രാജ്യത്ത് രോഗബാധയുടെ തോത് ഏറ്റവും കൂടിയ ജില്ലയായി മാറി എറണാകുളം. ജനസംഖ്യാനുപാതത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ എറണാകുളത്താണ്. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഡല്‍ഹിക്കും മുംബൈയ്ക്കും സമാനമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ജില്ലയില്‍ നാലായിരത്തിന് മുകളിലാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുകയാണ്. ജില്ലയില്‍ ഇന്നലെ 4548 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4477 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 66 പേരുടെ ഉറവിടം വ്യക്തമല്ല. 572 പേരാണ് ജില്ലയില്‍ രോഗ മുക്തി നേടിയത്. ജില്ലയില്‍ കഴിഞ്ഞ നാല് ദിവസത്തില്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 16,136 ആണ്. 29,708 പേരാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.
Read MoreTag: no.1
നമ്പര്‍ വണ്‍ സ്‌നേഹതീരത്തില്‍ മമ്മൂട്ടിയുടെ മകളായിരുന്ന ബാലതാരം ഇപ്പോള്‍ ആരെന്നറിയാമോ ? പ്രമുഖ നടിയുടെ സഹോദരി…
മമ്മൂട്ടി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്. സിനിമയില്‍ മമ്മൂട്ടിയുടെ മകള്‍ അനുവായി അഭിനയിച്ച താരത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രിയ രാമന്‍ മമ്മൂട്ടിയുടെ നായികയായപ്പോള്‍ ചിപ്പി ആയിരുന്നു സഹോദരി റോളില്‍ എത്തിയത്. ചിപ്പിയുടെ മക്കളായി വേഷമിട്ടത് രണ്ടു കുസ്യതി കുട്ടികള്‍ ആയിരുന്നു. സുധീഷ് അനു എന്നിങ്ങനെ ആയിരുന്നു ഈ കുട്ടി കഥാപാത്രങ്ങളുടെ പേര്. 1995 ഇല്‍ ഇറങ്ങിയ സിനിമ സത്യന്‍ അന്തിക്കാട് ആണ് സംവിധാനം ചെയ്തത്. ഇതില്‍ അനു എന്ന കുഞ്ഞു മകള്‍ ആയി എത്തിയത് ബേബി എന്ന ലക്ഷ്മിയാണ്. മമ്മൂട്ടിയുടെ മകള്‍ ആയി അഭിനയിച്ച ലക്ഷ്മിയെ അത്ര പെട്ടെന്ന് ഒന്നും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. ലക്ഷ്മി മരിക്കാര്‍ എന്ന പെണ്‍കുട്ടി ഇപ്പോള്‍ വളര്‍ന്നു വലുതായിരിക്കുന്നു. ലക്ഷ്മി ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ലക്ഷ്മിയുടെ സഹോദരി അനാര്‍ക്കലി മരിക്കാര്‍ മലയാളികള്‍ക്ക്…
Read Moreകോവിഡ് വ്യാപനത്തില്‍ കേരളം അതിവേഗം ബഹുദൂരം ! തിരിച്ചറിയാത്ത രോഗികളുടെ എണ്ണം 36 ഇരട്ടിവരെയെന്ന് ഐഎംഎ; കേരളത്തില്‍ രോഗംബാധിച്ചുവെന്ന് കരുതപ്പെടുന്നവരുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്…
രാജ്യത്ത് കോവിഡ് ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന സംസ്ഥാനമായി കേരളം. തിരിച്ചറിയുന്ന കോവിഡ് രോഗികളുടെ 36 ഇരട്ടി തിരിച്ചറിയാത്ത രോഗികള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത്. ഐസിഎംആര്‍ ദേശീയതലത്തില്‍ നടത്തിയ രണ്ടാമത്തെ സീറോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കേരളത്തിലെ പരിശോധനാ ഫലത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നാല്‍ ഈ കണക്കില്‍ മാറ്റങ്ങളുണ്ടാകാം. അണ്‍ലോക്കിങ് പ്രക്രിയയും മലയാളിയുടെ ഓണ ആഘോഷങ്ങള്‍ക്ക് പിന്നാലെയുമാണ് രോഗബാധിതര്‍ ഇരട്ടിയായി കുതിച്ചുയരുന്നത്. ഓണത്തിന് മുന്‍പ് വരെ ആയിരം രോഗികള്‍ റിപ്പോര്‍ട്ട ചെയ്ത കേരളത്തില്‍ ഇപ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം ഒമ്പതിനായിരത്തിന് അടുത്തെത്തി നില്‍ക്കുകയാണ്. ഐസിഎംആര്‍ സര്‍വേയില്‍ പരിശോധിച്ചവരില്‍ 6.6% പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ആ കണക്കുപ്രകാരം കേരളത്തില്‍ ആകെ 21.78 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാം. കേരളത്തില്‍ പരിശോധന നടത്തിയ ഓഗസ്റ്റ് 24ന് ആകെ കോവിഡ് ബാധിതര്‍ 59,640 ആയിരുന്നു. ടെസ്റ്റുകള്‍…
Read More