പൂര്‍ണമായി ജൈവ ഇന്ധനമായ എഥനോളില്‍ ഓടുന്ന പുതിയ വാഹനങ്ങള്‍ അധികം താമസിക്കാതെ വിപണിയിലെത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ബജാജ്, ടിവിഎസ്, ഹീറോ എന്നി കമ്പനികള്‍ പൂര്‍ണമായി എഥനോളില്‍ ഓടുന്ന സ്കൂട്ടറുകള് നിരത്തില്‍ ഇറക്കും. ഓഗസ്റ്റില്‍ പൂര്‍ണമായി എഥനോളില്‍ ഓടുന്ന കാമ്രിയുടെ പരിഷ്കരിച്ച പതിപ്പ് ടൊയോട്ട ഇറക്കും. 40 ശതമാനം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കൂടി ശേഷിയുള്ളതാണ് കാമ്രിയുടെ പുതിയ പതിപ്പെന്നും മന്ത്രി പറഞ്ഞു. നാഗ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് എഥനോള്‍ വാഹനങ്ങളെ കുറിച്ച് അദ്ദേഹം വാചാലനായത്. ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നതിനിടെ, മെഴ്സിഡസ് ബെന്‍സ് കമ്പനിയുടെ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയ കാര്യം അദ്ദേഹം ഓര്‍ത്തു. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയില്ലെന്നും ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് ആലോചനയെന്നും ബെന്‍സിന്റെ ചെയര്മാന് പറഞ്ഞതായി അദ്ദേഹം ഓര്‍ത്തെടുത്തു. ഗഡ്കരിയുടെ വാക്കുകള്‍ ഇങ്ങനെ…എന്നാല്‍ പൂര്‍ണമായി എഥനോളില്‍…
Read MoreTag: nithin gadkari
കാശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് പുതിയ ഹൈവേ ! അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി…
കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് പുതിയ ഹൈവേ പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത ഹൈവ മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത വര്‍ഷത്തോടെ പുതിയ റോഡ് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് നിതിന്‍ ഗഡ്കരി അറിയിച്ചത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സോജില ടണലിന്റെ സര്‍വേയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ രാജ്യത്തിന്റെ വിവിധ കോണുകളെ ബന്ധിപ്പിക്കുന്ന പുതിയ ഹൈവേകളുടെയും എക്സ്പ്രസ് വേകളുടെയും നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കാശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന പുതിയ ഹൈവേ സമീപകാലത്ത് നിര്‍മിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയതായിരിക്കും. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പാത സ്വപ്നമായിരുന്നു. റോഹ്താംഗ് മുതല്‍ ലഡാക്ക് വരെ നാല് തുരങ്കങ്ങള്‍ നിര്‍മ്മിക്കും. ലേയില്‍ നിന്ന് കര്‍ഗിലിലെത്തി സോജില, ഇസഡ് മോര് തുരങ്കങ്ങളില്‍ ചേരും. പുതിയ പാത വന്നാല്‍ ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള ദൂരം 1,312 കിലോമീറ്റര്‍ കുറയും. 2024ന്റെ തുടക്കത്തോടെ ഈ സ്വപ്നം…
Read More