തിരുവനന്തപുരം: കെവിന്‍ കൊലപാതകക്കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള നിയാസ് കൃത്യത്തില്‍ നിര്‍വഹിച്ചത് ഡ്രൈവറുടെയും സംഘാടകന്റെയും ജോലി. മുഖ്യ പ്രതി ഷാനുവിന്റെ അമ്മാവന്റെ മകനാണ് ഇയാള്‍. സര്‍വീസിലിരിക്കെ ആത്മഹത്യ ചെയ്ത പിതാവിന്റെ ജോലി ആശ്രിത നിയമനമായി കയ്യില്‍ കിട്ടുന്നതിന് തൊട്ടുമുമ്പായിരുന്നു നിയാസ് പ്രതിയായത്. ഒരു മാസം മുമ്പായിരുന്നു നിയാസിന്റെ പിതാവ് നാസിറുദ്ദീന്‍ ആത്മഹത്യ ചെയ്തത്. അനീഷിന്റെ വീടാക്രമിക്കാനും കെവിനെ തട്ടിക്കൊണ്ടു പോകാനുമുള്ള ഷാനുവിന്റെയും പിതാവിന്റെയും പദ്ധതിയില്‍ സംഘാടകന്റെയും ഡ്രൈവറുടേയും ജോലിയായിരുന്നു നിയാസിന്. കെഎസ്ആര്‍ടിസി യില്‍ ആശ്രിത നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ച് പോലീസ് കഌയറന്‍സിനായി ദിവസങ്ങള്‍ക്ക് മുമ്പാണ് നിയാസ് തെന്മല പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഒട്ടേറെ അടിപിടി സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഡിവൈഎഫ് ഐ ഇടമണ്‍ യൂണിറ്റ് പ്രസിഡന്റായുള്ള സ്വാധീനം മുതലാക്കി പരാതികള്‍ കേസാകാതെ നോക്കാന്‍ കഴിഞ്ഞു. ഇങ്ങനെ പലവിധത്തിലുള്ള സ്വാധീനമാണ് കൃത്യത്തില്‍ നിയാസിനെ കൂട്ടാന്‍ ഷാനുവിനെ പ്രേരിപ്പിച്ചത്. സംഘത്തിലുണ്ടായിരുന്നവരെല്ലാം നിയാസിന്റെ സുഹൃത്തുകളാണ്.…
Read More