അച്ഛന്റെ ആഗ്രഹം പോലെ തന്നെ പത്താംക്ലാസിലെ പരീക്ഷ കഴിഞ്ഞയുടന്‍ എന്റെ കല്യാണം നടന്നു ! വളരെപ്പെട്ടെന്നു രണ്ടു മക്കളായി; അധികം വൈകാതെ വിവാഹ മോചനവും;ജീവിതകഥ തുറന്നു പറഞ്ഞ് നിഷാ സാരംഗ്

പണ്ടു മുതല്‍ തന്നെ സിനിമയില്‍ ഉണ്ടെങ്കിലും ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയില്‍ നീലിമയായി വേഷമിട്ടതോടെയാണ് നിഷാ സാരംഗിനെ മലയാളക്കര ഏറ്റെടുത്തത്. ദുരന്തമായി തീര്‍ന്ന തന്റെ വിവാഹജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് നിഷ ഇപ്പോള്‍. അച്ഛന്‍ ഏറെ വൈകിയാണ് വിവാഹം കഴിച്ചത് എന്നതിനാല്‍ തന്റെ വിവാഹം നേരത്തെ നടത്തണമെന്നായിരുന്നു പുള്ളിക്കാരന്റെ ആഗ്രഹമെന്ന് നിഷ പറയുന്നു. ”അച്ഛന്റെ മൂത്ത പെങ്ങളുടെ മകനെയാണ് ഞാന്‍ വിവാഹം കഴിച്ചത്. പയ്യന് പെണ്ണിനെ ഇഷ്ടമാണെന്നു കണ്ടതോടെ പെട്ടെന്നു തന്നെ വിവാഹം നടത്തുകയായിരുന്നു. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് അടുത്ത ആഗസ്റ്റില്‍ എന്റെ വിവാഹം നടന്നു. വലിയ ആഘോഷമായിട്ടായിരുന്നു വിവാഹം. വളരെ പെട്ടന്നു തന്നെ രണ്ടു മക്കളായി. വിവാഹത്തിനു ശേഷം കുറച്ചു പ്രശ്‌നങ്ങളൊക്കെയുണ്ടായതോടെ ഞാന്‍ വീട്ടിലേക്ക് മടങ്ങി” നിഷ പറയുന്നു. കുറച്ചു നാള്‍ക്കു ശേഷം പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയെങ്കിലും അധികകാലം അതു…

Read More

ഉപ്പും മുളകും സീരിയലില്‍ ഇനി അഭിനയിക്കില്ലെന്ന് നടി നിഷാ സാരംഗ്; അഭിനയിക്കുന്നതിനിടയില്‍ പോലും സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്ന്് പ്രേക്ഷകരുടെ സ്വന്തം നീലിമ

ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെ സംവിധായകനെതിരേ കടുത്ത ആരോപണവുമായി സീരിയലില്‍ കേന്ദ്ര കഥാപാത്രമായ നീലിമയെ അവതരിപ്പിക്കുന്ന നടി നിഷാ സാരംഗ്. ഇനി സീരിയലില്‍ അഭിനയിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.സംവിധായകനായ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കാരണം അറിയിക്കാതെ തന്നെ സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നുമാണ് നിഷയുടെ ആരോപണം. ഫ്‌ളവേഴ്‌സ് ചാനലില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടുമണിയ്ക്കാണ് ‘ഉപ്പും മുളകും’ സംപ്രേഷണം ചെയ്യുന്നത്. ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴായി മോശമായി പെരുമാറിയിട്ടുണ്ടെന്നും അപ്പോഴെക്കെ താന്‍ വിലക്കിയിട്ടുണ്ടെന്നും എന്നാല്‍ അഭിനയിക്കുന്നതിനിടെ പോലും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നിഷ പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ചാനല്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുമ്പും സംവിധായകനില്‍ നിന്നും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്ന് പരാതി നല്‍കിയിട്ടും മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്നും നിഷ പറഞ്ഞു. സീരിയലിന്റെ സെറ്റില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന സംവിധായകന്‍ ആര്‍ട്ടിസ്റ്റുകളെ അസഭ്യം പറയുന്നത്…

