നി​റ​പ​റ​യെ വി​പ്രോ ഏ​റ്റെ​ടു​ക്കു​ന്നു ! മു​മ്പ് വി​പ്രോ ന​ട​ത്തി​യ ഏ​റ്റെ​ടു​ക്ക​ലു​ക​ള്‍ ഇ​ങ്ങ​നെ…

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഭ​ക്ഷ്യോ​ത്പ​ന്ന ബ്രാ​ന്‍​ഡാ​യ ‘നി​റ​പ​റ’​യെ ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി രാ​ജ്യ​ത്തെരാ​ജ്യ​ത്തെ പ്ര​മു​ഖ വ്യ​വ​സാ​യ ഗ്രൂ​പ്പാ​യ വി​പ്രോ മു​മ്പോ​ട്ട്. വി​പ്രോ ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള ഉ​പ​ഭോ​ക്തൃ ഉ​ത്പ​ന്ന ക​മ്പ​നി​യാ​യ ‘വി​പ്രോ ക​ണ്‍​സ്യൂ​മ​ര്‍ കെ​യ​ര്‍ ആ​ന്‍​ഡ് ലൈ​റ്റി​ങ്’ വ​ഴി​യാ​യി​രി​ക്കും ഏ​റ്റെ​ടു​ക്ക​ല്‍. ഈ​യാ​ഴ്ച ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. എ​ത്ര തു​ക​യു​ടേ​താ​ണ് ഇ​ട​പാ​ടെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് കേ​ര​ളം ആ​സ്ഥാ​ന​മാ​യ ച​ന്ദ്രി​ക സോ​പ്പി​നെ വി​പ്രോ ക​ണ്‍​സ്യൂ​മ​ര്‍ കെ​യ​ര്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ച​ന്ദ്രി​ക, സ​ന്തൂ​ര്‍, എ​ന്‍​ചാ​ന്റ​ര്‍, യാ​ര്‍​ഡ്ലി എ​ന്നീ ബ്രാ​ന്‍​ഡു​ക​ളി​ലൂ​ടെ പേ​ഴ്സ​ണ​ല്‍ കെ​യ​ര്‍ രം​ഗ​ത്ത് ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ള്ള വി​പ്രോ​യ്ക്ക് ഭ​ക്ഷ്യോ​ത്പ​ന്ന വി​പ​ണി​യി​ലേ​ക്ക് ചു​വ​ടു​വെ​യ്ക്കാ​നാ​ണ് നി​റ​പ​റ​യു​ടെ ഏ​റ്റെ​ടു​ക്ക​ലി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യാ​ലും ‘നി​റ​പ​റ’ എ​ന്ന ബ്രാ​ന്‍​ഡ് നി​ല​നി​ര്‍​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് ആ​രാ​യാ​നാ​യി നി​റ​പ​റ​യു​ടെ സ്ഥാ​പ​ക​ന്‍ കെ.​കെ.​ആ​ര്‍. ക​ര്‍​ണ​ന്‍, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ബി​ജു ക​ര്‍​ണ​ന്‍ എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​ന്‍ അ​വ​ര്‍ ത​യ്യാ​റാ​യി​ല്ല. അ​രി, ക​റി​പ്പൊ​ടി​ക​ള്‍, അ​ച്ചാ​ര്‍ തു​ട​ങ്ങി​യ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്…

Read More

സീമയുടെ ആദ്യ വിവാഹം നീണ്ടത് വെറും മൂന്നുമാസം ! ഇപ്പോഴുള്ളത് നാലാം ഭര്‍ത്താവ്; അരി മുതലാളിയെ കുടുക്കിയതിനു പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ പാലക്കാടുകാരി; പദ്ധതി ആവിഷ്‌കരിച്ചത് മൂന്നു വര്‍ഷത്തെ തയ്യാറെടുപ്പിനൊടുവില്‍…

ഹണിട്രാപ്പില്‍ വീഴ്ത്തി പെരുമ്പാവൂരിലെ അരി വ്യവസായിയില്‍ നിന്ന് പണം തട്ടിയ ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങല്‍കുത്ത് താഴശേരി സീമ (35)യ്ക്ക് പിന്നിലുള്ളത് വമ്പന്‍ സംഘം. ഒരു വര്‍ഷം നീണ്ട ഫേസ്ബുക്ക് ബന്ധം മുതലെടുത്താണ് യുവതി തട്ടിപ്പ് നടത്തിയത്. 50 ലക്ഷം തട്ടിയ ശേഷം ബലാല്‍സംഗം ചെയ്തുവെന്ന് ഭാര്യയോടു പറഞ്ഞ് പണം തട്ടുമെന്നുള്ള ഭീഷണിയും കൂടിയായപ്പോള്‍ വ്യവസായി പരാതി നല്‍കുകയായിരുന്നു. സീമ ബിജു കര്‍ണ്ണനുമായി നടത്തിയ ചാറ്റിന്റെ വിശദവിവരങ്ങളും ബാങ്ക് വഴി പണം കൈമാറിയതിന്റെ വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. പരാതിക്കാരനെ വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് അറസ്റ്റ്. നടിയെന്ന വ്യാജേനയാണ് അരി മുതലാളിയുമായി സീമ അടുത്തത്. ബാങ്ക് വഴിയും നേരിട്ടുമാണ് പണം കൈപ്പറ്റിയതെന്നാണ് വിവരം. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി ഉപയോഗിക്കുന്ന സ്വകാര്യദ്യശ്യങ്ങള്‍ ചിത്രീകരിക്കല്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായി പെരുമ്പാവൂര്‍ പോലീസ് വ്യക്തമാക്കി. സീമയുടെ സുഹൃത്ത്…

Read More