തിരുവനന്തപുരം: നിപ്പ ബാധയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച ഇരുപ തു സാന്പിളുകൾ കൂടി നെഗറ്റീവ്. ഇതോടെ നിപ്പ സംബന്ധിച്ച ഏറ്റവും വലിയ ആശ്വാസ വാർത്തയാണ് പുറത്തേക്കു വരുന്നത്. ഇന്നലെ പത്തുപേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. അടുത്ത സന്പർക്കമുണ്ടായിരുന്നവരുടെ സാന്പിളുകളാണ് നെഗറ്റീവ് ആയതെന്നു ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമ ങ്ങളെ അറിയിച്ചു. ഹൈ റിസ്കിൽ ഉള്ളവരെന്നു കരുതിയ 30 പേർക്കും രോഗം ബാധിച്ചിട്ടില്ലെന്നു ഇതനകം വ്യക്തമായിട്ടുണ്ട്. 21 ഫലം കൂടി 21 പേരുടെ സാന്പിളുകൾ കൂടി ലഭിക്കാനുണ്ട്. നിപ്പയുമായി ബന്ധപ്പെട്ട് 68 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരു കയാണ്. നിപ്പബാധ തിരിച്ചറിഞ്ഞ ഉടൻ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രതിരോധനടപടികൾ ഫലം കാണുന്നുവെ ന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. നിപ്പയുമായി ബന്ധപ്പെട്ടു നിലവിൽ ആശങ്കപ്പെടേണ്ട സാഹഹചര്യമില്ലെന്നു ആരോഗ്യമന്ത്രി അറിയിച്ചു. നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ മൂന്ന് ജില്ലകള്‍ അതീവ ജാഗ്രതയിലാണ്. കോഴിക്കോട്,…
Read MoreTag: nipah2021
ആശ്വാസകരമായ റിപ്പോർട്ട്; നിപ്പബാധിച്ച് മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ എട്ടുപേർക്കും രോഗമില്ലെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമുമായി അടുത്തിടപഴകിയ എട്ടു പേർക്കും നിപ്പയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൂനെ വൈറോളജി ലാബിൽ നടത്തിയ ഇവരുടെ സാന്പിൾ പരിശോധന ഫലം നെഗറ്റീവാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുമായി പ്രാഥമിക സന്പർക്കപ്പട്ടികയിൽപ്പെട്ട എട്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവായത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. അഞ്ച് പേരുടെ ഫലം കൂടി ഇന്ന് ലഭിക്കും. മുഹമ്മദിന്റെ അമ്മയുടെ പനി കുറഞ്ഞു. മൂന്ന് പേർക്ക് കൂടി പനിയുണ്ടെങ്കിലും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടി ചികിത്സ തേടിയ ആശുപത്രിയിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സ്രവമാണ് ആദ്യഘട്ടത്തില്‍ എന്‍ഐവി പൂനയിലേക്ക് അയച്ചിരുന്നത്. നിപ്പ വ്യാപനത്തിന്റെ തീവ്രത എത്രയെന്ന് അറിയാന്‍ ഈ ഫലം നിർണായകമായിരുന്നു. മുഹമ്മദുമായി സന്പർക്കത്തിലുള്ള 11 പേർക്കാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. 251 പേരാണ് സമ്പർക്കപട്ടികയിലുണ്ടായിരുന്നത്. പട്ടികയിലെ 54 പേരെ ഹൈറിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Read Moreനിപ്പ- അറിയേണ്ടതെല്ലാം; ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപ്പയെ പ്രതിരോധിക്കാം
സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്ക് നിപ്പ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്ക് ധരിക്കേണ്ടതാണ്. നിപ്പ വൈറസ്ഹെനിപാ വൈറസ് ജീനസിലെ നിപ്പ വൈറസ് പാരാമിക്സോ റിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ്പ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍…
Read Moreആട് നിപ്പ ലിസ്റ്റിൽ ഇല്ല; മരിച്ച കുട്ടിക്ക് ആടില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്ന സംശയം തള്ളി മൃഗ സംരക്ഷണ വകുപ്പ്
സ്വന്തം ലേഖകന്‍ കോഴിക്കോട് : നിപ്പ ബാധിച്ചു മരിച്ച കുട്ടിക്ക് ആടില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്ന സംശയം തള്ളി മൃഗസംരക്ഷണവകുപ്പ്. ആടുകള്‍ നിപ്പ വാഹകരായ ജീവികളുടെ പട്ടികയിലില്ലന്നു സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബേബി കുര്യാക്കോസ് വ്യക്തമാക്കി. മരിച്ച കുട്ടിയുടെ വീട്ടില്‍ ആടിനെ വളര്‍ത്തിയിരുന്നു. ഇതില്‍ ഒരാടിനു നേരത്തെ അസുഖമുണ്ടായിരുന്നതായും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് വെറ്ററനറി ഡോക്ടര്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ആടിനു രണ്ടുമാസം മുമ്പായിരുന്നു രോഗമുണ്ടായിരുന്നത്. ചികിത്സ ലഭിച്ചതിനാല്‍ ആട് ഇപ്പോഴും ജീവനോടെയുണ്ട്. ആടിന് മരിച്ച കുട്ടി മരുന്ന് നല്‍കിയെന്ന അഭ്യൂഹവും നിലനിന്നുരുന്നു. എന്നാല്‍ ആടിനു വൈറസ് ബാധയേറ്റിട്ടില്ലെന്നും മറ്റു രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ ആടിനെ കേന്ദ്രീകരിച്ചുള്ള ഊഹാപോഹങ്ങള്‍ വേണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. റംബുട്ടാൻ പഴം കഴിച്ചുഅതേസമയം, കുട്ടി റംബൂട്ടാന് കഴിച്ചിരുന്നതായി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ വവ്വാലുകളുടെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ്…
Read Moreനിപ്പയുമായി ബന്ധപ്പെട്ട യാതൊരു ലക്ഷണവും തള്ളിക്കളയരുത്; സ്വകാര്യ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി മന്ത്രി
കോഴിക്കോട്: നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട ു കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ , മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുള്ളവരെ പ്രത്യേകം നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. അസ്വാഭാവിക മരണങ്ങളിൽ…അസ്വാഭാവികമരണങ്ങളും ശ്രദ്ധിക്കണം. ഈ വിവരങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കണം. നിപ്പയുടെ രോഗസുഷുപ്താവസ്ഥ ഏഴു ദിവസമാണെന്നാണ് കണക്കാക്കുന്നത്. ഈ ദിവസങ്ങള്‍ പ്രാധാന്യമുള്ളവയാണ്. നിപ്പയുമായി ബന്ധപ്പെട്ട യാതൊരു ലക്ഷണങ്ങളും തള്ളിക്കളയരുത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒമ്പത് ഐസിയു ബെഡുകള്‍ നിപ്പ പരിചരണത്തിനായി സജ്ജമാക്കി. ഒരു വാര്‍ഡ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ആവശ്യത്തിന് മരുന്നും അനുബന്ധ വസ്തുക്കളും ജില്ലയില്‍ സ്റ്റോക്കുണ്ടെന്ന് മന്ത്രി അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ലിമിറ്റഡില്‍നിന്നും ജില്ലയിലെ ഫാര്‍മസികളിലേക്കാവശ്യമായ മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. ലാബ്മെഡിക്കല് കോളജ് ആശുപത്രിയില്‍ ബയോസേഫ്റ്റി ലെവല്‍ ലാബ് ഉടന്‍…
