വിവാഹം കഴിഞ്ഞ് നേരേ പോയത് കാഷ്മീരലേക്കാണ്. അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളും ഒക്കെയായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുത്തു. അവരുടെ ഭക്ഷണ രീതികള്‍ എനിക്ക് തീരെ പറ്റില്ലായിരുന്നു. പിന്നീട് ഞാനവർക്ക് കേരളീയ രീതിയിലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കി നൽകി അത് കഴിക്കാൻ ശീലിപ്പിച്ചു തുടങ്ങി. സംസാരത്തിലും സംസ്കാരത്തിലും ഒക്കെ മാറ്റങ്ങളുണ്ടായിരുന്നു. അതെല്ലാം സമയം എടുത്താണ് പഠിച്ചത്. വീട്ടില്‍ മക്കളുമായി മലയാളത്തിലാണ് സംസാരിക്കുന്നത്, ഭര്‍ത്താവുമായി ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കും. ഭര്‍ത്താവിന് കുറച്ചൊക്കെ മലയാളം അറിയാം. അത് പഠിപ്പിക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു. -നിത്യ ദാസ്
Read MoreTag: nithya das
സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചു ! നവ്യാ നായരും നിത്യാ ദാസും ലക്ഷ്മിയും അടക്കമുള്ളവര്‍ക്കെതിരേ ഒന്നടങ്കം തിരിഞ്ഞ് സോഷ്യല്‍ മീഡിയ…
ഏറെ പ്രേക്ഷകരുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്. സീരിയല്‍ താരങ്ങളും മിമിക്രി താരങ്ങളുമൊക്കെ പങ്കെടുക്കുന്ന പരിപാടിയ്ക്ക് നേരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ രോഷം ഉയരുകയാണ്. നടനും സംവിധായകനും ഒക്കെയായ സന്തോഷ് പണ്ഡിറ്റിനെ ഷോയില്‍ വിളിച്ചുവരുത്തി അപമാനിച്ചതായാണ് ആളുകളെ രോഷാകുലരാക്കിയത്. കഴിഞ്ഞ ദിവസം ഷോയിലെ അതിഥികളായി സിനിമാ മുന്‍കാല നായികാ നടിമാരായ നവ്യാ നായരും നിത്യ ദാസും എത്തിയിരുന്നു. ഈ സമയത്ത് സന്തോഷ് പണ്ഡിറ്റും പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ താരത്തെ അവതാരക ലക്ഷ്മി നക്ഷത്രയും നവ്യാ നയാരും നിത്യ ദാസും ഉള്‍പ്പടെയുള്ളവര്‍ അപമാനിക്കുകയായിരുന്നു എന്ന വിമര്‍ശനമാണ് ഇപ്പോള്‍ സജീവമാകുന്നത്. ഈ വിഷയത്തില്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ മനിഷ് മണിക്കുട്ടന് എന്ന വ്യക്തി പങ്കുവച്ചൊരു കുറിപ്പാണ് ഉപ്പോള്‍ വൈറലാവുന്നത്. മണിക്കുട്ടന്റെ കുറിപ്പ് ഇങ്ങനെ…മുന്‍പും പലരീതിയില്‍ ഉള്ള വിമര്‍ശങ്ങള്‍ ഏറ്റു വാങ്ങിയ പ്രോഗ്രാമാണ് സ്റ്റാര്‍ മാജിക്. അതില്‍ ഏറ്റവും കൂടുതല്‍ കേട്ടത്…
Read More