ആളുകളാണ് വൈറസ് ബാധ പ്രദേശങ്ങളില്‍ ഉള്ളത്. ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്ന് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ കുറിച്ച് അറിയിച്ചിട്ടുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും വവ്വാലുകളില്‍ നിപ്പ വൈറസ് സാധ്യത കണ്ടെത്തിയതിനാല്‍ രാജ്യത്തെ മറ്റിടങ്ങളിലേയ്ക്കും ഇത് വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More