Read More

ആദ്യ കാലത്ത് പ്രധാന ഉപജീവന മാര്‍ഗം കുടംപുളി വില്‍ക്കലായിരുന്നു; വിവാഹ മോചനത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി സീരിയല്‍ നടി നിഷ സാരംഗ്

മിനിസ്‌ക്രീനിലെ സൂപ്പര്‍താരമാണ് നിഷ സാരംഗ്. ഫ് ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരിപാടിയാണ് നിഷയെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റിയത്. ഉപ്പും മുളകില്‍ നീലിമ എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിക്കുന്നത്. നിഷയുടെ വിവാഹമോചനത്തെ കുറിച്ചു പല കഥകളും ഇതിനിടെ കേട്ടിരുന്നു. താന്‍ സീരിയലില്‍ സജീവമാകും മുന്‍പ് വീട്ടില്‍ കുടംപുളി വിറ്റാണ് ജീവിതചെലവ് നടത്തിയിരുന്നതെന്ന് നിഷ ഒരിക്കല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ തുറന്നു പറയുകയാണ് താരം. വിവാഹമോചനത്തെക്കുറിച്ച് നിഷ പറയുന്നതിങ്ങനെ…വീട്ടുകാരും ബന്ധുക്കളും അറിഞ്ഞു നടത്തിയ വിവാഹമായിരുന്നു അത്. വരന്‍ അപ്പച്ചിയുടെ മകനും. എന്നാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ചു പോകാന്‍ പറ്റില്ലെന്ന് തോന്നിയപ്പോള്‍ ആ ബന്ധം നിയമ പരമായി അവസാനിപ്പിക്കുകയായിരുന്നു. നിഷ പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ മനസ്സില്‍ പോലും വിചാരിക്കാത്തകഥകള്‍ മെനയുകയാണ് ചിലര്‍. അത് മറ്റുള്ളവരെ എത്ര വേദനിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ലയെന്നും നിഷ…

Read More

നിയമപരമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞില്ല, പാത്രങ്ങളും കുടംപുളിയും വിറ്റിട്ടാണ് ഞങ്ങള്‍ ജീവിച്ചത്, ‘ഉപ്പും മുളകും’ സീരിയലിലെ നീലുവെന്ന നിഷ ശാരംഗ് കയ്‌പേറിയ കാലത്തെക്കുറിച്ച്

കയ്‌പ്പേറിയ ഓര്‍മകളെ മാറ്റി നിഷ ശാരംഗ് എന്ന അഭിനേത്രിയുടെ ജീവിതത്തിലേക്ക് മധുരിക്കുന്ന അനുഭവങ്ങള്‍ കൊണ്ടുവന്നത് ‘ഉപ്പും മുളകും’ എന്ന ടെലിവിഷന്‍ പരമ്പരയാണ്. ‘ഉപ്പും മുളകും’ എന്ന സീരിയലിലെ നീലു എന്ന കഥാപാത്രത്തിലൂടെ തന്റെ ജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ച് നിഷ മനസുതുറക്കുന്നു. രണ്ട് മക്കളേയുള്ളുവെങ്കിലും മക്കളെത്രയുണ്ടെന്ന ചോദ്യത്തിന് ഇപ്പോള്‍ എന്റെ ഉത്തരം ആറ് എന്നാണ്. കാരണം സീരിയലില്‍ എന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളും ഇപ്പോള്‍ സ്വന്തം മക്കളെപ്പോലെയാണ് എനിക്ക്. ആ നാലുപേരെയും എന്റെ രണ്ട് പെണ്‍മക്കളെയും ചേര്‍ത്താണ് ഞാന്‍ ആറു മക്കള്‍ എന്ന് പറയുന്നത്. ഇതാണ് ഇപ്പോള്‍ ജീവിതത്തില്‍ വന്ന ഒരു പ്രധാന മാറ്റം. രണ്ട് മക്കളെയും കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വളരെയധികം ബുദ്ധിമുട്ടിയ ഒരു കാലം എനിക്കുണ്ടായിരുന്നു. ഭക്ഷണത്തിന് പോലും വക കണ്ടെത്താന്‍ വിഷമിച്ചിരുന്നു. ആ സമയത്ത് കൃഷ്ണനോടുള്ള ഭക്തി മാത്രമായിരുന്നു ആശ്രയം. എന്റെ കഷ്ടപ്പാടുകളെല്ലാം…

Read More