ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമന്ത്രി തേജസ്വി യാദവും ഇന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കണ്ടതിന് പിന്നാലെയാണ് ഇവര്‍ ഖാര്‍ഗെയെ കാണുന്നത്. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണെന്നു നിതീഷ് കുമാര്‍ പറഞ്ഞു. രാജ്യതലസ്ഥാനത്തിന്റെ അധികാരവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അരവിന്ദ് കേജരിവാളിനൊപ്പമാണെന്നും അദ്ദേഹം അറിയിച്ചു. കൂടിക്കാഴ്ചയ്ക്കുശേഷം നിതീഷ് കുമാറും കേജ്രിവാളും തേജസ്വി യാദവും ഒരുമിച്ചു പത്രസമ്മേളനവും നടത്തി.അതേസമയം, പ്രധാനമന്ത്രിയാകുമെന്ന ദിവാസ്വപ്നം കാണുന്നത് അവസാനിപ്പിച്ച് നിതീഷ് കുമാര്‍ ബിഹാറിന്റെ കാര്യം ശ്രദ്ധിക്കണമെന്നു ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല പറഞ്ഞു. മറ്റു നേതാക്കളെ കാണുന്നത് നിതീഷ് കുമാറിന്റെ അവകാശമാണെന്നും എന്നാല്‍ സ്വന്തം സംസ്ഥാനം അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും പ്രേം ശുക്ല കുറ്റപ്പെടുത്തി. പ്രധാനമന്ത്രി…
Read More