നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികള്‍ക്കും നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന ആവശ്യവുമായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്. ഇതിനെതിരേ കടുത്ത ഭാഷയിലാണു നിര്‍ഭയയുടെ അമ്മ മറുപടി പറഞ്ഞത്. നിര്‍ഭയ കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനു രാവിലെ ആറിനു നടപ്പാക്കാന്‍ പട്യാല ഹൗസ് കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് പുതിയ വിവാദം. ‘നിര്‍ഭയയുടെ അമ്മയുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും രാജീവ് ഗാന്ധി വധക്കേസില്‍ നളിനിക്കു മാപ്പു കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന് അവരോട് അഭ്യര്‍ഥിക്കുകയാണ്. ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്. എന്നാല്‍ വധശിക്ഷയ്ക്ക് എതിരുമാണ്’ ഇന്ദിര ട്വിറ്ററില്‍ കുറിച്ചു. ജനുവരി22 ന് നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവച്ച സാഹചര്യത്തില്‍ നിരാശ പ്രകടിപ്പിച്ചുള്ള നിര്‍ഭയയുടെ അമ്മയുടെ വാര്‍ത്ത റീട്വീറ്റ് ചെയ്തായിരുന്നു ഇന്ദിരയുടെ ട്വീറ്റ്. ‘ആരാണ് ഇന്ദിര ജയ്സിംഗ്? ഇത്തരമൊരു നിര്‍ദേശം പറയാന്‍ ധൈര്യപ്പെട്ടത് വിശ്വസിക്കാനാവുന്നില്ല. ഇവരെപ്പോലുള്ളവര്‍ ഉള്ളതിനാലാണു പീഡനത്തിന് ഇരയായവര്‍ക്കു…
Read MoreTag: nirbhaya
എനിക്ക് അഞ്ച് പെണ് മക്കളാണ്…ആറാമത്തെ മകളായി ഞാന്‍ നിര്‍ഭയയെ മനസ്സില്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞു! അവളുടെ ഘാതകരെ തൂക്കിലേറ്റുന്ന പുണ്യമുഹൂര്‍ത്തത്തിനായി കാത്തിരിക്കുന്നുവെന്ന് ആരാച്ചാര്‍ പവന് ജല്ലാദ്…
രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൊലക്കേസ് പ്രതികളെ തൂക്കിലേറ്റാന്‍ താന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാര്‍ പവന് ജല്ലാദ്. കഴിഞ്ഞ നാലുമാസമായി ഈ നിമിഷത്തിനുവേണ്ടി താന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും ഒടുവില്‍ തന്നെത്തേടി ആ വിളി എത്തിയിരിക്കുകയാണെന്നും ജല്ലാദ് പറയുന്നു. പ്രതികളെ തൂക്കിലേറ്റും മുന്‍പ് ആരാച്ചാര്‍ മദ്യപിക്കുമെന്നത് കെട്ടുകഥയാണെന്നും ഒരു തുള്ളി മദ്യം പോലും കഴിക്കാതെയാകും താന്‍ ഈ കൃത്യം നിര്‍വഹിക്കുകയെന്നും ജല്ലാദ് തുറന്നു പറയുന്നു. നാലു പേരെയും തൂക്കിക്കൊന്നാല്‍ ഒരു ലക്ഷം രൂപയാണ് തനിക്ക് പാരിതോഷികമായി സര്‍ക്കാര്‍ നല്‍കുകയെന്നും പവന് പറയുന്നു. ആ തുക കൊണ്ട് മകളുടെ വിവാഹം നന്നായി നടത്താനാകുമെന്നും ഈ മീററ്റ് സ്വദേശി പറയുന്നു. ജില്ല വിട്ട് പുറത്ത് പോകരുതെന്ന് ജില്ലാ ഭരണകൂടം ആരാച്ചാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഡമ്മി പരിശോധനയ്ക്കായി ജല്ലാദിനെ ജയില്‍ അധികൃതര്‍ തിഹാര്‍ ജയിലിലേക്ക് എത്തിക്കും. ഒരാളെ തൂക്കിലേറ്റുന്നതിന്…
Read Moreനിര്‍ഭയയ്ക്ക് ആത്മശാന്തി ലഭിക്കണം !ഞാന്‍ ആരാച്ചാരാകാന്‍ തയ്യാറാണ്; രാഷ്ട്രപതിയ്ക്ക് കത്തയച്ച് ഷില സ്വദേശി;മറ്റൊരു ജോസഫ് മാള്ട്ടയാകുമോ രവി കുമാര്‍…
