മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡചിത്രം ഒടിയനിലെ കൊണ്ടോരാം കൊണ്ടോരാം… എന്ന ഗാനമാണ് ഇപ്പോള്‍ തരംഗം. പാലക്കാടന്‍ സൗന്ദര്യത്തെ വരികളിലേയ്ക്ക് ഒപ്പിയെടുത്ത ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. റഫീക്ക് അഹമ്മദാണ് രചന. എന്നാല്‍ ചര്‍ച്ചകളില്‍ ഈ പാട്ട് ഇടംപിടിക്കുന്നത് ഇതിന് നിപ്പാ വൈറസുമായുള്ള ബന്ധം കൊണ്ടാണ്. നിപ്പയും ഒടിയനും തമ്മില്‍ എന്താണ് ബന്ധമെന്ന് ആലോചിച്ച് അധികം തലപുകയ്ക്കേണ്ട. ഗാനത്തെ കുറിച്ച് തമാശ രൂപേണ കവി റഫീക്ക് അഹമ്മദ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ- ‘സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ കാറ്റില്‍പറത്തി ഒടിയന്- തെങ്കുറിശ്ശി- കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ്പാവൈറസ് ബാധയെത്തുടര്‍ന്ന് മുഖ്യ വൈറസ് വാഹകരായ പഴംതീനി വാവലുകളുമായുള്ള സമ്പര്‍ക്കം പൊതുജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ഒടിയന് തന്റെ അമ്പ്രാട്ടിയേയും കൊണ്ട് ‘വാവലുകള്‍ തേനിനുപായും മലവാഴത്തോപ്പില്‍ക്കൂടി’ അലനെല്ലൂരും അന്ത്യാളന്‍കാവിലുമൊക്കെ കൊണ്ടോവാമെന്നു പറയുകയും കേട്ടപാടേ പോന്നോളാമെന്ന് നായിക പറയുകയും ചെയ്യുന്നു.…
Read MoreTag: nipah
മലയാളികളെ ഭീതിയിലാഴ്ത്താന്‍ നിപ്പ വീണ്ടും ? ജനപ്രതിനിധിയും മക്കളും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍…
കോഴിക്കോട്: കേരളത്തെ സമീപകാലത്ത് ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പഭീതി വീണ്ടും. നിപ്പ വൈറസ് ബാധയെന്ന സംശയത്തെത്തടുര്ന്ന് മലപ്പുറത്തെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയേയും രണ്ടു മക്കളേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പനിയെതുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇവരെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിക്കുകയും ചെയ്തു.മൂന്നുപേരും ഇപ്പോള്‍ ഐസൊലേറ്റഡ് വാര്‍ഡില്‍ ചികിത്സയിലാണ്. ഇവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് വിലയിരുത്തല്‍. ഇവരുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറസ് ഗവേഷണ സെന്ററിലേക്ക് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഫലം ലഭിച്ചാലേ കൂടുതല്‍ പറയാനാവൂവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്തായാലും ഈ വാര്‍ത്ത പുറത്തുവന്നത് ജനങ്ങളില്‍ വീണ്ടും നിപ്പയുടെ ഭീതി പടര്‍ത്തിയിരിക്കുകയാണ്.
Read Moreനിപ്പ വൈറസ് ബാധയില്‍ നിന്ന് രോഗമുക്തരായവരെ വീട്ടിലേക്ക് അയയ്ക്കാനൊരുങ്ങുന്നു ! സോഷ്യല്‍ മീഡിയ വഴി വ്യാജ സന്ദേശം പ്രചരപ്പിച്ചവരുടെ അറസ്റ്റ് തുടരുന്നു…
കോഴിക്കോട്: നിപ്പ വൈറസ് ഭീതിയില്‍ നിന്നും കേരളം മുക്തമായതായി ആരോഗ്യവകുപ്പ്. നിപ്പ വൈറസ് ബാധ ഏല്ക്കുകയും എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്ത മലപ്പുറത്തെയും കോഴിക്കോട്ടെയും രണ്ട് പേരെ വീട്ടിലേക്ക് അയച്ചേക്കും. വിദഗ്ധ സമിതിയുടെ അഭിപ്രായം പരിഗണിച്ചായിരിക്കും തീരുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം ഇന്നലെ പൂനൈയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ലഭിച്ച ഒന്‍പത് പരിശോധന ഫലങ്ങളും നെഗറ്റീവായിരുന്നു ഇപ്പോള്‍ ഒന്‍പത് പേരാണ് നിപ്പ രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. 