ന​ടി നി​ത്യാ മേ​നോ​ന്‍ വി​വാ​ഹി​ത​യാ​വു​ന്നു ! വ​ര​ന്‍ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ന​ട​ന്‍; റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഇ​ങ്ങ​നെ…

ന​ടി നി​ത്യാ മേ​നോ​ന്‍ വി​വാ​ഹി​ത​യാ​വു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​ന്ത്യ ടു​ഡെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്. പ്ര​ച​രി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ന​ട​നാ​ണ് വ​ര​ന്‍. എ​ന്നാ​ല്‍ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് നി​ത്യ​യു​ടെ ആ​രാ​ധ​ക​ര്‍. ഏ​റെ നാ​ളാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നും വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഒ​രു പൊ​തു സു​ഹൃ​ത്ത് വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും പി​ന്നീ​ട് ഈ ​ബ​ന്ധം പ്ര​ണ​യ​ത്തി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ന്ത്യ ടു​ഡെ​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ ത​ന്റെ ജോ​ലി​യു​മാ​യി തി​ര​ക്കി​ലാ​ണ് നി​ത്യ. വി​ജ​യ് സേ​തു​പ​തി, ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന 19(1) (എ) ​ആ​ണ് ഇ​നി റി​ലീ​സിം​ഗി​ന് ഒ​രു​ങ്ങു​ന്ന ചി​ത്രം. ഡി​സ്‌​നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ലാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. പൊ​ളി​റ്റി​ക്ക​ല്‍ ഡ്രാ​മ വി​ഭാ​ഗ​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്രം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ന​വാ​ഗ​ത​യാ​യ ഇ​ന്ദു വി ​എ​സാ​ണ്.

Read More

ചിലര്‍ക്ക് അറിയേണ്ടത് ‘എത്രയാ സൈസ്’ എന്നത് ! മറ്റു ചിലര്‍ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ അയയ്ക്കും; സൈബര്‍ ഞരമ്പുരോഗികളുടെ ആക്രമണത്തെപ്പറ്റി നിത്യാ മേനോന്‍ പറയുന്നതിങ്ങനെ…

തെന്നിന്ത്യന്‍ സിനിമയിലെ മിന്നുംതാരമാണ് നിത്യാമേനോന്‍. അഭിനയത്തിനു പുറമെ ഗാനാലാപനത്തിലും താരം കഴിവു തെളിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയ്ക്കു പുറത്ത് ഹിന്ദിയിലും താരം അഭിനയിച്ചിട്ടുണ്ട്. 1998-ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ടു മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിലൂടെ നായികയായി. ആകാശ ഗോപുരം എന്ന ചിത്രമാണ് മലയാളത്തിലെ ആദ്യ ചിത്രം. ഈ ചിത്രത്തില്‍ താരത്തിന്റെ പ്രകടനം മലയാളികളുടെ ഇഷ്ടം നേടിക്കൊടുക്കാന്‍ കാരണമായി. തെലുങ്കില്‍ മോഡലൈണ്ടി, തമിഴില്‍ 180 എന്നിവയായിരുന്നു ആദ്യ ചിത്രങ്ങള്‍. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെര്‍സല്‍ എന്നീ ചിത്രങ്ങളിലെ വേഷങള്‍ വളരെയധികം ശ്രദ്ധേയമായതും പ്രേക്ഷകര്‍ക്ക് പ്രിയങ്കരവുമായിരുന്നു. ഈ സിനിമകള്‍ക്കാണ് മൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ താരത്തിന് ലഭിച്ചത്. ചലച്ചിത്ര രംഗത്ത് പിന്നണി ഗായികയയും…

Read More

അഭിനയമാണ് ജോലിയെന്നു പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി ഞെട്ടിക്കുന്നതായിരുന്നു ! ആ അസാധാരണ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നിത്യ മേനോന്‍…

സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് തനിക്കുണ്ടായ അസാധാരണ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി നിത്യാ മേനോന്‍. സംഭവത്തെക്കുറിച്ച് നിത്യ പറയുന്നതിങ്ങനെ…ഷൂട്ടിംഗ് ഇല്ലാതിരുന്ന ഒരു ദിവസം കുറച്ച് നടക്കാമെന്ന് തീരുമാനിച്ച് പുഴയുടെ അരികിലേക്ക് പോവുകയായിരുന്നു താന്‍. അപ്പോള്‍ പുഴവക്കത്തിരുന്ന് മീന്‍ പിടിക്കുന്ന ഒരാളെ കണ്ടു. മീന്‍ പിടിക്കുന്നതിനെക്കുറിച്ചും കിട്ടിയ മീനുമൊക്കെ അദ്ദേഹം കാണിച്ചിരുന്നു. അതിനിടയിലാണ് അദ്ദേഹം തന്റെ ജോലിയെക്കുറിച്ച് ചോദിച്ചത്. അഭിനയമാണ് ജോലിയെന്ന് പറഞ്ഞപ്പോള്‍ വലിയ കഷ്ടപ്പാടായിരിക്കുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ പ്രതികരണം തന്നെ വല്ലാതെ ഞെട്ടിച്ചുവെന്നും ജീവിതത്തിലാദ്യമായാണ് ഈ ജോലിയെക്കുറിച്ച് കേട്ടപ്പോള്‍ ഇങ്ങനെയൊരാള്‍ പ്രതികരിച്ചതെന്നും താരം പറയുന്നു. എന്തായാലും സായിപ്പ് ട്രോളിയതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Read More

നിങ്ങള്‍ കാണുന്നില്ല എന്നതിന്റെ അര്‍ഥം ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നല്ല ! ആക്ഷേപിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി നിത്യാ മേനോന്‍…

പ്രളയകാലത്ത് താന്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞ് നടി നിത്യാ മേനോന്‍. നിങ്ങള്‍ കാണുന്നില്ല എന്നതിന്റെ അര്‍ത്ഥം ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നല്ലെന്ന് നിത്യാ മേനോന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നിത്യ ഇക്കാര്യം വ്യക്തമാക്കിയത്. നിത്യ അഭിനയിച്ച ബോളിവുഡ് ചിത്രം മിഷന്‍ മംഗള്‍ ഓഗസ്റ്റ് 15ന് തിയേറ്ററില്‍ എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെയാണ് പലരും വിമര്‍ശനവുമായി എത്തിയത്. എന്നാല്‍ താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും, അത്തരം പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങള്‍ ഒരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ത്ഥമില്ലെന്നും നിത്യാ മേനോന്‍ പറഞ്ഞു. മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും താന്‍ എന്തു ചെയ്തു എന്ന് അവനവനോട് ചോദിക്കണമെന്നും ഇത് ചോദിച്ചാല്‍ ഒരിക്കലും മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടാന്‍…

Read More

എന്നോട് കടപ്പാടുണ്ടാകണമെന്ന് അവരോട് ഞാന്‍ എപ്പോഴും പറയാറുണ്ട് ! ഫഹദിന് നസ്രിയയെ കിട്ടാനുള്ള കാരണം താനെന്ന് നിത്യാ മേനോന്‍…

നടന്‍ ഫഹദ് ഫാസിലും നസ്രിയ നസിമും ഒന്നിക്കാന്‍ കാരണം താനെന്ന് നടി നിത്യാ മേനോന്‍.തന്നോട് കടപ്പാടുണ്ടാവണമെന്ന് എപ്പോഴും അവരോട് താന്‍ പറയാറുണ്ടെന്നും നിത്യ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ബാംഗ്ലൂര്‍ ഡെയ്‌സിലെ നസ്രിയയുടെ നായികാ വേഷം ചെയ്യാമോയെന്ന് ആദ്യം അഞ്ജലി മേനോന്‍ എന്നോടാണ് ചോദിച്ചത്. പക്ഷേ എനിക്ക് മറ്റൊരു സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നതിനാല്‍ അത് സാധിച്ചില്ല. അതിനു ശേഷമാണ് ആ ചിത്രത്തിലെ താരതമ്യേന ചെറിയ വേഷം ചെയ്യാമോയെന്ന് അഞ്ജലി ചോദിക്കുന്നത്. ആകെ നാലു ദിവസത്തെ ഷൂട്ട് മാത്രമേയുള്ളുവെന്നും ബാംഗ്ലൂരിലാണ് ചിത്രീകരണമെന്നും കേട്ടപ്പോള്‍ ഞാന്‍ ഒക്കെ പറഞ്ഞു.’ നിത്യ പറഞ്ഞു. ‘ആ സിനിമയുടെ ചിത്രീകരണ സമയത്താണ് ഫഹദും നസ്രിയയും കാണുന്നതും അടുപ്പത്തിലാകുന്നതും പിന്നീട് വിവാഹിതരാകാന്‍ തീരുമാനിക്കുന്നതും. ഇപ്പോഴും അവരെ കാണുമ്പോള്‍ നിങ്ങള്‍ എന്നോട് കടപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ പറയാറുണ്ട്. ഇതൊക്കെ ഒരു തരത്തില്‍ വിധിയാണ്. നടക്കേണ്ട കാര്യങ്ങളാണ്.…

