ഇടുക്കി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിവിൻ പോളി മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി. തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമെന്നും പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ നേരത്തെ പരാതി നൽകിയതാണെന്നും യുവതി വ്യക്തമാക്കി. ശ്രേയ എന്ന ആളാണ് ഇവരെ പരിചയപ്പെടുത്തിയത്. നേരത്തെ നൽകിയ പരാതിയിൽ ലോക്കൽ പോലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. ദുബായിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന് പരാതിക്കാരി വ്യക്തമാക്കി. എന്നാൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് നടൻ നിവിന്‍ പോളി വ്യക്തമാക്കി. ആരോപണം ഉന്നയിച്ച യുവതിയെ കണ്ടിട്ടു പോലുമില്ലെന്നും നിവിന്‍ പോളി പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന കുറ്റാരോപണം അസത്യമാണെന്നും സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്നും നിവിൻ പോളി പറഞ്ഞു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന…
Read MoreTag: nivin pauly
നിവിന്‍ പോളിയുടെ ഇടതു കയ്യുടെ എല്ലിന് പരിക്ക് ! കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു; ഡോക്ടര്‍മാര്‍ പറയുന്നത്…
നിവിന്‍ പോളിയ്ക്ക പരിക്ക്. റോഷന് ആന്‍ഡ്രൂസിന്റെ പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടെയാണ് നായകന് നിവിന്‍ പോളിയുടെ ഇടതു കയ്യുടെ എല്ലിന് പരിക്കേറ്റത്. ഗോവയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം.പരിക്കിനേത്തുടര്‍ന്ന് നിവിന്‍ 15 ദിവസത്തെ വിശ്രമം നിര്‍ദേശിച്ചു. അതിനാല്‍ പരിക്ക് ഭേദമായ ശേഷമേ നിവിന്‍ തിരിച്ചെത്തൂ. ഗോവയിലെ ഷൂട്ടിംഗ്പൂര്ത്തിയാക്കി ശ്രീലങ്കയിലെ ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കുന്നതിനിടെയായിരുന്നു അപകടം. മോഹന്‍ലാലും നിവിനും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രവും കൂടിയാണ് കൊച്ചുണ്ണി. കള്ളന് കൊച്ചുണ്ണിയുടെ സുഹൃത്തായ മുഹമ്മദ് അബ്ദുള്‍ ഖാദര്‍ എന്ന ഇത്തിക്കരപ്പക്കിയുടെ വേഷമാണ് മോഹന്‍ലാല്‍ ചെയ്യുന്നത്. പ്രിയാ ആനന്ദ്, സണ്ണി വെയ്ന്‍, ബാബു ആന്റണി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ബോബി-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. നിവിന്റെ പരിക്ക് ഭേദമായതിനു ശേഷമേ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കൂ എന്നാണ് സൂചന.
Read Moreഒടുവില്‍ നിവിന്‍ ആ സത്യം തുറന്നുപറഞ്ഞു, രണ്ടു കോടിക്ക് വാങ്ങിയ കാറിന്റെ കടം വീട്ടാന്‍ കിട്ടുന്ന പടത്തിലെല്ലാം അഭിനയിക്കേണ്ടി വരുന്നു! പുതുതലമുറ താരങ്ങളെപ്പറ്റി നിവിന്‍ പോളി
മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിമയില്‍ ഇപ്പോഴത്തെ താരം നിവിന്‍പോളിയാണ്. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന താരം ജീവിതത്തിലും വ്യത്യസ്തനാണ്. ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും നിവിന്‍ വ്യക്തമായ കാഴ്ച്ചപ്പാടുണ്ടെന്നതു തന്നെ കാരണം. സ്റ്റാര്‍ഡം എന്നത് തന്നെ ബാധിക്കുന്നില്ലെന്നും നിലവില്‍ തനിക്ക് സൂപ്പര്‍താരമെന്ന പദവി ചേരില്ലെന്നുമാണ് നിവിന്‍ പറയുന്നത്. തനിക്ക് കിട്ടുന്ന സിനിമകള്‍ വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന സാധാ ഒരു നടനാണ് താനെന്നാണ് നിവിന്റെ അഭിപ്രായം. താന്‍ തുടങ്ങിയിട്ടേ ഉള്ളു, തെളിയിക്കാന്‍ ഇനിയും ഒരുപാടുണ്ടെന്ന് താരം പറയുന്നു. അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ബിസിനസ് തുടങ്ങാന്‍ പോയാല്‍ എല്ലാം പോകും. ഒന്നിനും പിന്നെ നിലനില്‍പ്പുണ്ടാകില്ല. രണ്ട് പടങ്ങള്‍ ഹിറ്റാകുമ്പോഴേക്കും രണ്ട് കോടിയുടെ വണ്ടികള്‍ വാങ്ങുന്നവരെ കണ്ടിട്ടുണ്ട്. പിന്നീട് ഈ കടം വീട്ടാന്‍ കിട്ടുന്ന പടങ്ങളിലെല്ലാം കയറി അഭിനയിക്കേണ്ടി വരും. അതോടെ നല്ല ചിത്രങ്ങള്‍ കിട്ടാതാകുമെന്നാണ് നിവിന്‍ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ…
Read Moreസര്‍ക്കാരിനെതിരേ നിവിന്‍ പോളിയും രംഗത്ത്, ഫേസ്ബുക്ക് പ്രൊഫൈല്‍ കറുപ്പാക്കി യുവതാരം
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നീതി തേടിയെത്തിയ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കാളിയായി നിവിന്‍ പോളിയും. തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം കറുപ്പാക്കിമായി അദ്ദേഹംവും രംഗത്ത്. നിവിന്‍ നായകനായ സഖാവ് എന്ന സിനിമയുടെ പ്രചരണത്തിന് കഴിഞ്ഞ ദിവസം താരം തലശേരിയില്‍ എത്തിയിരുന്നു. ഒരു സഖാവിനെ സിനിമയില്‍ അവതരിപ്പിക്കുക വലിയ ആഗ്രഹമായിരുന്നുവെന്നാണ് നിവിന്‍ തലശേരിയില്‍ നടന്ന റോഡ് ഷോയില്‍ പറഞ്ഞത്. സിദ്ധാര്‍ഥ് ശിവ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയുടെ ഓഡിയോ ലോഞ്ച് ആലപ്പുഴ ബീച്ചിലാണ് നടന്നത്. എഎന്‍ ഷംസീര്‍ എംഎല്‍എ ആണ് നിവിന്‍ പോളിയുടെ റോഡ് ഷോ ഉദ്ഘാടനം ചെയ്തിരുന്നത്.
Read More