രാജ്യത്ത് പീഡനക്കൊലപാതകങ്ങള്‍ ഇടതടവില്ലാതെ ആവര്‍ത്തിക്കുകയാണ്. ഈ സമയത്താണ് നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ഒരാള്‍ രാഷ്ട്രപതിക്ക് കത്തെഴുതുന്നത്. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരില്ലെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഷിംല സ്വദേശി രവി കുമാര്‍ തന്നെ തിഹാര്‍ ജയിലിലെ താല്‍ക്കാലിക ആരാച്ചാരാക്കണമെന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കത്തെഴുതിയത്. അതു വഴി ആ പെണ്‍കുട്ടിക്ക് ആത്മശാന്തി ലഭിക്കട്ടെയെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഹൈദരാബാദില്‍ യുവതിയായ വെറ്റിനറി ഡോക്ടര്‍ ക്രൂരപീഡനത്തിനിരയായി മരിച്ചതിനു പിന്നാലെയാണ് നിര്‍ഭയ കേസില്‍ വധശിക്ഷ നീളുന്നതു സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമായത്.ത്. പിന്നാലെ കല്‍ബുര്‍ഗിയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിര്‍ഭയയുടെ ഘാതകരുടെ വധശിക്ഷ ഉടനെന്ന് സൂചന വന്നെങ്കിലും തൂക്കാന്‍ ആരാച്ചാരില്ലെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. കേസിലെ പ്രതികളില്‍ മുകേഷ്, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ ദയാഹര്‍ജി നല്‍കിയിട്ടില്ല. അപേക്ഷ നല്കിയ വിനയ്…
Read Moreഎന്റെ മകളെ പിച്ചിച്ചീന്തിയവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു ! ആറു വര്‍ഷങ്ങള്‍ക്കിപ്പുറവും അവള്‍ക്ക് നീതി കിട്ടിയില്ല; നിര്‍ഭയയുടെ അമ്മയുടെ പൊള്ളുന്ന വാക്കുകള്‍ രാജ്യത്തെ വേദനിപ്പിക്കുന്നു…
രാജ്യത്തെ നടുക്കിയ നിര്‍ഭയ സംഭവം നടന്നിട്ട് ആറു വര്‍ഷം കഴിഞ്ഞെങ്കിലും തന്റെ മകള്‍ക്ക് ഇനിയും നീതികിട്ടിയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ പൊള്ളുന്ന വാക്കുകള്‍.’എന്റെ മകള്‍ക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. അവളെ പിച്ചിച്ചീന്തിയവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. രാജ്യത്തെ നിയമസംവിധാനത്തിന്റെ തകര്‍ച്ചയാണിത് പെണ്‍കുട്ടികളെ അവര്‍ ദുര്‍ബലരല്ലെന്നു പറഞ്ഞ് പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതുപോലെ മാതാപിതാക്കളോടു പറയാനുള്ളത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കരുതെന്നാണ്’ നിര്‍ഭയയുടെ അമ്മ പറഞ്ഞു. നിര്‍ഭയാ കേസിലെ കുറ്റവാളികളെ എത്രയും വേഗം തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിയ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് കുറ്റവാളികളെ തൂക്കിലേറ്റുമെന്ന പ്രതീക്ഷയിലായിരുന്നു അമ്മ. സ്ത്രീസുരക്ഷയ്ക്കായുള്ള പോരാട്ടം ശക്തിപ്പെടുത്തിവേണം നിര്‍ഭയയുടെ ഓര്‍മ്മ നമ്മുടെ മനസുകളില്‍ നിലനില്ക്കേണ്ടതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വീറ്റ് ചെയ്തു. അതിവേഗ വിചാരണയിലൂടെ 2013 സെപ്റ്റംബര്‍ 11 നാണ് നാലു പ്രതികള്‍ക്കും കീഴ്ക്കോടതി വധശിക്ഷ വിധിച്ചത്. ഇതു…
