നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 178 ആളുകള്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത് രാജ്യത്ത് വലിയ ആശങ്കയാണുയര്‍ത്തിയിരിക്കുന്നത്. കൂടാതെ 671 പേര്‍ക്ക് രോഗലക്ഷണങ്ങളുമുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനു പിന്നാലെ ബംഗ്ലാവാലി മസ്ജിദില്‍ ഉള്ളവര്‍ ഒഴിയണമെന്ന് ഡല്‍ഹി പോലീസിന്റൈയും സുരക്ഷാ ഏജന്‍സികളുടെയും ആവശ്യം നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന സാദ് നിരസിച്ചപ്പോള്‍ അനുനയിപ്പിക്കാന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍ പുലര്‍ച്ചെ രണ്ടു മണിക്കു നേരിട്ടെത്തിയെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 29 പുലര്‍ച്ചെ രണ്ടു മണിക്ക് അജിത് ഡോവല്‍ നേരിട്ടു മര്‍ക്കസിലെത്തി മൗലാന സാദുമായി ചര്‍ച്ച നടത്തി അവിടെയുണ്ടായിരുന്നവരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കാനും ക്വാറന്റീന്‍ ചെയ്യാനും സമ്മതിപ്പിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഡോവല്‍ നേരിട്ടു കളത്തിലിറങ്ങിയത്. തെലങ്കാനയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച 10 ഇന്തൊനീഷ്യക്കാര്‍ മര്‍ക്കസിലെത്തിയിരുന്നതായി മാര്‍ച്ച് 18നു…
Read More