തനിക്കൊരു പ്രണയം ഉണ്ടായിരുന്നെന്നും എന്നാല്‍ ഒരുമിച്ച് ജീവിക്കുക അസാധ്യമാണെന്ന് തോന്നിയപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചെന്നും നിത്യാമേനോന്‍. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാറേയില്ല. തന്റെ അച്ഛന്‍ നിരീശ്വരവാദിയാണെന്നും എന്നാല്‍ താന്‍ ഈശ്വര വിശ്വാസിയാണെന്നും അച്ഛന്റെ ഇഷ്ടത്തിന് വഴങ്ങി അമ്മ വീട്ടില്‍ പൂജകളൊന്നും നടത്താറില്ലെന്നും താരം പറഞ്ഞു. ഇതിന്റെ മറുവശം വളരെ രസകരമാണ്. നിത്യയെ എല്ലാ ക്ഷേത്രങ്ങളിലും കൊണ്ടു പോകുന്നത് അച്ഛനാണ്. നിത്യ പ്രാര്‍ത്ഥന കഴിഞ്ഞ് വരുന്നത് വരെ പിതാവ് പുറത്ത് കാത്ത് നില്‍ക്കും. കുഞ്ഞുനാളില്‍ നിത്യ നന്നായി പാടുമായിരുന്നു. ഒരുപാട് ഗാനമേളകളില്‍ പങ്കെടുത്തിട്ടുണ്ട്. അതിന്റെ വിജയമാണ് തന്നെ സിനിമയില്‍ എത്തിച്ചതെന്നും നിത്യ പറഞ്ഞു. കേരളത്തിലെപ്പോഴും അടക്കവും ഒതുക്കവും ഉള്ള പെണ്‍കുട്ടികളെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. എന്തെങ്കിലും ഉച്ചത്തില്‍ സംസാരിക്കുകയോ മോഡേണായി വസ്ത്രം ധരിക്കുകയോ ചെയ്യുന്ന കുട്ടികളെ മോശമായാണ് ഇന്നും പലരും കാണുന്നതെന്നും ഈ രീതിക്ക് മാറ്റം വരണമെന്നും താരം പറഞ്ഞു. വിവാഹം…
Read More