മാസ്ക് ധരിക്കാത്ത് ആളുകള്‍ക്ക് പിഴ വിധിക്കാറുണ്ടെങ്കിലും മാസ്ക് ധരിക്കാത്തവരെ മര്‍ദ്ദിക്കുന്ന പോലീസിന്റെ ചെയതികള്‍ ആരും ന്യായീകരിക്കാറില്ല. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ സ്ത്രീയെ നടുറോഡിലൂടെ വലിച്ചിഴച്ചും മര്‍ദിച്ചും പൊലീസുകാര്‍ കൊണ്ടു പോകുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. മകളുടെ കണ്മുന്പില് വെച്ചാണ് അമ്മയെ വലിച്ചിഴച്ചത്. പച്ചക്കറി വാങ്ങാന്‍ പുറത്തിറങ്ങിയതായിരുന്നു ഇവര്‍. പോലീസുകാര്‍ ഇവരെ മര്‍ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അവശയായി സ്ത്രീ നിലത്തുവീഴുന്നത് വിഡിയോയില്‍ കാണാം. ഇതിനും മുന്‍പും മധ്യപ്രദേശില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാസ്ക് ശരിയായ രീതിയില്‍ വെയ്ക്കാത്തതിന് ഒരു പുരുഷനെ പോലീസുകാര്‍ മര്‍ദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
Read More