കൂത്തുപറമ്പ്: മമ്പറം പറമ്പായിയിലെ നിഷാദ് തിരോധാന കേസിന്റെ അന്വഷണം വഴിതിരിവിൽ എത്താനിരിക്കെ അന്വേഷണ സംഘത്തിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് പ്രതിയുടെ നുണ പരിശോധന ഹർജി തള്ളിയത്. 2012 മുതൽ നടന്ന കേസന്വേഷണമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ പുരോഗതിയിലേക്ക് നീങ്ങിയത്. എന്നാൽ കേസിലെ പ്രതി സലീമിനെ നുണപരിശോധനക്ക് വിധേയമാക്കാൻ അനുമതി തേടി അന്വേഷണ സംഘം നൽകിയ ഹരജി കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. നുണപരിശോധനയ്ക്ക് വിധേയമാകുന്ന ആളുടെ അനുവാദം വേണമെന്ന നിയമം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ആവശ്യത്തിന് താൻ തയാറല്ലെന്ന സലീമിന്റെ സത്യവാങ്മൂലം പരിഗണിച്ചായിരുന്നു കോടതി ഹർജി തള്ളിയത്. 2012 ൽ ആരംഭിച്ചതാണ് നിഷാദിന്റെ തിരോധാന കേസന്വേഷണം.2018 ഡിസംബറിൽ ബംഗളുരു സ്ഫോടന കേസിൽ പറമ്പായിയിലെ പി.എ. സലീം ബംഗളുരു പോലീസിന്റെ അറസ്റ്റിലായപ്പോൾ ഇയാൾ നടത്തിയെന്ന് പറയുന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിഷാദ് തിരോധാന കേസിന് വീണ്ടും ജീവൻ വെച്ചത്. നിഷാദിനെ…
Read More