കോഴിക്കോട്: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധിച്ച നാലു രോഗികള്‍ക്കും ഡബിള്‍ നെഗറ്റീവ്. ഒമ്പതു വയസുകാരന് ഉള്‍പ്പെടെയുള്ള രോഗികളാണ് രോഗ മുക്തരായത്. ഇവര്‍ക്ക് ഇടവേളകളില്‍ നടത്തിയ രണ്ടു പരിശോധനകളും നെഗറ്റീവായതോടെയാണ് ഡബിൾ നെഗറ്റീവായതായതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. നിപ ബാധിച്ചു മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദലിയലുടെ മകനാണ് ഒമ്പതു വയസുകാരന്. മുഹമ്മദലിയുടെ ഭാര്യാ സഹോദരാണ് മറ്റൊരാള്‍. കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ആരോഗ്യ പ്രവര്ത്തകന്, ഇവിടെ ഒരു രോഗിയുടെ കൂട്ടിരിപ്പിനുപോയ ഫറോക്ക് സ്വദേശി എന്നിവരാണ് നിപ പോസിറ്റീവായി മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ മറ്റുള്ളവര്‍. ഇവര്‍ക്കെല്ലാവര്‍ക്കും ഇന്നെല നടത്തിയ പരിശോധനാ ഫലം നെഗറ്റീവാണ്.ഇതില്‍ ഒമ്പതു വയസുകാരന്റെ നില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിലായിരുന്നു കുറേ ദിവസം. ഓഗസ്റ്റ് മാസം 30ന് മരിച്ച മരതോങ്കര കള്ളാട്ടെ മുഹമ്മദലിയാണ് (49) നിപ വൈസറിന്റെ ഉറവിടം.
Read MoreTag: nipha-2023
കോഴിക്കാേട് നിപ ജാഗ്രത; ജില്ലയിലെ പൊതുപരിപാടികൾ നിർത്തിവച്ച; വിവാഹം, റിസപ്ഷൻ, ഉത്സവം, കായികമത്സരം… എല്ലാത്തിനും നിയന്ത്രണം
കോഴിക്കോട്: നിപ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കോഴിക്കോട് ജില്ലയിൽ കടുപ്പിച്ചു. ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചതിനു പുറമെ എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് നിർത്തി വയ്ക്കാനും സർക്കാർ നിർദേശം നൽകി. വിവാഹം, റിസപ്ഷന്, ഉത്സവങ്ങള്‍, പെരുന്നാളുകള്‍, കലാസാംസ്കാരിക കായിക മത്സരങ്ങള്‍ എന്നിവയ്ക്കെല്ലാം നിയന്ത്രണങ്ങളുണ്ട്. ആളുകൾ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികൾ കഴിയുന്നത്രയും ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കണമെന്നാണ് നിർദേശം. വിവാഹം, റിസപ്ഷന് തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി നടത്തണം. പൊതുജനങ്ങള്‍ ഒത്തുചേരുന്ന നാടകം ഉള്‍പ്പെടെ കലാസാംസ്കാരിക കായിക മത്സരങ്ങള്‍ മാറ്റി വയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം നിപ ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലെ 11 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവളളൂർ, കായക്കൊടി, ചങ്ങരോത്ത്, പുറമേരി എന്നീ പഞ്ചായത്തുകളാണ് ഏറ്റവുമൊടുവിൽ കണ്ടെയിൻമെന്റ്…
Read Moreകോഴിക്കോട്ടെ നിപ ഭീതി: കേന്ദ്രസംഘം എത്തി; ചികില്‍സയിലുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതി
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിപ ഭീതി പടരുന്നതിനിടെ ഉറവിടമുള്പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസംഘം കോഴി ക്കോട്ടെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആവശ്യപ്രകാരം എത്തിയ കേന്ദ്രസംഘം കുറ്റ്യാടിയിലും ആയഞ്ചേരിയിലും വവ്വാല് സര്‍വേകളും വിദഗ്ധ അന്വേഷണവും നടത്തും. രാവിലെ കോഴിക്കോട് കളക്ടറേറ്റിലെത്തിയ സംഘം സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാടിലെ മുഹമ്മദാലിയുടെ പുഴയോരത്തെ തോട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസില്‍ വിഭാഗത്തിലെ വിദഗ്ധസംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ ഒരുപാട് ഫലവൃക്ഷങ്ങളുണ്ട്. വവ്വാല് കടിച്ച അടക്ക, വാഴക്കൂമ്പ്, പപ്പായ എന്നിവ സംഘം ശേഖരിച്ചു. ഇവയെല്ലാം പരിശോധനയ്ക്കയക്കും. ആദ്യമരണം സംഭവിച്ച കള്ളാടിന് സമീപത്തെ ജാനകികാട്ടില്‍ ചത്തനിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയുടെ സ്രവം ഇന്നലെ ശേഖരച്ചിട്ടുണ്ട്. പക്ഷി-മൃഗാദികളില്നിന്നുതന്നെയാണ് നിപ പടര്‍ന്നതെന്ന നിഗമനത്തില്‍തന്നെയാണ് ആരോഗ്യ വകുപ്പും ഉള്ളത്. ഈ രണ്ട് പരിശോധനകളും പുര്‍ത്തിയായാല്‍ മാത്രമേ ആരോഗ്യ വകുപ്പിന് എന്തെങ്കിലും…
Read Moreനിസാരക്കാരനല്ല നിപ… ഒറ്റ തുമ്മലില്‍ രോഗം പിടിപെട്ടത് പത്ത് പേര്‍ക്ക്;
കോഴിക്കോട്: മൂന്നാം തവണയും നിപ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ 2018ന് സമാനമായ സാഹചര്യം പുനഃസൃഷ്ടിക്കപ്പെടുകയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. സംസ്ഥാനത്തെ ആദ്യത്തെ നിപ മരണമെന്ന് സ്ഥിരീകരിച്ച പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട വളച്ചുകെട്ടിവീട്ടില്‍ സാബിത്തിന് പഴം തീനി വവ്വാലുകളില്‍നിന്നാണ് നിപ പിടിപെട്ടത്. സാബിത്ത് മേയ് നാലിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിടി സ്കാന്‍ ചെയ്യാന്‍ എത്തിയിരുന്നു. ഇതുവഴിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം പടര്‍ന്നതും മരണം രണ്ടക്കസംഖ്യയിലേക്ക് എത്തിയതും. സ്കാന്‍ ചെയ്യാന്‍ എത്തിയവര്‍ക്ക് മുന്നിലൂടെ സാബിത്തിനെകൊണ്ടുപോയ ആശുപത്രിയിലെ ഇടുങ്ങിയ വഴിയില്‍ നിന്നുമാണ് പത്തോളം പേര്‍ക്ക് രോഗബാധയുണ്ടായത്. ഈ സമയത്ത് സാബിത്ത് നിര്‍ത്താതെ തുമ്മിയിരുന്നു. സാബിത്തിനെ മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിന് മുന്‍പ് പേരാമ്പ്ര ആശുപതിയില്‍ സാബിത്ത് ചികില്‍സ തേടിയിരുന്നു. ഇവിടെ വച്ചാണ് ആരോഗ്യ പ്രവര്‍ത്തക ലിനിക്ക് രോഗം പിടിപെടുന്നതും അവര്‍ മരണപ്പെടുന്നതും. സാബിത്തില്‍ നിന്നാണ് പേരാമ്പ്ര ആശുപത്രിയില്‍ ആ സമയം ഉണ്ടായിരുന്ന…
Read More