മണ്ണാർക്കാട്: മണ്ണാർക്കാടും പരിസരപ്രദേശങ്ങളിലും ഹെൽമെറ്റ് വില്പനയിൽ വൻവില ഈടാക്കുന്നതായി പരാതി. കഴിഞ്ഞദിവസങ്ങളിൽ ഹെൽമറ്റ് വില്പനയിൽ വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധിതമാക്കിയതോടെയാണ് ഈ സ്ഥിതിയുണ്ടായത്. നൂറുമുതൽ ഇരുന്നൂറു രൂപവരെയാണ് വില ഉയർന്നിരിക്കുന്നത്. അതേസമയം ഹെൽമറ്റ് നിർമാണകന്പനികളൊന്നും വിലവർധിപ്പിച്ചിട്ടില്ല. ഫരീദാബാദ്, ബെൽഗാവ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് ബ്രാൻഡഡ് മൂല്യത്തിലുള്ള ഹെൽമറ്റുകൾ കേരളത്തിലേക്ക് എത്തുന്നത്. ഉത്തരേന്ത്യയിൽ മൂന്നുമാസം മുന്‍പുതന്നെ പിൻസീറ്റുകാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നതിനാൽ കന്പനികൾ നേരത്തെ ഉത്പാദനം വർധിപ്പിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിലൊന്നും കന്പനികൾ വിലവർധിപ്പിച്ചിരുന്നില്ല. നിലവിൽ കച്ചവടക്കാരാണ് വൻതോതിൽ തുക വർധിപ്പിച്ച് ഹെൽമറ്റുകൾ വില്‍ക്കുന്നത്. ഇതിനുപുറമേ ഇതര സംസ്ഥാനങ്ങളിൽനിന്നും ഗുണമേന്മയില്ലാത്ത ഹെൽമറ്റും സംസ്ഥാനത്തേക്ക് വ്യാപകതോതിൽ എത്തുന്നുണ്ട്. തമിഴ്നാട്ടിൽ കുടിൽവ്യവസായംപോലെ ഹെൽമറ്റ് നിർമിക്കുന്ന കേന്ദ്രങ്ങളുണ്ട്. ഈ സാഹചര്യത്തിൽ അധികൃതർ ഇടപെട്ട് ഇവയുടെ വില നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.
Read MoreTag: no helmet
സെൽഫി എടുത്ത് അയയ്ക്കു, നിങ്ങൾക്കുമാകാം ബോധവൽക്കരണത്തിന്റെ ഭാഗം; ഇരുചക്ര വാഹനങ്ങളിലെ പിൻസീ റ്റുകാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ വ്യത്യസ്ത ചലഞ്ചുമായി കേരള പോലീസ്
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ വ്യത്യസ്ത ചലഞ്ചുമായി കേരള പോലീസ്. ഇരു ചക്രവാഹനങ്ങളിൽ പ്രിയപ്പെട്ടവരുമായി ഹെൽമറ്റ് ധരിച്ചു നിൽക്കുന്ന ഫോട്ടോ അയച്ചാൽ മികച്ചവ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കാമെന്നാണ് കേരള പോലീസിന്റെ വാഗ്ദാനം. വിവരങ്ങൾ സഹിതം [email protected] എന്ന ഇ- മെയിൽ വിലാസത്തിൽ അയക്കണമെന്നും വാഹനം നിർത്തിയ ശേഷം മാത്രം ഫോട്ടോ എടുക്കണമെന്നും പോലീസ് നിർദേശിക്കുന്നു. അതേസമയം ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. ഹെൽമറ്റില്ലാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കുള്ള പിഴ തുക വാഹനം ഓടിക്കുന്നവരിൽ നിന്നുമാണ് ഈടാക്കുന്നത്. പരിശോധനയിൽ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്തവരെ ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. നാലു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും പിൻസീറ്റിൽ ഹെൽമറ്റ് നിർബന്ധമാണ്. വരുംദിവസങ്ങളിലും സംസ്ഥാനത്ത് പരിശോധന…
Read Moreഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്തു; വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി പോലീസുകാരന്റൈ ചെകിട്ടത്ത് പൊട്ടിച്ച് സ്ത്രീ; വീഡിയോ വൈറലാകുന്നു…
നിയമം പാലിക്കാതിരിക്കുകയും നിയമപാലകരെ പഞ്ഞിക്കിടുകയും ചെയ്യുന്ന ആളുകള്‍ കൂടിയുള്ള നാട്ടിലാണ് നാം ജീവിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാതെ പോയത് തടഞ്ഞ പോലീസുകാരനെ സ്കൂട്ടര്‍ യാത്രക്കാര്‍ തല്ലിയതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഡല്‍ഹി മെയിന്‍പുരിയിലാണ് സംഭവം. ആക്രമണം സ്ത്രീയുടെ വകയായിരുന്നതിനാല്‍ പ്രതിരോധിക്കാനോ ചെറുക്കാനോ പോലീസുകാരന് ശ്രമിച്ചതുമില്ല. സ്കൂട്ടര്‍ യാത്രികരായ സ്ത്രീയേയും പുരുഷനേയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരും മദ്യപിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സ്കൂട്ടര്‍ പോലീസുകാരന് തടഞ്ഞപ്പോള്‍ പിന്നിലിരുന്ന സ്ത്രീ ചാടിയിറങ്ങി പോലീസുകാരനോട് കയര്‍ക്കുന്നതും തള്ളിമാറ്റുന്നതും അടിക്കുന്നതുമായ ദൃശ്യങ്ങള്‍ വൈറലായി. പോലീസുകാരനെ തള്ളിമാറ്റി സ്കൂട്ടര്‍ ഓടിച്ചുപോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാരന് താക്കോല്‍ ഊരിയെടുത്ത് വാഹനം മാറ്റിപാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പോലീസുകാരനെ സ്ത്രീ കയ്യേറ്റം ചെയ്തത്. ഗതഗാതക്കുരുക്ക് കൂടി ആയതോടെ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഇടപെട്ടു. ഉടനെ അവരോടായി രണ്ട് പേരുടെയും കലിപ്പ്. ചൊവ്വാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. #WATCH A…
Read More