Read Moreരാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം; പശ്ചിമ ബംഗാളില്‍ യുവതിയെ ബന്ധുക്കള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി; യുവതിയുടെ നില അതീവ ഗുരുതരം…
കൊല്‍ക്കത്ത: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. പശ്ചിമ ബംഗാളില്‍ ബന്ധുക്കള്‍ ചേര്‍ന്നാണ് യുവതിയെ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയാക്കിയത്.ബലാത്സംഗത്തിന് ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിയിറക്കുകയും ചെയ്തു.ഭൂമിതര്‍ക്കത്തെത്തുടര്‍ന്നാണ് പീഡനമെന്ന് വിവരമുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരമാണ്. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ ശനിയാഴ്ച്ചയാണ് സംഭവം. കേസില്‍ യുവതിയുടെ ബന്ധുവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. 2012ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കൂട്ട ബലാത്സംഗം ഓര്‍മ്മപ്പെടുത്തും വിധമായിരുന്നു സംഭവം. 2012 ഡിസംബര്‍ 16ലാണ് ഫിസിയോതെറപ്പി വിദ്യാര്‍ത്ഥിനിയെ ഡല്‍ഹിയിലെ ബസ്സില്‍വച്ച് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്.രാത്രിയില്‍ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീര്‍ എന്‍ക്ലേവിലേക്ക് ബസില്‍ പോയ വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും ആക്രമിച്ച് വിദ്യാര്‍ത്ഥിനിയെ ആറ് പേര് ചേര്‍ന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമുണ്ടായിരുന്നു. അതീവഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍…
Read Moreപീഡകരെയും ബലാല്‍സംഗികളെയും തൂക്കിക്കൊല്ലണം; പുതിയ നിയമം നല്ല ചുവടു വയ്പ്പ്; നിര്‍ഭയയുടെ അമ്മയുടെ ചുട്ടുപൊള്ളുന്ന വാക്കുകള്‍ ശ്രദ്ധേയമാകുന്നു…
ന്യൂഡല്‍ഹി:എല്ലാ ബലാല്‍സംഗികളെയും പീഡകരെയും തൂക്കിക്കൊല്ലണമെന്ന് ആശാദേവി. 2012ലെ ഡല്‍ഹി ബലാത്സംഗക്കേസിലെ ഇരയുടെ അമ്മയാണ് ആശാദേവി. ബാലപീഡകര്‍ക്ക് വധശിക്ഷ നല്കുന്ന വിധത്തില്‍ പോസ്കോ നിയമം ഭേദഗതി ചെയ്യുന്നതിനോട് പ്രതികരിക്കുകയായിരുന്നു ആശാദേവി. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നല്ല ചുവടുവെയ്പാണ്. എന്നാല്‍ വധശിക്ഷ എല്ലാ പീഡകര്‍ക്കും നല്‍കണമെന്നും ആശാദേവി ആവശ്യപ്പെട്ടു. എല്ലാവര്ക്കും നീതി ലഭിക്കണം ബലാത്സംഗത്തോളം ഹീനമായ കുറ്റം വേറെയില്ല. അതിലും വലിയ വേദനയും ആശാദേവി പറഞ്ഞു. ബാലപീഡകര്‍ക്ക് വധശിക്ഷ. പോസ്കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി.കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമമായ പോസ്കോയില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 12 വയസു വരെയുള്ള കുട്ടികളെ മാനഭംഗത്തിനിരയാക്കുന്നവര്‍ക്കു വധശിക്ഷ ലഭിക്കുന്ന വിധമാണ് മാറ്റം. നിലവിലെ നിയമപ്രകാരം പരമാവധി…
Read Moreമുംബൈയെ നടുക്കി നിര്‍ഭയാ മോഡല്‍ സംഭവം വീണ്ടും ! യുവാവിനെ വെടിവച്ചു കൊന്ന ശേഷം പെണ്‍സുഹൃത്തിനെ പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം…
