കുട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് ചുരുങ്ങിയപ്പോള്‍ ആളുകള്‍ തമ്മിലുള്ള കൂട്ടായ്മയിലും പരസ്പര സഹകരണത്തിലും കൈമോശം സംഭവിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. ഇനി മലയാളികള്‍ ചുരുങ്ങാന്‍ പോകുന്നത് കുട്ടികളേ വേണ്ട എന്ന അവസ്ഥയിലേക്കാകും എന്നാണ് ഇപ്പോഴത്തെ നിഗമനങ്ങള്‍. മലയാളികളുടെ സാമൂഹിക സാമ്പത്തിക കാര്യങ്ങളും ഇതിന് ഒരു വിഷയമാണ്. ഈ ദാരുണമായ അവസ്ഥ വിശദീകരിച്ച് യുവ ഡോക്ടര്‍ ഷിനു ശ്യാമളന് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം; രണ്ടു കുട്ടികളിലേക്ക് കുടുംബങ്ങള്‍ ചുരുങ്ങിയ കാലത്തില്‍ നിന്ന് ഒരു കുട്ടിയിലേക്കുള്ള ദൂരം അധികമായിരുന്നില്ല. കുട്ടികളെ വേണ്ട എന്നു തീരുമാനിക്കുന്ന ഒരു വിഭാഗം കൂടി വരുന്ന കാലവും വിദൂരമല്ല. അത് ഇപ്പോഴേ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ആരുടെയും തെറ്റല്ല. സമൂഹ്യസാമ്പത്തിക സാഹചര്യങ്ങള്‍ ഒരു കാരണമാണ്. കുട്ടികളെ ‘നോക്കാന്‍’ ഒരു ബുദ്ധിമുട്ടും പണ്ടിലായിരുന്നു എന്നത് പകല്‍ പോലെ സത്യം. അണുകുടുംബവും പണ്ടില്ലായിരുന്നു.…
Read More