Read More

പക്വതയെത്തും മുമ്പേ പ്രണയക്കുരുക്കില്‍ !നിത്യാ മേനോന്‍ തുറന്നു പറയുന്നു

ചലച്ചിത്ര നടിമാരേക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത സമൂഹമാണ് നമ്മുടേത്. അവര്‍ പ്രശസ്തരും തിരക്കുള്ളവരും ആണെങ്കില്‍ കഥകളുടെ ആഴവും കൂടും. അത്തരത്തിലുള്ള വേട്ടയാടലിന് ഇരയാക്കപ്പെട്ട വ്യക്തിയാണ് നടി നിത്യ മേനോനും. വിവാഹനായ കന്നഡ സൂപ്പര്‍താരവുമായി നിത്യാ മേനോന്‍ പ്രണയത്തിലാണെന്ന രീതിയില്‍ അടുത്തിടെ ധാരാളം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിന്റെ സത്യാവസ്ഥയെക്കുറിച്ച് അടുത്തിടെ ഒരഭിമുഖത്തില്‍ നടി വ്യക്തമാക്കുകയുണ്ടായി. നിത്യയുടെ വാക്കുകള്‍ ഇങ്ങനെ…പ്രണയമുണ്ടായിരുന്നു, പ്രായവും പക്വതയുമാകും മുമ്പ്. 18ാം വയസില്‍ പ്രണയിച്ച ആള്‍ ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാല്‍ പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചു. ഇപ്പോള്‍ വിവാഹം കഴിക്കണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാള്‍ക്കൊപ്പം ജീവിച്ച് തീര്‍ക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറയുന്നു. ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളെ…

Read More

പ്രസവമുറിയില്‍ കുഞ്ഞിനൊപ്പം സെല്‍ഫിയെടുത്ത് നിത്യാ മേനോന്‍; സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് ആരാധകര്‍; വൈറലാകുന്ന സെല്‍ഫിക്കു പിന്നില്‍…

  നിത്യാമേനോന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത സെല്‍ഫിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.ആശുപത്രിയിലെ വേഷവുമണിഞ്ഞ് ലേബര്‍ റൂമില്‍ കുഞ്ഞുമൊത്തുള്ള നിത്യയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിത്യയ്‌ക്കെന്നാ ലേബര്‍ റൂമില്‍ കാര്യമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. തമിഴ് ചിത്രം മെര്‍സലിന്റെ ഷൂട്ടിംഗിനിടെ നിത്യ കുഞ്ഞിനുമൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രം അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പകര്‍ത്തി. ആ ചിത്രമാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. വിജയുടെ ദളപതി എന്ന അച്ഛന്‍ കഥാപാത്രത്തിന്റെ ഭാര്യ ഐശ്വര്യയായി വേഷമിട്ടത് നിത്യ മേനോനാണ്. ചിത്രത്തിലെ ലേബര്‍ റൂം രംഗങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നത്. ഇതിനിടയ്ക്കാണ് നിത്യയുടെ സെല്‍ഫിയും എത്തിയിരിക്കുന്നത്. നായകന്‍ ദളപതിക്കും വില്ലന്‍ എസ്.ജെ. സൂര്യക്കുമൊപ്പം ഏറെ പ്രശംസനീയമായ അഭിനയമാണ് നിത്യ കാഴ്ച വച്ചത്.

Read More