2503 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ നിപ്പ വൈറസ് ബാധയില്ലെങ്കിലും 21 ദിവസം കൂടി നിരീക്ഷണം ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ വിദ്ഗ്ധ സമിതിയുടെ അഭിപ്രായം തേടിയാകും രോഗികളുടെ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക. നിപ്പ വൈറസ് ബാധമൂലം മരിച്ചവരുടെ കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായി നേരിടുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയ വഴി…
Read Moreനിപ്പാ ബാധിച്ച് മരണാസന്നയായ നഴ്സിംഗ് വിദ്യാര്‍ഥി അജന്യമോളുടെ തിരിച്ച് വരവ് വൈദ്യശാസ്ത്രത്തിനു പോലും അദ്ഭുതമാകുന്നു ! സഹപ്രവര്‍ത്തകയുടെ കരളലയിപ്പിക്കുന്ന കുറിപ്പ് വൈറലാകുന്നു…
നിപ്പാ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് മരണാസന്നയായ നഴ്സിംഗ് വിദ്യാര്‍ഥി അജന്യമോളുടെ രോഗവിമുക്തി വൈദ്യശാസ്ത്രത്തെപ്പോലും അദ്ഭുതപ്പെടുത്തുന്നത്. നിപ്പാ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് മുമ്പ് മരണമടഞ്ഞ നഴ്സ് ലിനിയ്ക്കൊപ്പമാണ് അജന്യമോളെയും കോഴിക്കോട് ചെസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതരുടെയും സഹപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് അജന്യമോളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അജന്യമോള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നതിനെക്കുറിച്ച് സഹപ്രവര്‍ത്തകയായ റൂബി സജ്ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. പതിനായിരത്തിലധികം തവണയാണ് പോസ്റ്റ് ഇതിനോടകം ഷെയര്‍ ചെയ്യപ്പെട്ടത്. റൂബി സജ്നയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഞങ്ങളുടെ അജന്യമോള്‍ ജീവിതത്തിലേയ്ക്ക്….നിപ്പാരോഗം സ്ഥിരീകരിച്ചു ഞങ്ങളുടെ ചെസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ഥിനി അജന്യയുടെ രക്തപരിശോധനയില്‍ ആരോഗ്യമേഖലയെ അത്ഭുതപ്പെടുത്തുന്ന റിസള്‍ട്ടാണ് കാണപ്പെടുന്നത്…. ഞങ്ങളില്‍ നിന്നും സ്വര്‍ഗ്ഗത്തിലേയ്ക്ക് പറന്നുയര്‍ന്ന സഹപ്രവര്‍ത്തക സിസ്റ്റര്‍ ലിനിയോടോപ്പമായിരുന്നു അജന്യമോളെ ചെസ്റ്റ് ഹോസ്പിറ്റലിലെ ഐ സി യു ല്‍ അഡ്മിറ്റ് ചെയ്തിരുന്നത്… ആത്മാര്‍ഥതയും, സ്നേഹവും വാരിവിതറിയ…
Read Moreനിപ്പ വൈറസ് ബാധിച്ച ഇരുപത്തിയാറുകാരനും മരിച്ചു; മരണ സംഖ്യ 14 ആയി; ഓസ്ട്രേലിയയില്‍ നിന്ന് എത്തിച്ച മരുന്ന് ഇതുവരെ രോഗികള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വൈദ്യസംഘം…
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പാലാഴി വടക്കേനാരാത്ത് കലാവാണിഭം പറമ്പ് സുരേഷിന്റെ മകന് അബിന്‍ (26) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലാണു മരണം. മരിച്ചയാള്‍ ഓട്ടോ ഡ്രൈവറാണ്. അബിന്റെ ബന്ധുവീട് പേരാമ്പ്രയിലുണ്ട്. അവിടെ പോയപ്പോള്‍ പ്രദേശത്തുള്ള ചിലരെയുംകൊണ്ട് താലൂക്ക് ആശുപത്രിയില്‍ പോയിട്ടുണ്ടെന്നും അങ്ങനെയാവും രോഗം പകര്‍ന്നിട്ടുണ്ടാകുകയെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതോടെ, നിപ്പ ബാധ മൂലം മരിച്ചവരുടെ എണ്ണം 14 ആയി. ഇവരില്‍ ആദ്യം സ്രവ സാംപിള്‍ എടുക്കാതെ മരിച്ച മുഹമ്മദ് സാബിത്ത് ഒഴികെ 13 പേരുടെയും മരണം നിപ്പ മൂലമാണെന്നു പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ ഇതുവരെ 15 പേര്‍ക്കാണു നിപ്പ സ്ഥിരീകരിച്ചത്. അവരില്‍ 13 പേര് മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ ആകെ 12 പേര്‍ക്കാണു നിപ്പ വൈറസ് ബാധ സംശയിക്കുന്നത്. 12 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍…
