ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കും പേയ്‌മെന്റുകള്‍ക്കും മറ്റുമായി ഇപ്പോള്‍ ഉപയോഗിക്കുന്ന വണ്‍ടൈം പാസ്‌വേഡ്(ഒടിപി) സംവിധാനം അവസാനിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ ടെലികോം കമ്പനികള്‍. പാസ്വേഡ് വരാന്‍ കാത്തുനില്‍ക്കുന്നത് ചിലരിലെങ്കിലും ആശങ്ക സൃഷ്ടിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ആ പ്രശ്മൊക്കെ ഒറ്റയടിക്കു മാറ്റിക്കളയാനാണ് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ ഇനി ശ്രമിക്കുക. വ്യക്തിയെ തിരിച്ചറിയാന്‍ മൊബൈല്‍ നമ്പര്‍ മാത്രം മതി എന്ന എന്ന വ്യവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ഇവരുടെ ഉദ്ദേശ്യം. ഇതിന് മറ്റുചില അധിക ഗുണങ്ങളും ഉണ്ട്- ഉദാഹരണത്തിന് സിം മിററിങ് രീതി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലേക്കും മറ്റ് അത്തരം ഡിജിറ്റല്‍ സംവിധാനങ്ങളിലേക്കും കടന്നുകയറാനുള്ള ശ്രമവും മറ്റും ഇനി നടന്നേക്കില്ല. നിലവില്‍ ഉപയോക്താവ് മൊബൈല്‍ നമ്പര്‍ ഒരു ആപ്പിനോ, വെബ്സൈറ്റിനോ നല്‍കിയശേഷം നാലു മുതല്‍ ആറുവരെ അക്കങ്ങളുള്ള ഒടിപി തങ്ങളുടെ ഫോണിലെത്താന്‍ കാത്തുനില്‍ക്കണം. ഈ നമ്പര്‍ നല്‍കിയാല്‍ മാത്രമെ ഇടപാട് പൂര്‍ത്തിയാക്കാനാകൂ.…
Read More