കോഴിക്കോട്: രണ്ട് പേര് പനി ബാധിച്ച് മരിച്ച സംഭവം നിപ മൂലമാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. മരിച്ചവരില്‍ ഒരാളുടെ ശരീര സ്രവങ്ങളുടെ സാമ്പിള്‍ പരിശോധനാഫലം ഉച്ചയോടെ ലഭിക്കും. ഫലം വന്ന ശേഷമേ നിപയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. മരിച്ചവരില്‍ ഒരാളുടെ രണ്ട് മക്കളും രണ്ട് ബന്ധുക്കളുമാണ് നിലവില്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒന്‍പത് വയസുകാരന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ കഴിയുന്നത്. നാലു വയസുകാരന്റെ ആരോഗ്യനിലയും ഗുരുതരമാണ്. കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് ആദ്യ രോഗി മരിച്ചത്. രണ്ടാമത്തെ ആള് തിങ്കളാഴ്ചയാണ് മരിച്ചത്. ഇവർ രണ്ട് പേരും നേരത്തേ ഒരേ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നെന്നാണ് വിവരം.
Read MoreTag: nipah virus
നിപ സ്ഥിരീകരിച്ചു; ജാഗ്രത വേണമെന്ന് നിര്‍ദേശം!
എറണാകുളത്തു പനി ബാധിച്ച യുവാവിന് നിപയെന്നു സ്ഥിരീകരണം വന്നതിനു പിന്നാലെ നിപയെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
Read Moreകള്ളുഷാപ്പുകാരുടെ കഞ്ഞികുടി മുട്ടി! പനി പേടിച്ച് കുടിയന്മാര് കള്ളുകുടി നിര്‍ത്തി; കേരളത്തില്‍ കള്ളുവില്‍പ്പനയില്‍ വന്‍ ഇടിവ്; രോഗഭീതിയിലും വ്യാജവാര്‍ത്തകളിലും വിറച്ച് കേരളം
കോഴിക്കോട്: നിപ്പാ വൈറസ് കേരളത്തെ മുമ്പെങ്ങുമില്ലാത്ത ഭീതിയിലാഴ്ത്തുകയാണ്. രോഗ ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പകരുമെന്ന വാര്‍ത്ത പുറത്തു വന്നതോടെ ആളുകള്‍ കടുത്ത ആശങ്കയിലാണ്. നിപ മരണം നടന്ന വീട് സന്ദര്‍ശിച്ചവരും ഇപ്പോള്‍ പനി ബാധിച്ച് ആശുപത്രിയിലാണ്. മലപ്പുറത്ത് കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേര് വൈറസ് ബാധയിലാണ് മരണമടഞ്ഞതെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന സംശയം സമൂഹത്തില്‍ വലിയ ഭീതി പരത്തിയിരിക്കുകയാണ്. വൈറസ് ബാധയേറ്റ് മരണമടഞ്ഞ സിന്ധുവിന്റെ വീട് സന്ദര്‍ശിക്കുകയും ഭര്‍ത്താവിനെ മെഡിക്കല്‍കോളേജില്‍ പോയി കാണുകയും ചെയ്ത നാലുപേരാണ് പനിമൂലം ചൊവ്വാഴ്ച തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിയത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഷിജിതയുടെ വീട് സന്ദര്‍ശിച്ച 11 പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കൊടക്കല്‍, മംഗലം പ്രദേശങ്ങളില്‍ നിന്നുള്ള, ഷിജിതയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ ആറു പുരുഷന്മാരും രണ്ടു…
Read Moreഅപൂര്‍വ പനിയുടെ കാരണക്കാരനായ വൈറസ് വിദേശിയോ ? സംസ്ഥാനത്ത് അപൂര്‍വ പനിബാധിച്ച് ജീവന് നഷ്ടമായത് മൂന്നുപേര്‍ക്ക്; നിപ്പാ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഇങ്ങനെ…
പേരാമ്പ്ര: അപൂര്‍വ വൈറസ് ബാധ കേരളത്തെ ഭീതിയിലാഴ്ത്തുന്നു. കോഴിക്കോട് അപൂര്‍വ വൈറസ് രോഗം ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ച സംഭവത്തില്‍ കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. നാളെ ഇതു സംബന്ധിച്ച് ആദ്യ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നാണ് വിവരം. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രോഗമുണ്ടായ മേഖലയില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന് എന്നിവരുടെ സാന്നിധ്യത്തില്‍ യോഗവും ചേര്‍ന്നു. ഇതിനു പിന്നാലെയാണു പ്രത്യേക ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തിയത്. ഈയൊരു പ്രത്യേക സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി ടാസ്ക് ഫോഴ്സ് രൂപീകരിക്കും. സംസ്ഥാനതലത്തില്‍ കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്. മരിച്ചവരുടെ സ്രവ സാമ്പിളുകള്‍ പൂനയിലെ ദേശീയ വൈറോളജി…
Read More