Read Moreനിപ്പ ഭീതിയില്‍ … എട്ടു പേർക്കു രോഗലക്ഷണം; മൂന്ന് ജില്ലകളിൽ ജാഗ്രത; ഉറവിടം വെല്ലുവിളിയാകുന്നു; എൻഐവിയിൽ നിന്നുള്ള സംഘമെത്തുന്നു
കെ.ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ സ മ്പര്‍ക്ക ബാധിതരില്‍ ഹൈറിസ്ക് കാറ്റഗറിയിലുള്പ്പെടുത്തിയ എട്ടു പേര്‍ക്കു രോഗലക്ഷണങ്ങള്‍. ആരോഗ്യപ്രവര്‍ത്തകനും കുട്ടിയുടെ മാതാവിനുമാണ് പനിയുള്ളത്. ഇതേത്തുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. ആരോഗ്യപ്രവര്ത്തകന് നേരത്തെ പനിയുണ്ടായിരുന്നു. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇവരെ നിരീക്ഷിച്ചുവരികയാണ്. ഏഴു പേരുടെ സാന്പിൾഇവരുടേതുള്പ്പെടെ ഏഴ് പേരുടെ സാമ്പിളുകള്‍ പൂനൈയിലെ വൈറോളജി ലാബിലേക്ക് അയയ്ക്കും. അതേസമയം പൂനയിലെ വൈറോളജി ലാബിലെ വിദഗ്ധര്‍ ഇന്നു കോഴിക്കോടെത്തും. ഇവര്‍ കോഴിക്കോട് മെഡിക്കല്‍കോളജില്‍ വൈറോളജി ലാബ് ഒരുക്കും. ഇവിടെ ആദ്യഘട്ട പരിശോധന നടത്തി പോസിറ്റീവാണെന്നു കണ്ടെത്തിയാല്‍ വിദഗ്ധ പരിശോധനയ്ക്കും ഔദ്യോഗിക സ്ഥിരീകരണത്തിനുമായി പൂന വൈറോളജി ലാബിലേക്ക് അയയ്ക്കും. സമ്പര്‍ക്കപട്ടികയിലുള്ള 17 പേര് മെഡിക്കല്‍ ഐസലേഷനിലാണുള്ളത്. ഇവരുടെ സ്രവസാമ്പിളുകള്‍ ഉടന്‍ ശേഖരിച്ചു പരിശോധിക്കും. കൂടുതൽ പരിശോധനരോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മരിച്ച ചാത്തമംഗലം…
Read Moreനിപ്പ: ഉറവിടം കണ്ടെത്താന്‍ കേന്ദ്രത്തിന് വിമുഖത ; ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ റിപ്പോര്‍ട്ട് അവഗണിച്ചു ;എപ്പിഡമയോളജി പഠനം നടന്നില്ല
സ്വന്തം ലേഖകന്‍കോഴിക്കോട് : സംസ്ഥാനത്ത് ഭീതിപടര്‍ത്തിയ നിപ്പാവൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പഠനത്തിന് കേന്ദ്രസര്‍ക്കാറിന് വിമുഖത. 2018 ല്‍ നിപ്പ സ്ഥിരീകരിച്ചതിന് പിന്നാലെ അന്നത്തെ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ.എം.മോഹന്‍ദാസ് നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ വിഗദ്ധരുടെ സഹായത്തോടെ എപ്പിഡമിയോളജി (സാംക്രമിക രോഗ പഠനം) നടത്തണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ വിശദമായ പഠനം നടന്നില്ല. അതിനാല്‍ 2018 ല്‍ സ്ഥിരീകരിച്ച നിപ്പയുടെ ഉറവിടം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയില്‍ വവ്വാലുകളില്‍ നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്ന് അന്ന് പരിശോധനയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോ.മോഹന്‍ദാസ് അറിയിച്ചു. ആദ്യം പിടികൂടിയത് ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലിനെയായിരുന്നു. വിസര്‍ജ്യവും മൂന്നു വവ്വാലുകളുടെ രക്തത്തിന്റെ സാമ്പിളുകളുള്‍പ്പെടെ മണിപ്പാലിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി) ലെക്കും അയച്ചു. ഈ ഫലം…
Read More