മുംബൈ: രാജ്യത്തെ നടുക്കി വീണ്ടും നിര്‍ഭയാ മോഡല്‍ സംഭവം. മുംബൈയില്‍ യുവാവിനെ വെടിവച്ചു കൊന്ന ശേഷം കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ അതിക്രൂരമായ പീഡനത്തിനിരയാക്കി. താനെയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള തിത് വാലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇരുവരും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോകുന്നതിനിടയില്‍ ആളൊഴിഞ്ഞ റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയ ഉല്ലാസ് നഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം കൂടെയുണ്ടായിരുന്ന യുവാവിനെ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിയെങ്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൈവേകളില്‍ കവര്‍ച്ച നടത്തുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നതുണ്ടെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെയും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ആക്രമണം നടന്ന പ്രദേശം ക്രിമിനലുകളുടെ സ്ഥിരം താവളമാണെന്നാണ് വിവരം. രാത്രി ഒമ്പത് മണിയോടെ വീട്ടിലേക്കുള്ള യാത്രാ മധ്യേ യുവാവ് ബൈക്ക് നിര്‍ത്തി മൂത്രമൊഴിക്കാനിറങ്ങിയപ്പോഴാണ് ആക്രമണത്തിനിരയായത്. ഇവിടെ ഒളിച്ചിരുന്ന അക്രമികളിലൊരാള്‍ യുവതിയുടെ സമീപത്തെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്താന്‍…
Read More‘നിര്‍ഭയ നീ മരിക്കുന്നില്ല; ഈ വിധിയില്‍ ഞാന്‍ അഭിമാനിക്കുന്നു’ : പ്രിയങ്ക ചോപ്രയുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍
‘നിര്‍ഭയ’ ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഒരു ഗദ്ഗധമാണ് ആ പേര്. 2012 ഡിസംബര്‍ പതിനാറ് എന്ന ആ രാത്രി കണ്ണീര് കലര്‍ന്നൊരു ദിവസവും. സ്വപ്നങ്ങളും പ്രതീക്ഷകളുമായി യൗവനം ആഘോഷിച്ചു നടക്കേണ്ടിയിരുന്ന പ്രായത്തില്‍ അവള് കൂട്ടമാനഭംഗത്തിനിരയായ ദിവസം. ഒടുവില്‍ അവള് ഡിസംബര്‍ 29ന് യാതനകളില്ലാത്ത ലോകത്തേക്ക് അവള് പോയ്മറഞ്ഞു. ഒരു പക്ഷേ നിര്‍ഭയ എന്ന് രാജ്യം വിളിച്ച ആ പെണ്‍കുട്ടി മരണക്കിടക്കയിലും പോരാട്ടവീര്യത്തിന്റെ പ്രതീകമായി മാറി. അന്നുതൊട്ട് പ്രതികളുടെ വധശിക്ഷയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നവരാണ് രാജ്യത്തുള്ള ഭൂരിഭാഗം ആളുകളും. കഴിഞ്ഞ ദിവസം സുപ്രീംകോടതി പ്രതികളുടെ വധശിക്ഷ ശരിവച്ചപ്പോള്‍ അതിനെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഉണ്ടെങ്കിലും, നടി പ്രിയങ്ക ചോപ്ര ഈ വിധി സന്തോഷം പകരുകയാണ്. വധശിക്ഷ ശരിവച്ച കോടതിവിധിയില്‍ താന്‍ അഭിമാനിക്കുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്. ” അതെ, നീണ്ട അഞ്ചുവര്‍ഷങ്ങള്‍ക്കൊടുവില്‍ നീതി ലഭിച്ചിരിക്കുകയാണ്. ഈ വിധിയുടെ നാളം ക്രൂരന്മാരായ ആ നാലുപേരെ…
