റിയാദ്: സൗദി അറേബ്യ സ്വദേശിവല്‍ക്കരണം ചെറുകിട വ്യാപാരമേഖലകളിലേക്കും കൂടി വ്യാപിപ്പിച്ചതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാവും. മലയാളികള്‍ ഉള്‍പ്പെടെയുള്ള അനേകം ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്ന ചെറുകിട വ്യാപാരമേഖലകളില്‍ സ്വദേശി വല്‍ക്കരണം കര്‍ശനമാക്കാനാണ് സൗദി അധികൃതരുടെ തീരുമാനം. ജനുവരി 19 നകം 12 മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് സൗദി ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. വാഹനവിപണി, വസ്ത്രം, ഓഫീസ് ഫര്‍ണിച്ചര്‍ ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നീ മേഖലകളില്‍ സെപ്റ്റംബര്‍ 11 മുതല്‍ സമഗ്ര നിതാഖാത് നടപ്പാക്കിയതോടെ 70 ശതമാനം വിദേശികള്‍ക്കാണ് ജോലി നഷ്ടമാകുന്നത്. നിയമലംഘനം കണ്ടെത്താന്‍ പരിശോധനകളും തുടങ്ങി. പിടിക്കപ്പെട്ടാല്‍ 20000 റിയാല്‍ വരെ പിഴയും നിയമ നടപടികളും നേരിടേണ്ടിവരുമെന്നതിനാല്‍ മലയാളികള്‍ ഏറെയുള്ള ഈ മേഖലയില്‍ കടകള്‍ അടച്ചിടാനും ആള്‍ക്കാരെ നാട്ടിലേക്ക് മടക്കി അയയ്ക്കാനും തുടങ്ങിയിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇവ ഉടനെ തുറക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ മലയാളികളടക്കമുള്ള തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയാണ്. 12.30…
Read More