Read Moreനെഞ്ച് തകര്‍ന്നിരിക്കുമ്പോള്‍ പിന്തുണയാണ് വേണ്ടത് ! പക്ഷേ ലഭിക്കുന്നത് അവഗണനയും; സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളെക്കുറിച്ച് ഉബീഷ്…
തിരൂരങ്ങാടി: നിപ്പാ വൈറസ് ബാധ വ്യാപിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇതിനെതിരെ വെന്നിയൂരില്‍ നിപ വൈറസ് ബാധിച്ചു മരിച്ച ഷിജിതയുടെ ഭര്‍ത്താവ് ഉബീഷ് രംഗത്തെത്തി. നെഞ്ച് തകര്‍ന്നിരിക്കുമ്പോള്‍ ലഭിക്കേണ്ട പിന്തുണയ്ക്കു പകരം കിട്ടുന്നത് അവഗണനയും ഒറ്റപ്പെടുത്തലുമാണെന്ന് ഉബീഷ് പറയുന്നു. സമൂഹ മാധ്യമങ്ങളിലെ തെറ്റായ പ്രചരണമാണ് ഈ സാഹചര്യത്തിന് കാരണമെന്നും ഉബീഷ് തുറന്നടിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച ഉബീഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ആശങ്ക ഉള്ളില്‍ തങ്ങി നില്‍ക്കുന്നുണ്ട്. അമ്മയും രണ്ട് ഇളയ സഹോദരങ്ങളുമാണ് ഉബീഷിന്റെ വീട്ടിലുള്ളത്. നിപ്പാ വൈറസ് ജീവന് കവര്‍ന്നെടുക്കും എന്ന ചിന്ത വേട്ടയാടുന്നതിനാല്‍ പ്രദേശവാസികള്‍ ആരും എത്താറില്ല, എന്തിന് ഏറെ പറയുന്നു സ്വന്തം ബന്ധുക്കള്‍ പോലും വരാറില്ല എന്ന് ഉബീഷ് നിറകണ്ണുകളോടെ പറയുന്നു. ഉബീഷിനൊഴികെ വീട്ടിലെ മറ്റാര്‍ക്കും അസുഖങ്ങളൊന്നുമില്ല. അച്ഛനും ജ്യേഷ്ഠനുമാണ്…
Read Moreപേരാമ്പ്രയിലെ നഴ്സുമാരോട് ‘തൊട്ടുകൂടായ്മ’ കാണിക്കുന്നതായി പരാതി; ഓട്ടോയിലും ബസിലും കയറാന്‍ വിലക്കെന്ന് ആശുപത്രി സൂപ്രണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രി ശൂന്യം…
പേരാമ്പ്ര:നിപ്പ വൈറസ് ബാധ ആദ്യം കണ്ടെത്തിയ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാരോട് ആളുകള്‍ തൊട്ടുകൂടായ്മ കാണിക്കുന്നതായി പരാതി. ബസിലും ഓട്ടോയിലും കയറുന്നതില്‍ നിന്ന് നഴ്സുമാരെ ആളുകള്‍ വിലക്കുന്നതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. നഴ്സുമാര്‍ തന്നെയാണ് ഇക്കാര്യം പരാതിപ്പെട്ടത്. ഈ പരാതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആശുപത്രി സൂപ്രണ്ട് കൈമാറി. നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സാബിത്തിനെ ഇവിടെയായിരുന്നു ചികിത്സിച്ചിരുന്നത്. സാബിത്തിനെ ചികിത്സിച്ച നഴ്സ് ലിനിയും മരിച്ചതോടെ ആശുപത്രിയിലേക്കുളള രോഗികളുടെ വരവ് നിലച്ചു. കഴിഞ്ഞയാഴ്ച നൂറോളം രോഗികളുണ്ടായിരുന്ന ആശുപത്രി ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്ത മൂന്ന് പേരും ഇപ്പോള്‍ ജോലിക്ക് വരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു. പേരാമ്പ്രയിലെ ഇഎംഎസ് ആശുപത്രിയിലും രോഗികളുടേയും ജീവനക്കാരുടേയും എണ്ണത്തില്‍ വന്‍ കുറവാണ് വന്നിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ വിദഗ്ധ സംഘവും ദേശീയ ദുരന്ത നിവാരണ സേനയുടെ ഇരുപതംഗ സംഘവും ഇന്ന് മലപ്പുറത്തെത്തും.…
Read More