ലേബര്‍ റൂമിനു വെളിയില്‍ കാത്തുനിന്ന പിതാവിന്റെ കൈകളിലേക്ക് ഡോക്ടര്‍ കുഞ്ഞിനെ ഏല്‍പ്പിച്ചു. കുഞ്ഞിന്റെ ശരീരത്തേക്ക് നോക്കിയ ആ പിതാവ് ഞെട്ടിപ്പോയി പെണ്‍കുഞ്ഞിന് രണ്ടു കാലും ഉണ്ടായിരുന്നില്ല. ഈ കുഞ്ഞിനെ തനിക്കു വേണ്ടയെന്നായിരുന്നു ആ പിതാവിന്റെ തീരുമാനം. 1987 ഒക്ടോബര്‍ ഒന്നിനായിരുന്നു ഈ സംഭവം. ഡിമിട്രു മൊഷിയാനൊ- കമേലിയ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായിരുന്നു അവള്‍. ഭാര്യയെയൊ 6 വയസുകാരിയായ മൂത്ത മകളെയൊ കുഞ്ഞിന്റെ മുഖം ഒന്നു കാണാന്‍ പോലും ആ മനുഷ്യന്‍ അനുവദിച്ചില്ല. ഡോക്ടര്‍ തന്റെ സുഹൃത്തായ ജറാള്‍ഡ് ബ്രിക്കറെയും ഭാര്യ ഷാരോണ്‍ ബ്രിക്കറെയും ആശുപത്രിയിലേക്കു വിളിച്ചു വരുത്തി. അവര്‍ക്ക് 3 ആണ്‍ മക്കള്‍ ഉണ്ടായിരുന്നു. ഒരു പെണ്‍ കുഞ്ഞിനെ അവര്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഇരുകാലുമില്ലാത്ത ആ കുഞ്ഞിനെ അവര്‍ ദത്തെടുത്തു. ജെന്നിഫര്‍ എന്നു പേരിട്ടു. മൂന്ന് ആണ്‍കുട്ടികളുടെ കുഞ്ഞനുജത്തിയായി അവള്‍ വളര്‍ന്നു. ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവതിയെന്നു കാലം…
Read More