കോഴിക്കോട്: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുതെന്ന് കളക്ടറുടെ ഉത്തരവ്. കോച്ചിംഗ് സെന്ററുകൾ, മദ്രസകള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്കും ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കുമെന്നും എന്നാല്‍ പൊതുപരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നും ഉത്തരവിലുണ്ട്. ജില്ലയില്‍ നിപ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരപ്രദേശങ്ങളിലുള്‍പ്പടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ന്മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. നിപ പരിശോധനയ്ക്കായി അയച്ച സാമ്പിളുകളില്‍ 11 എണ്ണം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. “ഇതോടെ പോസിറ്റീവായ വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ 94 പേര്‍ക്ക് നെഗറ്റീവാണെന്ന് വ്യക്തമായി. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 6 എണ്ണമാണ് നിപ പോസിറ്റീവായത്’. ഇന്ന് പുതിയ കേസുകള്‍ ഇല്ലെന്നും ആദ്യം നിപ ബാധിതനായി മരിച്ചയാളുടെ ഒന്‍പതു വയസുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.…
Read MoreTag: nipah-2023
കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ; രോഗം സ്ഥിരീകരിച്ചത് സമ്പർക്കപ്പട്ടികയിൽ ഉള്ള യുവാവിന്; 9 വയസുകാരന്റെ നില ഗുരുതരം
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം നാലായി. നിപ ബാധിച്ച് മരിച്ച രണ്ട് പേര് നേരത്തേ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായ ആള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലായിരുന്ന ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഫലം പോസീറ്റീവ് ആവുകയായിരുന്നു.ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി. ഇതില്‍ ആദ്യം രോഗം ബാധിച്ച് മരിച്ചയാളുടെ മകനായ ഒന്‍പത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങ ളില്ലെന്നാണ് വിവരം.
Read Moreനിപ: റൂട്ട് മാപ്പ് തയാറാക്കുമെന്ന് ആരോഗ്യമന്ത്രി; കണ്ടെയ്ൻമെന്റ് സോണിൽ ഓണ്‍ലൈൻ ക്ലാസ് സജ്ജമാക്കാൻ വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കോഴിക്കോട്ട് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. നിപ രോഗിയുമായി സന്പർക്കം പുലർത്തിയവരുടെ റൂട്ട് മാപ്പ് തയാറാക്കാനുള്ള നടപടികൾ കൈക്കൊണ്ടി ട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു. രോഗ വ്യാപനം ചെറുക്കാനായി കണ്ടെ യ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ പ്രതിരോധ നടപടികൾ കൈക്കൊണ്ടട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് കോഴിക്കോട്ടെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വിദഗ്ധ സംഘം മൊബൈൽ ലാബ് ഉൾപ്പെടെ സജ്ജമാക്കി കുടുതൽ പരിശോധനകൾ നടത്തുമെന്നും വീണാ ജോർജ് നിയമസഭയെ അറിയിച്ചു. ഐസൊലേഷനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡിൽ 75 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ചെന്നെയിൽ നിന്ന് പകർച്ച വ്യാധി പ്രതിരോധ സംഘം എത്തും. ആന്റെ ബോഡി ലഭ്യമാക്കുന്നതിന് ഐസിഎമ്മാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിമാനമാർഗമാണ് മരുന്ന് എത്തിക്കുന്നതെന്നും മന്ത്രി സഭയിൽ പറഞ്ഞു.…
Read Moreനിപയോ? കോഴിക്കോട്ട് അതീവ ജാഗ്രത; നിപ പരിശോധനാഫലം ഉച്ചയോടെ; ആശുപത്രിയിൽ കഴിയുന്ന ഒൻപതുവയസുകാരന്റെ നില ഗുരുതരം
കോഴിക്കോട്: രണ്ട് പേര് പനി ബാധിച്ച് മരിച്ച സംഭവം നിപ മൂലമാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. മരിച്ചവരില്‍ ഒരാളുടെ ശരീര സ്രവങ്ങളുടെ സാമ്പിള്‍ പരിശോധനാഫലം ഉച്ചയോടെ ലഭിക്കും. ഫലം വന്ന ശേഷമേ നിപയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. മരിച്ചവരില്‍ ഒരാളുടെ രണ്ട് മക്കളും രണ്ട് ബന്ധുക്കളുമാണ് നിലവില്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒന്‍പത് വയസുകാരന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ കഴിയുന്നത്. നാലു വയസുകാരന്റെ ആരോഗ്യനിലയും ഗുരുതരമാണ്. കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് ആദ്യ രോഗി മരിച്ചത്. രണ്ടാമത്തെ ആള് തിങ്കളാഴ്ചയാണ് മരിച്ചത്. ഇവർ രണ്ട് പേരും നേരത്തേ ഒരേ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നെന്നാണ് വിവരം.
Read More