ഇലവീഴാപൂഞ്ചിറയിലെ ജലാശയത്തില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. സംഭവത്തില്‍ യുവാവിന്റെ കൂട്ടുകാരുടെ മൊഴി നിര്‍ണ്ണായകമാണ്. നിധിന്‍ ജലാശയത്തില്‍ ചാടി നീന്തുകയായിരുന്നെന്ന മൊഴി പാടെ തള്ളിയാണ് കൂട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. കൂട്ടുകാരനായ സിബിയുടെ വാക്കുകള്‍ ഇങ്ങനെ…’അവനും എനിക്കും നീന്തലറിയില്ല. അവന്‍ വെള്ളത്തില്‍ച്ചാടി നീന്തിയെന്ന് ആരും പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല’ . ഒരുമാസം മുമ്പ് മാങ്കുളത്ത് പരിപാടി അവതരിപ്പിക്കാന്‍ ഞങ്ങള്‍ പോയിരുന്നു. അന്ന് ഞാനും നിധിനും ഒഴികെ എല്ലാവരും പുഴയില്‍ നീന്തി. നീന്തലറിയാത്തതിനാല്‍ ഞാനും അവനും അരയ്ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിനിന്നാണ് കുളിച്ചത്. കൂട്ടുകാര്‍ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ശ്രീരാഗം ട്രൂപ്പില്‍ നിധിനും അംഗമായിരുന്നു. പത്തുവയസുള്ളപ്പോള്‍ മുതല്‍ നാടിന്റെ ഓമനയായിരുന്ന നിധിന് ചെണ്ടമേളത്തോട് താല്‍പര്യമായിരുന്നു. തുടര്‍ന്ന് പിതാവ് സണ്ണി കുഞ്ചിത്തണ്ണിയിലെ മേള വിദ്വാന്റെ വീട്ടില്‍ മകന് ചെണ്ട പഠിക്കാന്‍…
Read More