Read Moreസ്വമേധയാ ചെയ്യുന്ന വേശ്യാവൃത്തി ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി; വിധി ഊഴം കാത്തിരുന്ന ആളെ പോലീസ് വേശ്യാലയത്തില്‍ നിന്ന് അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന്
അഹമ്മദാബാദ്: സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന വേശ്യാവൃത്തിയെ ക്രിമിനല്‍ കേസായി കാണാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി . പ്രലോഭിച്ചോ ബലം പ്രയാഗിച്ചോ കൈയേറ്റത്തിലൂടെയോ ചെയ്യപ്പെടുന്ന ലൈംഗികവൃത്തിയെ മാത്രമേ ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയുകയുള്ളൂ എന്ന് കോടതി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 370-ാം വകുപ്പ് ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. മുപ്പതുകാരനായ വിനോദ് പട്ടേല്‍ തനിക്കെതിരെ ഐ.പി.സി. 370 പ്രകാരം ചുമത്തിയ കേസ് തള്ളക്കളയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഡല്‍ഹി നിര്‍ഭയ കേസിനെ തുടര്‍ന്ന് ഈ വകുപ്പില്‍ പുതിയ ചട്ടങ്ങള്‍ എഴുതിച്ചേര്‍ത്ത ഭാഗങ്ങളാണ് കോടതി വ്യാഖ്യാനിച്ചത്. ജനുവരിയില്‍ സൂറത്തിലെ ഒരു വേശ്യാലയത്തില്‍ നിന്നാണ് വിനോദ് പട്ടേലിനെ പോലീസ് കസ്ററഡിയിലെടുത്തത്. തന്റെ ഊഴവും കാത്ത് വെളിയിലിരിക്കുമ്പോഴായിരുന്നു പോലീസെത്തിയത്. തുടര്‍ന്ന് ഐ.പി.സി. 370 വകുപ്പ് പ്രകാരവും കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് വിനോദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. തന്നെ…
Read Moreനിര്‍ഭയക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ എവിടെയാണ്? ചെയ്തുപോയ തെറ്റുകളേയോര്‍ത്ത് ജീവിക്കുന്ന ആ കുട്ടിക്കുറ്റവാളി ഇപ്പോള്‍ ഇങ്ങനെയാണ്, കുട്ടിക്കുറ്റവാളിക്കു സംഭവിച്ച മാറ്റങ്ങള്‍ ഇതൊക്കെ
സകലകലാ വല്ലഭനായാണ് നോര്‍ത്ത് ഡല്‍ഹിയിലെ ജുവനൈല്‍ ഹോമിലെ ശിക്ഷാകാലാവധി കഴിഞ്ഞ് നിര്‍ഭയാ കൊലക്കേസ് പ്രതി പുറത്തിറങ്ങിയത്. 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ബസില്‍ വച്ച് നിര്‍ഭയ എന്നറിയപ്പെടുന്ന ജ്യോതി കൃഷ്ണയെന്ന ഇരുപത്തിമൂന്നുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരില്‍ ഉണ്ടായിരുന്നതും അന്ന് പ്രായപൂര്‍ത്തിയാകാതിരുന്നതുമായ ആളുടെ കാര്യമാണ് പറഞ്ഞ് വരുന്നത്. മൂന്ന് വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം 2015 ല്‍ പുറത്തിറങ്ങിയ ഇയാള്‍ ഒരു വര്‍ഷത്തോളം ഒരു സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായിരുന്നു. അതിനോടകം പെയിന്റിംഗ്, ടെയ്ലറിംഗ്, കുക്കിംഗ് തുടങ്ങി പലതിലും അയാള്‍ കഴിവ് തെളിയിക്കുകയും ചെയ്തിരുന്നു. 21 ാം വയസില്‍ സ്വാതന്ത്രം കിട്ടി ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ എവിടെയോ വഴിയോര ഭക്ഷണശാല നടത്തുകയാണ് ഇയാള്‍ എന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. സുരക്ഷയെക്കരുതി കൃത്യ സ്ഥലം വെളിപ്പെടുത്താന്‍ ഇവര്‍ തയാറല്ല. തികഞ്ഞ അച്ചടക്കത്തോടെയുള്ള പെരുമാറ്റമാണ് ഇയാള്‍ ജുവൈല്‍ ഹോമില്‍ കാഴ്ച…
Read More